കോന്നി – പുനലൂര്‍ റീച്ച് നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

 

ഈ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് തന്നെ പത്തനംതിട്ട ജില്ലയിലെ മലയോര ഹൈവേയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. നവീകരിച്ച കുലശേഖരപതി-മൈലപ്ര റോഡ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായ സംസാരിക്കുകയായിരുന്നു മന്ത്രി.
കോന്നി- പ്ലാച്ചേരി റീച്ചിന്റെ നിര്‍മ്മാണം കാര്യക്ഷമമായി നടന്നുവരുന്നു. കോന്നി – പുനലൂര്‍ റീച്ച് നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഒന്‍പത് ജില്ലകളില്‍ മലയോര ഹൈവേകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിച്ച് വരുകയാണെന്നും മന്ത്രി കെ.രാജു പറഞ്ഞു. ശബരിമല തീര്‍ത്ഥാടന കാലത്തും നഗരത്തില്‍ തിരക്കുള്ളപ്പോഴും ഈ പാത ബൈപ്പാസായി ഉപയോഗിക്കാന്‍ കഴിയുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. റോഡ് നാടിന് മുല്‍കൂട്ടാകുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ശിലാഫലകത്തിന്റെ അനാച്ഛാദനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ റോസ്‌ലിന്‍ സന്തോഷ്, മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ് സി.കെ അനീഷ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീനാ രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!