പത്തനംതിട്ട ജില്ലാപഞ്ചായത്തില്‍ ഓമല്ലൂർ ശങ്കരൻ പ്രസിഡന്‍റ്

 

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഓമല്ലൂര്‍ ശങ്കരന്‍ തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ഓമല്ലൂർ ശങ്കരൻ ഇലന്തൂർ ഡിവിഷനിൽനിന്നാണ് വിജയിച്ചത്. അദ്ദേഹത്തിനു 12 വോട്ട് ലഭിച്ചു. പതിനാറ്‌ ഡിവിഷനുകളുള്ള ജില്ലാപഞ്ചായത്തിൽ പന്ത്രണ്ടുസീറ്റും ഇടതുമുന്നണിക്കാണ്. കോൺഗ്രസിന് നാല് ഡിവിഷനുകളിലാണ് വിജയിക്കാനായത്.

ഓമല്ലൂർ ശങ്കരൻ മൂന്നാം വട്ടമാണ് ജില്ലാപഞ്ചായത്ത്‌ അംഗമാകുന്നത്.ഇലന്തൂർ ഡിവിഷനിൽനിന്ന് മുന്പ് രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓമല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. തുടർച്ചയായി പന്ത്രണ്ടുവർഷം ഓമല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്നു.

error: Content is protected !!