പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച് ( കൊല്ലമുള ജംഗ്ഷന്‍ ഭാഗം), വാര്‍ഡ് ആറ് (കൊല്ലമുള ജംഗ്ഷന്‍ ഭാഗം), വാര്‍ഡ് ഏഴ് (വാര്‍ഡ് പൂര്‍ണമായും), വാര്‍ഡ് 11 (കക്കുടുക്ക നവോദയ ഭാഗം), വാര്‍ഡ് 13 (കുംഭിത്തോട് ഭാഗം), വാര്‍ഡ് 14 (കൂത്താട്ടുകുളം മുതല്‍ വാകമുക്ക് വരെ, കൂത്താട്ടുകുളം മുതല്‍ മടുക്കക്കുഴി വരെ, കൂത്താട്ടുകുളം മുതല്‍ നവോദയ വരെ, കൂത്താട്ടുകുളം മുതല്‍ മുണ്ടാക്കല്‍ കോളനി വരെ), കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (ആന്തലിമണ്‍ ചേകുതടം ഭാഗം),അടൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് നാല് (ഊട്ടി മുക്ക്, സാല്‍വേഷന്‍ ആര്‍മി പള്ളി ഭാഗം , ആനന്തവല്ലീശ്വരം, വിളയില്‍ ഭാഗം, കുമ്പളാംവിള കോട്ടപ്പുറം റോഡ് ഭാഗം), വാര്‍ഡ് 26 (മൂന്നാളം സീഡ് ഫാം ജംഗ്ഷന്‍ നിന്നും പള്ളിക്കല്‍ ചെറുപുഞ്ചയിലേക്ക് പോകുന്ന ഭാഗം), ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കൊടുമുടി എസ്എന്‍ഡിപി മന്ദിരം മുതല്‍ പഞ്ചായത്ത് ശ്മശാനം വരെ) എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 14 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

error: Content is protected !!