പരിസ്ഥിതി സൗഹൃദക്കൂട്ടായ്മയും കല്ലേൻ പൂക്കുടൻ സ്‌മൃതി സദസ്സും സംഘടിപ്പിച്ചു

 

കോന്നി പബ്ലിക്ക് ലൈബ്രറിയുടെയും ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ക്കൂട്ടായ്മയും കല്ലേൻ പൊക്കുടൻ സ്‌മൃതി സദസ്സും സംഘടിപ്പിച്ചു. കോന്നി പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ്‌ സലിൽ വയലത്തല അധ്യക്ഷത വഹിച്ചു. പ്രസിദ്ധ ഗായകൻ എസ്. പി. ബാല സുബ്രമഹ്ണ്യം, മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ്, മുൻ മന്ത്രി സി. എഫ്. തോമസ്, കലഞ്ഞൂർ ജി. എച്. എസ്. റിട്ടയർഡ് അദ്ധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ കെ. ജി. രാമചന്ദ്രൻ നായർ , എന്നിവരുടെ ദേഹ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ലൈബ്രറി സെക്രട്ടറി എൻ എസ് മുരളി മോഹൻ സ്വാഗതം ആശംസിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ഡോക്ടർ കെ. പി. കൃഷ്ണൻ കുട്ടി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം വി. എൻ. അനിൽ പരിസ്ഥിതി യും വികസനവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ റെജി മലയാലപ്പുഴ, കോന്നി പബ്ലിക്ക് ലൈബ്രറി നിർവാഹക സമിതി അംഗങ്ങളായ രാജേന്ദ്ര നാഥ്.കെ, സോമൻ പിള്ള പി. കെ , എസ്. കൃഷ്ണ കുമാർ, സുരേഷ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പരിസ്ഥിതി ക്കൂട്ടായ്മയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

error: Content is protected !!