പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സി ഐയെ സ്ഥലം മാറ്റി

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സി ഐയെ സ്ഥലം മാറ്റി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാസിലെ കോടികളുടെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സി ഐ യെ അടിയന്തിരമായി സ്ഥലം മാറ്റി . കോന്നി സി ഐ എസ്സ് രാജേഷിനെയാണ് ഇന്നലെ വൈകീട്ട് എറണാകുളം ജില്ലയിലേക്ക് സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയത് . പോപ്പുലര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച ജീവനക്കാരനെയാണ് സ്ഥലം മാറ്റിയത് എന്ന പ്രത്യേകത ഉണ്ട് . രണ്ടു മാസം മുന്‍പ്മാത്രമാണ് രാജേഷ് കോന്നിയില്‍ എത്തിയത് . സി ബി ഐ അന്വേഷണം ഏറ്റെടുക്കുമ്പോള്‍ മുഴുവന്‍ വിവരങ്ങളും കൈമാറേണ്ട ആളാണ് രാജേഷ് എന്നതിനാല്‍ ഈ സ്ഥലം മാറ്റം രാഷ്ട്രീയ പ്രേരിതം ആണെന്ന് നിക്ഷേപകര്‍ വിശ്വസിക്കുന്നു . പോപ്പുലര്‍ ഉടമയുടെ മൂന്നു പെണ്‍മക്കളെയും അറസ്റ്റ് ചെയ്തത് രാജേഷ് ആണ് . രണ്ടു പെണ്‍മക്കളെ ഡെല്‍ഹിയില്‍ നിന്നും ഒരാളെ നിലമ്പൂര്‍ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു . കോന്നിയില്‍ മുന്‍പ് എസ് ഐ ആയിരുന്ന ഇടുക്കിയില്‍ ഇപ്പോള്‍ സേവനത്തില്‍ ഉള്ള ബിനുവിനെ കോന്നിയിലേക്ക് സി ഐ ആയി ചുമതല നല്‍കി . നിരവധി സി ഐ മാരെ മാറ്റിയ കൂട്ടത്തില്‍ ആണ് രാജേഷിനെയും മാറ്റിയത് . പോപ്പുലര്‍ തട്ടിപ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥനെ അടിയന്തിരമായി മാറ്റിയത് നിക്ഷേപകരില്‍ അങ്കലാപ്പ് സൃഷ്ടിച്ചു .

പോപ്പുലര്‍ കേസില്‍ തുടക്കം മുതല്‍ ഉന്നത ഇടപെടീല്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ആരോപണം
. പോപ്പുലര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരിട്ടു ബന്ധം ഉള്ള ഉടമയെയും ഭാര്യയെയും മക്കളെയും ആണ് പിടികൂടിയത് എങ്കിലും എല്ലാ വിവരവും അറിയാവുന്ന ഇവരുടെ മാതാവ് മകളുടെ ഒപ്പം ആസ്ട്രേലിയ ഉള്ള മെല്‍ബണില്‍ ആണ് ഒളിച്ചു താമസിക്കുന്നത് . ആസ്ട്രേലിയ നിന്നും പ്രതിയെ കേരളത്തില്‍ എത്തിക്കുവാന്‍ ഇന്‍റര്‍പ്പോള്‍ മുഖേന പോലീസ് ശ്രമിച്ചു . കേസ് സി ബി ഐയ്ക്ക് കേരള സര്ക്കാര്‍ കൈമാറി ഉത്തരവ് ഇറക്കിയിരുന്നു .
തിടുക്കപ്പെട്ട് കോന്നി സി ഐയെസ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാന്‍ ഉള്ള ശ്രമം ആണെന്ന് നിക്ഷേപകരുടെ കൂട്ടായ്മ പറയുന്നു .
പോപ്പുലര്‍ ഉടമകളുടെ സ്വത്തുക്കള്‍ സംബന്ധിച്ചു ഉള്ള നിര്‍ണ്ണായക വിവരങ്ങള്‍ അറിയാവുന്ന പോലീസുകാരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് സി ഐയുടെ സ്ഥലം മാറ്റത്തിലൂടെ ഉണ്ടായത് . നിക്ഷേപകരുടെ കോടികള്‍ തട്ടിയ തട്ടിപ്പ് കുടുംബം ആണ് പോപ്പുലര്‍ ഗ്രൂപ്പ് എന്നു പകല്‍ പോലെ തെളിഞ്ഞതാണ് .
കോന്നി സി ഐയെ എന്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് സ്ഥലം മാറ്റിയത് എന്നു നിക്ഷേപകര്‍ക്ക് അറിയാന്‍ ആഗ്രഹം ഉണ്ട് .

error: Content is protected !!