പട്ടിണിയായ നായയ്ക്ക് രക്ഷകരായി പോലീസ്

 

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമയുടെ വകയാറിലെ വീട്ടില്‍ ദിവസങ്ങളായി ആഹാരമില്ലാതെ എല്ലുംതോലുമായ കാവല്‍നായക്ക് പോലീസ് രക്ഷകരായി. യജമാനനും കുടുംബവും ഉള്‍പ്പെട്ട കേസും വിവരവുമൊന്നും വീടു കാത്തുവന്ന രാജപാളയം ഇനത്തില്‍പ്പെട്ട നായയ്ക്ക് അറിയില്ല. പക്ഷേ, സമയാസമയം കിട്ടിക്കൊണ്ടിരുന്ന ആഹാരവും വീട്ടുകാരുടെ സ്നേഹവും കിട്ടാതെ വന്നപ്പോള്‍ നായ തളര്‍ന്നു. പോലീസും ആളും ബഹളവുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന വീട്ടില്‍ പട്ടിണികിടന്നു മരണം മുന്നില്‍കണ്ട നായയ്ക്ക് ഒടുവില്‍ പോലീസ് ഭക്ഷണമെത്തിച്ചെന്നു മാത്രമല്ല, സുരക്ഷിത കരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.
അന്വേഷണസംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ തെരുവ്നായ്ക്കളെ സംരക്ഷിച്ചു പരിപാലിക്കുന്ന തിരുവല്ല കേന്ദ്രമായുള്ള ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അവരെ ബന്ധപ്പെടുകയായിരുന്നു. അവര്‍ ഉടന്‍ എത്തുകയും, പോലീസിന്റെ നിര്‍ദേശം സ്വീകരിച്ച് നായയെ ഏറ്റെടുത്തു കൊണ്ടുപോകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!