റവന്യൂ വകുപ്പ് ജീവനക്കാരന്‍ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതായി പരാതി

 

കോന്നി : വീട്ടു മുറ്റത്ത് തൂത്തുകൊണ്ട് നിന്ന വീട്ടമ്മയുടെ മുഖത്ത് കെട്ടിയ  മാസ്ക്ക് അല്‍പ്പം താണിരിക്കുന്നത് കണ്ടതോടെ ഇത് വഴിവാഹനത്തില്‍ പോയ റവന്യൂ വകുപ്പ് ജീവനകാരന്‍ അപമര്യാദയായി പെരുമാറിയതായി വീട്ടമ്മയുടെ ഭര്‍ത്താവ് ജില്ലാ കളക്ടര്‍ക്കും ജില്ല പോലീസ് ചീഫിനും പരാതി നല്‍കി . ഇന്നലെയാണ് സംഭവം നടന്നത് .

കോന്നി അട്ടച്ചാക്കല്‍ തലപ്പള്ളില്‍ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകനായ ജേക്കബ് ഫിലിപ്പ് ആണ് പരാതികാരന്‍ . അട്ടച്ചാക്കല്‍ സ്കൂളിന് സമീപം ഉള്ള വീട്ടുമുറ്റത്ത് തൂത്തുകൊണ്ട് നിന്ന വീട്ടമ്മയ്ക്ക് നേരെയാണ് ഇത് വഴിവാഹനത്തില്‍ വന്ന റവന്യൂ ജീവനകാരന്‍ അപമര്യാദയായി പെരുമാറി എന്ന പരാതി ഉണ്ടായത് . തൂത്തുകൊണ്ടിരിക്കെ വീട്ടമ്മയുടെ മാസ്ക്ക്അല്‍പ്പം മാറിയതാണ് റവന്യൂ വകുപ്പ് ജീവനക്കാരനെ ചൊടിപ്പിച്ചത് . മാസ്ക്ക് ധരിക്കാതെ റോഡില്‍ ഇറങ്ങുന്നവരെ കണ്ടെത്തുവാന്‍ ചുമതല ഉണ്ടെന്നാണ് റവന്യൂ ജീവനക്കാര്‍ പറഞ്ഞത് . വീട്ടു മുറ്റത്ത് തൂത്തുകൊണ്ട് നില്‍ക്കുന്നവരെ പോലും അപമാനിക്കുന്നു എന്നാണ് പരാതി . ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യം അടിയന്തിരമായി ശ്രദ്ധിയ്ക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ അന്വേഷിക്കും എന്നു ഇന്ന് ഇത് വഴി വന്ന റവന്യൂ വകുപ്പ് അധികാരി പറയുന്നതും കേള്‍ക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!