പോപ്പുലര്‍ ഫിനാന്‍സ്: വസ്തുക്കള്‍ ജപ്തി ചെയ്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പോപ്പുലര്‍ ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ജപ്തി നടപടികള്‍ നടന്നു.

കോന്നിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമ കോന്നി, വകയാര്‍, മങ്ങാരം മുറിയില്‍ ഇണ്ടിക്കാട്ടില്‍ വീട്ടില്‍ തോമസ് ദാനിയേലിന്റെ പേരില്‍ വി-കോട്ടയം വില്ലേജില്‍ ബ്ലോക്ക് 32 ല്‍ തണ്ടപ്പേര്‍ 3362 ല്‍ റീസര്‍വെ നമ്പര്‍ 87/4, 8.64 ആര്‍ നിലവും 122/2 നമ്പരില്‍ 68.55 ആര്‍ പുരയിടവും 122/5 നമ്പരില്‍പെട്ട 13.30 ആര്‍ പുരയിടവും 124/4 നമ്പരില്‍പെട്ട 66.10 ആര്‍ പുരയിടവും ഉള്‍പ്പെടെ ഒരു ഹെക്ടര്‍ 56 ആര്‍ 50 ച.മീറ്റര്‍ സ്ഥലം (മൂന്ന് ഏക്കര്‍ 87 സെന്റ് സ്ഥലം) കോന്നി തഹസില്‍ദാര്‍ കെ. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം വി-കോട്ടയം വില്ലേജ് ഓഫീസര്‍ ജപ്തി ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കി തഹസില്‍ദാര്‍ക്ക് നല്‍കി.
വില്ലേജ് ഓഫീസര്‍ ആര്‍.അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെ.വിനോദ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരായ എസ്.സുധീര്‍, ആര്‍.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി.

error: Content is protected !!