കോന്നി ഗ്രാമ പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം അദ്ധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എം പി ശുചിത്വ പദവി പ്രഖ്യാപനം നടത്തി അവാർഡും സാക്ഷ്യപത്രവും സമർപ്പിച്ചു. കർഷകമിത്ര ജൈവ വളം പരമ്പരാഗത കർഷകൻ തേവർകാട്ടിൽ പാപ്പച്ചന് നൽകി അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ചു. കോന്നി ബ്രന്റ് ജൈവ വളമായ കർഷകമിത്രയുടെ ലോഗോ പ്രകാശനവും നിർവ്വഹിച്ചു. ലഘുലേഖയുടെ വിതരണ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് ആന്റോ ആന്റണിഎം പി നിർവ്വഹിച്ചു.

 

മികച്ച രീതിയിൽ മാലിന്യ നിർമ്മാർജ്ജനം നടത്തി വരുന്ന ഹരിത കർമ്മസേനയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എലിസബത്ത് അബു മുഖ്യപ്രഭാഷണം നടത്തി ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ വിനോദ് കുമാർ, വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനിസാബു, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ദീനാമ്മ റോയി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാത്യു പറപ്പള്ളിൽ, സുലേഖ. നായർ, ഈ പി ലീലാമണി, ശോഭ മുരളി, ലിസി സാം കൃഷി ഓഫീസർ ജ്യോതിലക്ഷ്മി, വി.ഇ.ഒ ബിനു, അസിസ്റ്റന്റ് സെക്രട്ടറി ശിവദാസ് എന്നിവർ പ്രസംഗിച്ചു

error: Content is protected !!