കോന്നി പോപ്പുലര്‍ മാർജിൻ കടയിലെ സാധനങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി

 

കോന്നി വാര്‍ത്ത : പോപ്പുലർ ഫിനാൻസ് കുടുംബങ്ങളുടെ നിയന്ത്രണത്തില്‍ കോന്നി ടൌണില്‍ പ്രവര്‍ത്തിച്ചിരുന്ന പോപ്പുലർ മാർജിൻഫ്രീ കടയിലെ മുഴുവന്‍ സാധനങ്ങളും സർക്കാർ ഏറ്റെടുത്തു.കോന്നി തഹസിൽദാർ കെ.ശ്രീകുമാർ , പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരാണ് സാധനങ്ങൾ കണ്ടുകെട്ടിയത് .

കോടികണക്കിന് രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ പ്രധാന ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തതോടെ ഇവരുടെ എല്ലാ സ്ഥാപനവും അടച്ചിരുന്നു . പോപ്പുലര്‍ ഫിനാസിന്‍റെ എല്ലാ ശാഖകളും ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുത്തിരുന്നു .

കോന്നി ടൌണില്‍ ഏതാനുംവര്‍ഷം മുന്നേ തുടങ്ങിയ പോപ്പുലര്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് എന്ന സ്ഥാപനം പ്രധാനമായും പലചരക്ക് സാധനങ്ങളാണ് വിറ്റു വന്നിരുന്നത് . രണ്ടു മാസമായി ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല . ഇതില്‍ ഉള്ള മുട്ടയും മാംസവും അഴുകിയ നിലയിലായിരുന്നു. ദുര്‍ഗന്ധം മാറുവാന്‍ ഭക്ഷ്യസുരക്ഷാ ഡയറക്ടറുടെ നിർദേശപ്രകാരം രണ്ടുമണിക്കൂറോളം കട തുറന്നിട്ടു .ഭക്ഷ്യവസ്തുക്കളിൽ മിക്കതും എലി കരണ്ടു. ഉപയോഗിക്കാന്‍ കഴിയുന്ന പലചരക്ക് സാധനങ്ങൾ ലേലത്തിലൂടെ വില്‍ക്കും . രണ്ടു ദിവസം കൂടി പരിശോധന ഉണ്ടാകും .

error: Content is protected !!