കോന്നിയില്‍ സൊസൈറ്റി തുടങ്ങി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻസി ഐ റ്റി യു നേതൃത്വത്തിലുള്ള സംസ്ഥാനത്തെ അഞ്ചാമത്തെ സൊസൈറ്റി കോന്നി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു. സൊസൈറ്റിയുടെ പ്രസിഡണ്ട് ഷിജുഏബ്രഹാമിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോന്നി എം എല്‍ എ കെ യു ജനീഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.ആദ്യഡിപ്പോസിറ്റ് സ്വീകരിക്കലിന്‍റെ ഉദ്ഘാടനംസി പി ഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ നിർവ്വഹിച്ചുഎസ്സ് ബി അക്കൗണ്ട് ഉദ്ഘാടനം മലയാലപ്പുഴ മോഹനനും, ആദ്യ വായ്പാ വിതരണം കോന്നി അസ്സി: രജിസ്ട്രാർഎസ്സ് . ബിന്ദുവും നിർവ്വഹിച്ചു.
വ്യാപാര, മോട്ടോർ, സൊസൈറ്റി മേഖലയിലെ പ്രതിനിധികളായ ,പി കെ ശിവദാസൻ, ഗോപിനാഥൻ നായർ ,സന്തോഷ് മാത്യൂ, താജുദ്ദീൻ, പ്രിയൻ, വൈ: പ്രസിഡണ്ട് എം.നിഷാദ് , സംഘം ഓണററി സെക്രട്ടറി ഹരിശ്യാംകെ എസ്സ് എന്നിവർ സംസാരിച്ചു

error: Content is protected !!