പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് : 1368 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്

 

കോന്നി വാര്‍ത്ത : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരെ വഞ്ചിച്ചു പണം തട്ടിയെന്ന പരാതില്‍ മേല്‍ പോലീസ് ഇതുവരെ 1368 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പതിനായിരത്തിന് അടുത്തു പരാതികള്‍ സംസ്ഥാനത്തും പുറം സംസ്ഥാനത്തുമായി പോലീസ് സ്റ്റേഷനുകളില്‍ ഉണ്ട് .

കേസ്സ് സി ബി ഐയ്ക്ക് വിട്ടതോടെ ഇനി പുതിയ പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ സ്വീകരിക്കേണ്ട എന്ന് ദക്ഷിണ മേഖല ഐജി ഇറക്കിയ ഉത്തരവില്‍ പറയുന്നു . നിലവില്‍ ഉള്ള പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ തടസ്സമില്ല . നിക്ഷേപകരുടെ പരാതികളും ഹർജികളും ഹൈക്കോടതിയിൽ നിരന്തരം എത്തിയതോടെ കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഇതുവരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തില്ല .

2000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഉടമയും മക്കളും ചേര്‍ന്ന് നടത്തിയത് എന്നാണ് പോലീസ് പ്രാഥമിക റിപ്പോര്‍ട്ട് .രണ്ടു പ്രതികളെ ഒഴിച്ച് ബാക്കി എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഒന്നാം പ്രതി തോമസ് ഡാനിയല്‍ എന്ന റോയിയുടെ മാതാവ് ,ഭാര്യാ സഹോദരന്‍ എന്നിവരെ ഇനിയും അറസ്റ്റ് ചെയ്യാന്‍ ഉണ്ട് .ഇവര്‍ വിദേശ രാജ്യത്തു ആണ് . പ്രതികൾ പുറത്തിറങ്ങാതിരിക്കാനുള്ള നടപടികൾപോലീസ് സ്വീകരിച്ചു.

അറുപത് ദിവസത്തെ നിശ്ചിത ഇടവേളയിലാണ് ഓരോ കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതും റിമാന്റ് ചെയ്യുന്നതും . ആദ്യം രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു . പ്രതികൾ ഓരോരുത്തരും അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും നൽകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത് .

പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ തോമസ് ഡാനിയൽ, ഭാര്യ പ്രഭ തോമസ്, മക്കളായ ഡോ: റിനു ,റീബ , റേബ എന്നിവര്‍ക്ക് ആണ് ജാമ്യം കിട്ടിയത് . 26 ലക്ഷം രൂപ നിക്ഷേപിച്ചതു തിരിച്ചു നൽകിയില്ലെന്നാരോപിച്ച് ആനിയമ്മ കോശിയും ഭർത്താവും നൽകിയ കേസിലാണ് ജാമ്യം.

error: Content is protected !!