ക്രിസ്തുമസ് പുതുവത്സര കേക്ക് മേള

ക്രിസ്തുമസ് പുതുവത്സര മേള:ഖാദിക്ക് 30 ശതമാനം ഗവണ്‍മെന്റ് റിബേറ്റ്

കോന്നി വാര്‍ത്ത ഡോട്ട് കോം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഇലന്തൂര്‍, പത്തനംതിട്ട, അടൂര്‍, റാന്നി എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളില്‍ ക്രിസ്തുമസ് പുതുവത്സര മേളകള്‍ക്ക് തുടക്കമായി. ഈ മാസം 31 വരെ വിവിധ ഇനം ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവണ്‍മെന്റ് റിബേറ്റ് ലഭ്യമാകും. ഫോണ്‍ : 0468 2362070. ഇ- മെയില്‍: popta@kkvib.org.

ക്രിസ്തുമസ് പുതുവത്സര ഖാദി മേളയോടൊപ്പം കേക്ക് മേളയും
ഖാദിബോര്‍ഡിന്റെയും ചാസിന്റെയും സഹകരണത്തോടെ നടക്കുന്ന കേക്ക് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആറ്റുകാല്‍ ഷോപ്പിംഗ് കോപ്ലക്സില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയില്‍ അബാന്‍ ജംഗ്ഷനിലും, ഇലന്തൂര്‍ ഖാദി ടവറിലുമാണ് കേക്ക് മേള നടക്കുന്നത്. വിവിധ ഇനത്തിലുളള കേക്കുകള്‍ മേളയില്‍ ലഭ്യമാണ്

error: Content is protected !!