മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് : മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി ബ്ലാക്ക് മെയിലിങ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമായി . നിരവധി ആളുകള്‍ പോലീസില്‍ പരാതി ഉന്നയിച്ചു . ചിലരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പല ആളുകള്‍ക്കും മെസ്സേജ് ചെന്നു . ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ഫോണിലെ സ്വകാര്യവിവരങ്ങൾ ചോർത്തി എടുക്കും. തിരിച്ചടവ് തെറ്റിയാൽ ഈ വിവരങ്ങൾ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കും. യുവാക്കളും വീട്ടമ്മമാരുമടക്കം നിരവധി പേരാണ് വായ്പാക്കെണിയിൽ കുടുങ്ങിയത് .ഡെല്‍ഹിയില്‍ നിന്ന് നിരവധി ഭീക്ഷണിയാണ് വന്നു കൊണ്ടിരിക്കുന്നത് .

ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളാണ് മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴി ഇൻസ്റ്റന്റ് ലോണുകൾ നൽകുന്നത്. പരസ്യം ചെയ്തും, വാട്‌സ്ആപ്പ് വഴിയും ലോൺ എടുക്കുന്നതിനായി ആളുകളെ ആകർഷിക്കും. നിയമപരമായി പ്രവർത്തിക്കുന്നതും, അല്ലാത്തതുമായ നിരവധി ആപ്ലിക്കേഷനുകൾ സൈബർ ഇടങ്ങളിൽ സജീവമാണ്. 6000 രൂപായ്ക്കു അപേക്ഷിക്കുന്നവര്‍ക്ക് ബാങ്കില്‍ ലഭിക്കുന്നത് 4250 രൂപയാണ് . ലിങ്ക് വഴിയാണ് തിരിച്ചടവ് . മുഴുവന്‍ തുകയും അടച്ചവരുടെ ലിങ്ക് ഇവര്‍ മറച്ചു വെക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്യും .7 ദിവസത്തേക്കു ആണ് ലോണ്‍ നല്‍കുന്നത് . ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വിവരം പോലീസ് ശേഖരിച്ചു .

ലോൺ നിബന്ധനകളിൽ ചെറിയ വീഴ്ച വന്നാൽ ബ്ലാക്ക് മെയിലിംഗ് തുടങ്ങും. അടവ് മുടങ്ങിയാൽ ഇരട്ടി പണം അടക്കം ആവശ്യപ്പെടും. 3000 രൂപ മുതൽ ഒരു ലക്ഷം വരെയുള്ള തുകകളാണ് വാഗ്ദാനം. 36% വരെയാണ് പലിശ ഈടാക്കുന്നത്. വീട്ടമ്മ ചെറിയ തുക ഇത്തരത്തിൽ ലോൺ എടുത്തു. ഏഴാം ദിനം തിരിച്ചടവ് ആവശ്യപ്പെട്ടു. തിരിച്ചടവിന് സാങ്കേതിക തടസം വന്നതോടെ വീട്ടമ്മയുടെ ഫോൺ ഗ്യാലറിയിലെ ചിത്രങ്ങൾ വാട്‌സ് ആപ്പിൽ അയച്ചു നൽകി ഭീഷണിപ്പെടുത്തി.വീട്ടമ്മയുടെ ലിസ്റ്റില്‍ ഉള്ള എല്ലാ ആളുകള്‍ക്കും ഈ ചിത്രങ്ങള്‍ ലഭിച്ചു .

ഫോണിലെ സ്വകാര്യ വിവരങ്ങളും ചോർന്നതോടെ മാനക്കേട് ഭയന്ന് പരാതിപ്പെടാത്തവർ നിരവധിയാണ് . റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന നിരവധി ആപ്പുകൾ സജീവമാണ്.കോടികണക്കിന് രൂപയുടെ കള്ളപ്പണം ആണ് ഇത്തരത്തില്‍ കൈമാറ്റം ചെയ്തു കൊണ്ട് വെളിപ്പിക്കുന്നത് .
തിരികെ അടയ്ക്കുന്ന ത്തുക അങ്ക് വഴിയല്ല . ഇവരുടെ ബാങ്കോ ,വിലാസമോ ലഭ്യമല്ല . മണിക്കൂറുകള്‍ തോറും ഓരോ ഫോണ്‍ നമ്പറില്‍ നിന്നുമാണ് ഭീഷണി വരുന്നത് .

മൊബൈൽ ആപ്ലിക്കേഷൻ ഡൌണ്‍ ലോഡ് ചെയ്യുന്നതോടെ ഫോണില്‍ ഉള്ള എല്ലാവരുടെയും ലിസ്റ്റും , ചിത്രങ്ങളും ,സോഷ്യല്‍ മീഡിയ ചാറ്റിങ്ങും വ്യെക്തി വിവരങ്ങളും തട്ടിപ്പ് സംഘത്തിന്‍റെ കയ്യില്‍ എത്തും . തിരിച്ചടവ് മുടങ്ങിയാല്‍ ഈ വിവരങ്ങള്‍ ,ചിത്രങ്ങള്‍ എല്ലാം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണില്‍ അയക്കും . ആയിരകണക്കിന് ആളുകള്‍ തട്ടിപ്പില്‍ കുരുങ്ങി .

തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാപോലീസ് മേധാവി. കെ.ജി. സൈമണ്‍വീണ്ടും മുന്നറിയിപ്പ് നല്‍കി.സ്‌നാപ്ഇറ്റ്, കാഷ്ബീ, റുപീ ബസാര്‍, റുപീ ഫാക്ടറി, മണിബോക്‌സ്, ഗോ കാഷ്, ഗോള്‍ഡ് ബൌള്‍, നീഡ് റുപീ, ഗെറ്റ് റുപീ എന്നിവയാണ് പ്രധാന ചതിക്കുഴി.ഇത്തരം ഓണ്‍ലൈന്‍ വായ്പ സ്ഥാപനങ്ങള്‍ക്ക് ഒരു അംഗീകാരവും ഇല്ല എന്ന് മാത്രം അല്ല ഇവര്‍ കോടികളുടെ കള്ളപണം വെളിപ്പിക്കുന്നു . അതിലൂടെ വായ്പ്പ അപേക്ഷിച്ചവര്‍ പോലും ഇരകളാകുന്നു .

റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും മാത്രമേ വായ്പ ആപ്പുകളും പോര്‍ട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം അനുവദിച്ചിട്ടുള്ളൂ. ദിവസങ്ങള്‍ മാത്രം കാലാവധിയില്‍ അനുവദിക്കുന്ന ഇത്തരം തട്ടിപ്പ് വായ്പകളില്‍ തിരിച്ചടവില്‍ വീഴ്ച വന്നാല്‍ പലിശ കൂടുകയും മാസങ്ങള്‍ക്കുള്ളില്‍ തുക ഇരട്ടിയോ അതിലധികമോ ആയി പെരുകുകയും ചെയ്യും.ഇവരുടെ തട്ടിപ്പുകളില്‍പ്പെടുന്ന വീട്ടമ്മമാരും പെണ്‍കുട്ടികളും ഇതില്‍ നിന്നും രക്ഷപ്പെടുവാന്‍ സ്വന്തം ശരീരം പോലും ഈ തട്ടിപ്പുകാര്‍ക്ക് മുന്നില്‍ “അടിയറവ് “വെക്കുന്നു .ഇതിലൂടെ വലിയൊരു സെക്സ് മാഫിയാ രൂപം എടുക്കുന്നു . പോലീസ് ഭാഗത്ത് നിന്നും അടിയന്തിര നടപടി ഉണ്ടാകണം . പലരും ആത്മഹത്യയുടെ വക്കില്‍ ആണ് .

error: Content is protected !!