മണ്ഡല-മകരവിളക്ക് തീര്‍ഥാടനം:എക്‌സൈസ് റെയ്ഡുകള്‍ ശക്തമാക്കി

 

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ, നിലക്കല്‍, സന്നിധാനം ഭാഗങ്ങളില്‍ എക്‌സൈസ് റെയ്ഡുകള്‍ ശക്തമാക്കി. സീസണ്‍ പ്രമാണിച്ച് നിലക്കല്‍, പമ്പ, സന്നിധാനം കേന്ദ്രീകരിച്ച് എക്‌സൈസിന്റെ താല്‍ക്കാലിക റേഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പമ്പ കേന്ദ്രീകരിച്ച് അസിസ്റ്റന്റ് എക്‌സസൈസ് കമ്മീഷണറാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആകെ 56 ജീവനക്കാരാണ് 24 മണിക്കൂറും പ്രവര്‍ത്തനസജ്ജരായിട്ടുള്ളത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നടത്തിയ വിവിധ റെയ്ഡുകളിലായി പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചതും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആകെ 40 കോട്പാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചാലക്കയം അട്ടത്തോട് ഭാഗങ്ങളിലെ വനമേഖലകളില്‍ കഴിഞ്ഞ ദിവസം ഐ. ബിയുമായി ചേര്‍ന്ന് തിരച്ചില്‍ നടത്തി. വരുംദിവസങ്ങളിലും മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെതിരെ ശക്തമായി റെയ്ഡുകള്‍ നടത്തുമെന്ന് പമ്പ അസിസ്റ്റന്റ് എക്‌സസൈസ് കമ്മീഷണര്‍ എം.എന്‍ ശിവപ്രസാദ് അറിയിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ടിന്റെ നേത്യത്വത്തില്‍ നടന്ന റെയ്ഡില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മനോജ്കുമാര്‍, മോഹനന്‍നായര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മധുസൂദനന്‍പിള്ള, ജി. പ്രശാന്ത്, ബി. വിഷ്ണു, ഐ.ബി ഇന്‍സ്‌പെക്ടര്‍ ജലാലുദ്ദീന്‍ കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കാം. വുന്നതാണ്.

എക്‌സൈസ് റേഞ്ച് ഓഫീസ്, നിലക്കല്‍- 04735205010, എക്‌സൈസ് റേഞ്ച് ഓഫീസ്, പമ്പ- 04735203432, എക്‌സൈസ് റേഞ്ച് ഓഫീസ്, സന്നിധാനം- 04735202203.

error: Content is protected !!