മലയാളി വിദ്യാര്‍ത്ഥി കുവൈറ്റില്‍ മുങ്ങി മരിച്ചു

 

കുവൈറ്റില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മഹബൂലയില്‍ കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുഹമ്മദ് ഇര്‍ഫാനാണ്(14 )  മരിച്ചത്. കണ്ണൂര്‍ സ്വദേശിയും മംഗഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.  വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശി ആയിശ നിവാസില്‍ ഇംതിയാസിന്റെ മകനാണ്. മാതാവ്: നസീമ. സഹോദരങ്ങള്‍: ഇംറാന്‍ അലി, ഇഹ്‌സാന്‍, ഇസ്‌ന, അര്‍ഷ്

error: Content is protected !!