രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പോലീസ് മെഡലുകള്‍ വിതരണം ചെയ്തു

Spread the love

 

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ സന്നിഹിതനായിരുന്നു.
2019 ലെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുളള പോലീസ് മെഡല്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് ഏറ്റുവാങ്ങി. അന്വേഷണ മികവിനുളള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലും അദ്ദേഹത്തിന് ലഭിച്ചു. ചങ്ങനാശേരി മധുമൂലയില്‍ മഹാദേവന്റെ തിരോധാനം കൊലപാതകമാണെന്ന് 19 വര്‍ഷങ്ങള്‍ക്ക് ശേഷം തെളിയിച്ചതാണ് കെ.ജി. സൈമണിനെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
വിരമിച്ച അസിസ്റ്റന്റ് കമാന്‍ഡന്റ് ജോസഫ് റസല്‍ ഡിക്രൂസ്, വിരമിച്ച ഡെപ്യൂട്ടി കമാന്‍ഡന്റ് ആര്‍.ബാലന്‍, കോഴിക്കോട് സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ.രാജു, തിരുവന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ജെ.പ്രസാദ്, വിരമിച്ച എഎസ്‌ഐ നസറുദ്ദീന്‍ മുഹമ്മദ് ജമാല്‍, തിരുവനന്തപുരം സിറ്റി സി ബ്രാഞ്ച് എസ്‌ഐ യശോധരന്‍ ശാന്തമ്മ കൃഷ്ണന്‍നായര്‍, തിരുവനന്തപുരം സിറ്റി ഡ്രൈവര്‍ എഎസ്‌ഐ എസ്.കെ. സാബു എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുളള 2018, 2019 വര്‍ഷങ്ങളിലെ മെഡലുകള്‍ക്ക് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, കോഴിക്കോട് സ്റ്റേറ്റ്് സ്‌പെഷല്‍ ബ്രാഞ്ച് എസ്പി എം.എല്‍.സുനില്‍, കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി എസ്.ശശിധരന്‍, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. പ്രതാപന്‍ നായര്‍, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.സുരേഷ് കുമാര്‍, കണ്ണൂര്‍ ഡിസിആര്‍ബി ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍, കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, പാലക്കാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി എസ്.ഷംസുദ്ദീന്‍, കൊല്ലം ക്രൈം ബ്രാഞ്ച് എസ്‌ഐ വി. അനില്‍കുമാര്‍, തൃശൂര്‍ റൂറല്‍ സി ബ്രാഞ്ച് എസ്‌ഐ എം.പി. മുഹമ്മദ് റാഫി എന്നിവര്‍ അര്‍ഹരായി.
സൗത്ത്‌സോണ്‍ ട്രാഫിക് എസ്.പി ബി. കൃഷ്ണകുമാര്‍, തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി കെ.ഇ. ബൈജു, ആലത്തൂര്‍ ഡിവൈഎസ്പി കെ.എം. ദേവസ്യ, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി.ഡി. ശ്രീനിവാസന്‍, കോട്ടയം സി ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ്.പി.സാരഥി കണ്ണൂര്‍ സ്റ്റേറ്റ്് സ്‌പെഷല്‍ ബാഞ്ച് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്‍, കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ജി.ജോണ്‍സണ്‍ എന്നിവരാണ് 2020 ലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുളള മെഡല്‍ നേടിയത്.
മുന്‍ ഡിവൈഎസ്പി ടി.കെ. സുരേഷ്, കണ്ണൂര്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ കെ.സന്തോഷ്‌കുമാര്‍, കോഴിക്കോട് റൂറല്‍ എഎസ്‌ഐ കെ.ടി. ശ്രീകുമാര്‍, തിരുവനന്തപുരം ഇന്റലിജന്‍സ് ബ്യൂറോ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്.ജയകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അസാധാരണ്‍ സൂചന കുശലതാ പതക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് സ്വീകരിച്ചു.
മുഖ്യമന്ത്രിയുടെ 2020 ലെ 251 പോലീസ് മെഡലുകള്‍ പോലീസ് ആസ്ഥാനത്തും ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും വിവിധ യൂണിറ്റുകളിലുമായി വിതരണം ചെയ്തു. പോലീസ് ആസ്ഥാനത്തെ ഡിഐജി നാഗരാജു ചക്കിലം, ആംഡ് പോലീസ് ബറ്റാലിയന്‍ ഡിഐജി പി. പ്രകാശ്, പോലീസ് ആസ്ഥാനത്തെ എഐജി.രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റിനും അര്‍ഹരായി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

അപൂര്‍വനേട്ടത്തിന്റെ പൊന്‍തിളക്കത്തില്‍ ജില്ലാപോലീസ് മേധാവി

തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് പോലീസ് ജീവിതത്തില്‍ പത്തനംതിട്ട ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ ഐപിഎസിന്. കേരളാപോലീസിലെ അന്വേഷണ മികവേറിയ പോലീസ് ഉദ്യോഗസ്ഥരുടെ ഗ്രാഫ് പരിശോധിക്കുമ്പോള്‍ ഏറ്റവും ആദ്യം എണ്ണപ്പെടുന്ന പേരുകളില്‍ ഒന്നാണ് കെ.ജി. സൈമണിന്റേത്. ബാഡ്ജ് ഓഫ് ഓണര്‍, സ്തുത്യര്‍ഹ സേവനപുരസ്‌കാരങ്ങള്‍, പ്രശംസാ പത്രങ്ങള്‍ ക്യാഷ് അവാര്‍ഡുകള്‍ തുടങ്ങി 200ല്‍ പരം ബഹുമതികള്‍ സ്വന്തമാക്കിയതിന്റെ പ്രഫഷണല്‍ മികവുമായി, കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ജില്ലയിലെ പോലീസിനെ നയിക്കാനെത്തിയ കെ.ജി. സൈമണ്‍ ഇപ്പോള്‍ ഇരട്ടനേട്ടങ്ങളുടെ പൊന്‍തിളക്കത്തിലാണ്. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും, അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവാര്‍ഡുമെന്ന ഇരട്ടനേട്ടങ്ങള്‍ ഒരേസമയം കരസ്ഥമാക്കി കേരളാപോലീസില്‍ അപൂര്‍വത സൃഷ്ടിക്കുകയാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി.
ചങ്ങനാശേരി മധുമൂലയില്‍ മഹാദേവന്റെ തിരോധനം, 19 വര്‍ഷങ്ങള്‍ക്കുശേഷം കൊലപാതകമായിരുന്നെന്നു കണ്ടെത്തിയതിനാണ് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അവാര്‍ഡ് ലഭിച്ചത്. 18 ദിവസം തുടര്‍ച്ചയായി പാറമടയിലെ കുളം തോണ്ടി പരിശോധിച്ച പോലീസ് കാണാതായ ആളുടെ തലയോട്ടി കണ്ടെത്തി. തുടര്‍ന്ന് ശാസ്ത്രീയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ഇരു അവാര്‍ഡുകളും സംസ്ഥാന പോലീസ് ആസ്ഥാനത്തു വച്ച് മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ വിതരണം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഓഫീസര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള അവാര്‍ഡും ലഭിക്കുന്നത്. ഈ അപൂര്‍വനേട്ടത്തില്‍ വലിയ സന്തോഷമുണ്ടെന്നും, ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുമായും സന്തോഷം പങ്കുവയ്ക്കുന്നതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. മികച്ച കുറ്റാന്വേഷകനും തികഞ്ഞ പ്രൊഫഷണലുമായ കെ.ജി. സൈമണിനു കീഴില്‍ ജോലിചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയാണ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍.

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ വിതരണം ചെയ്തു
ജില്ലയില്‍ നിന്നും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സ്വന്തമാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പുരസ്‌കാരം വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങിലാണ് മെഡലുകള്‍ വിജയികള്‍ക്ക് സമ്മാനിച്ചത്.
ജില്ലാ വനിതാ പോലീസ് സ്റ്റേഷന്‍ ചാര്‍ജ് വഹിക്കുന്ന പോലീസ് ഇന്‍സ്പെക്ടര്‍ എ.ആര്‍. ലീലാമ്മ, ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ എസ്‌ഐ ആര്‍. ആനന്ദകുമാര്‍, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിലെ ഗ്രേഡ് എസ്‌ഐ പ്രമോദ് വി ജി, ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ എഎസ്‌ഐ സി.എം. അജിത്കുമാര്‍, ഡിഎച്ച്്ക്യു എഎസ്‌ഐ കെ. രാജന്‍പിള്ള, പെരുമ്പെട്ടി പോലീസ് സ്റ്റേഷന്‍ എസ്‌സിപിഒ പി.എച്ച്. അന്‍സീം, ലീഗല്‍ സെല്ലിലെ ഗ്രേഡ് എസ്‌ഐ അജികുമാര്‍ എന്നിവര്‍ക്കാണ് ഡിഐജി മെഡലുകള്‍ വിതരണം ചെയ്തത്.
വിജയികളെ അനുമോദിക്കുന്നതായും ജില്ലയിലെ പോലീസിന് അഭിമാന നിമിഷമാണിതെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പോലീസ് അഡിഷണല്‍ എസ്പി എ.യൂ. സുനില്‍കുമാര്‍, ഡിവൈഎസ്പിമാരായ ആര്‍. സുധാകരന്‍ പിള്ള, ആര്‍. പ്രദീപ് കുമാര്‍, കെ. സജീവ്, ആര്‍. ജോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

error: Content is protected !!