Kovid confirmed 5022 cases in Kerala today

കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്്ന്‍മെന്റ് സോണുകള്‍
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 ല്‍ (വൈക്കത്തേത്ത് പടി മുതല്‍ കല്ലുറുമ്പില്‍ ഭാഗം വരെ) ഒക്ടോബര്‍ 19 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രഖ്യാപിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (ഇരവിപേരൂര്‍ തെക്ക് – മുരിങ്ങശ്ശേരി ഭാഗം മുതല്‍ ഒഴുക്ക് തോട് ഭാഗം വരെ) (മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), വാര്‍ഡ് 11 (കോഴിമല ), വാര്‍ഡ് 12 (നന്നൂര്‍ കിഴക്ക്) ഒക്ടോബര്‍ 20 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ജില്ലയില്‍ ഇന്ന് 301 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 29 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1 അടൂര്‍
(പറക്കോട്) 1
2 പന്തളം
(കടയ്ക്കാട്) 2
3 തിരുവല്ല
(കുട്ടമ്പുഴ, മഞ്ഞാടി, കുറ്റപ്പുഴ, കാവുംഭാഗം) 4
4 ആറന്മുള
(മാലക്കര) 1
5 അരുവാപുലം
(അരുവാപുലം) 1
6 ചെന്നീര്‍ക്കര
(അമ്പലക്കടവ്) 1
7 ഏഴംകുളം
(ഏഴംകുളം) 1
8 കടമ്പനാട്
(തുവയൂര്‍ നോര്‍ത്ത്, മണ്ണടി) 2
9 കലഞ്ഞൂര്‍
(കൂടല്‍, കലഞ്ഞൂര്‍) 2
10 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്) 1
11 കോയിപ്രം
(പുല്ലാട്) 1
12 കോന്നി
(ചെങ്ങറ) 1
13 കൊറ്റനാട്
(പെരുമ്പെട്ടി) 1
14 കോട്ടാങ്ങല്‍
(കുളത്തൂര്‍) 1
15 മൈലപ്ര
(മൈലപ്ര) 1
16 നാരങ്ങാനം
(നാരങ്ങാനം) 1
17 ഓമല്ലൂര്‍
(ഓമല്ലൂര്‍ 1
18 പന്തളം-തെക്കേക്കര 1
19 റാന്നി
(ബ്ലോക്കുപടി) 1
20 വടശ്ശേരിക്കര
(പേഴുംപാറ, ബൗണ്ടറി) 5
21 മറ്റ് ജില്ലക്കാര്‍ 1
22 മറ്റ് സംസ്ഥാപനങ്ങളില്‍ നിന്നും വന്നവര്‍
(ശബരിമല തീര്‍ത്ഥാടകന്‍) 1

ജില്ലയില്‍ ഇതുവരെ ആകെ 12539 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 9565 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാളുടെ മരണം ക്യാന്‍സര്‍ രോഗത്തിന്റെ സങ്കീര്‍ണ്ണതകള്‍ മൂലമാണ്.
1) 07.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച കുമ്പഴ സ്വദേശി (86) 17.10.2020ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചു.
2) 15.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച കൂടല്‍ സ്വദേശി (81) 18.10.2020ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗത്തിന്റെ സങ്കീര്‍ണ്ണതകള്‍ മൂലം മരിച്ചു.

16.10.2020-ല്‍ കോവിഡ് മരണത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തിയ ഏറത്ത് സ്വദേശിയുടെ (65) മരണകാരണം കോവിഡ്-19 മൂലമല്ലായെന്ന് വിദഗ്ധ പരിശോധനയില്‍ വ്യക്തമായി.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 70 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചുപേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 301 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 9935 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 2529 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2382 പേര്‍ ജില്ലയിലും 147 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

• ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമ നമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി എണ്ണം

1, ജനറല്‍ ആശുപത്രി പത്തനംതിട്ട, 115
2, ജില്ലാ ആശുപത്രി കോഴഞ്ചേരി, 104
3, റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി, 64
4, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി, 52
5, കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി, 166
6, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി, 66
7, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി, 67
8, ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി, 10
9, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി, 52
10, നെടുമ്പ്രം സിഎഫ്എല്‍ടിസി, 37
11, മല്ലപ്പളളി സിഎഫ്എല്‍ടിസി, 59
12, കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1531
13 സ്വകാര്യ ആശുപത്രികളില്‍ 111. ആകെ 2434

ജില്ലയില്‍ 15208 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2358 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3799 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 98 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 152 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 21365 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത്, ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 90374, 1000 , 91374
2, റാപ്പിഡ് ആന്റിജന്‍ പരിശോധന, 58944, 1170, 60114
3, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
4, ട്രൂനാറ്റ് പരിശോധന, 2712, 61, 2773
5, സി.ബി.നാറ്റ് പരിശോധന, 105, 13, 118
ആകെ ശേഖരിച്ച സാമ്പിളുകള്‍, 152620, 2244, 154864

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 636 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2880 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1958 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.56 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.59 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 33 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 69 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1124 കോളുകള്‍ നടത്തുകയും, 15 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

error: Content is protected !!