Trending Now

ശബരിമലയിലെ അറിയപ്പെടാത്ത അയ്യപ്പന്മാരെ കാണുവാൻ ഒരുകൂട്ടം സന്നദ്ധ പ്രവർത്തകർ എത്തി

ശബരിമലയിലെ അറിയപ്പെടാത്ത അയ്യപ്പന്മാരെ കാണുവാൻ ഒരുകൂട്ടം സന്നദ്ധ പ്രവർത്തകർ എത്തി

പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ വനാന്തർ ഭാഗത്തുള്ള വനവാസികൾ ഇക്കുറി ഓണം കഴിഞ്ഞും ഓണസദ്യ ഉണ്ടു പുതുവസ്ത്രം അണിഞ്ഞു .കോന്നിയിലെ ഒരുകൂട്ടം സാമൂഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തകർ ആണ് ശബരിമല കാടുകളിൽ കഴിയുന്ന വനവാസികൾക്ക് ഭക്ഷണവും പുതു വസ്ത്രവും എത്തിച്ചത് .

ശബരിമലയിലേക്ക് പോകുന്ന വഴി ളാഹ കയറ്റം കഴിഞ്ഞ് ഉള്ള മലമ്പണ്ടാര വിഭാഗത്തിലെ ആദിവാസികളുടെ ഊരുകളിലാണ് സഹായം എത്തിച്ചത് . റോഡരുകിൽ ഒരു കമ്പിൽ വെള്ള തുണിയോ, പ്ലാസ്റ്റിക് കൂടോ ചുറ്റി ചെറിയ കൊടി സ്ഥാപിച്ചിരിക്കുന്നത് ആദിവാസി കോളനികൾ അടുത്ത് ഉണ്ടെന്നുള്ള സൂചനയാണ് .. വനങ്ങളിൽ താമസിക്കുന്ന ഒരു പറ്റം മനുഷ്യ ജന്മങ്ങളുടെ വാസസ്ഥലത്തിന്റെ അടയാളമാണ് അത്. വളരെ പിന്നോക്കാവസ്ഥയിലുള്ള ജീവിത സാഹചര്യമാണ് ‘മലമ്പണ്ടാരങ്ങൾ’ എന്നറിയപ്പെടുന്ന ഈ ആദിവാസി സമൂഹത്തിന്റേത് തീർത്തും കഷ്ടത നിറഞ്ഞ ജീവിതവുമാണ് . ചെറിയ കുഞ്ഞുങ്ങളും, സ്ത്രീകളും അടങ്ങിയ കുടുംബങ്ങൾ കൂട്ടമായോ ഒറ്റയ്ക്കോ പലയിടങ്ങളിലായി താമസിക്കുന്നു. വൈദ്യുതിയോ, അടച്ചുറപ്പോ ഇല്ലാത്ത ഷെഡുകളിൽ രാത്രിയിലും മഴക്കാലത്തും വനത്തിനുള്ളിലെ ജീവിതം ഭീതിജനകമാണ്. പുറം നാട്ടിലേക്ക് മാറി താമസിക്കാൻ ഇവർക്ക് താത്പര്യമില്ല. ശബരിമല ഹർത്താലിൽ അടിയന്തര ചികിത്സ കിട്ടാതെ മരിച്ച രാഘവൻറെ ഭാര്യയും 5 മക്കളും അടങ്ങുന്ന കുടുംബവും ഇവിടെ ഒരു ഷെഡിൽ താമസിക്കുന്നു.ട്രൈബൽ വകുപ്പിൽ നിന്നുള്ള ഭക്ഷണ സാധനങ്ങൾ കൃത്യമായി ലഭിക്കാറില്ല .കാട്ടു പഴവും കാട്ടു ചോലയിലെ വെള്ളവുമാണ് ഇവരുടെ നിത്യേന ഉള്ള ഭക്ഷണം . കുട്ടികളിൽ മുക്കാലും ട്രൈബൽ സ്‌കൂളുകളിൽ പോകുന്നില്ല .പലർക്കും വായിൽ ക്യാൻസർ അടക്കമുള്ള മാറാരോഗം ഉണ്ട് .സർക്കാർ അടിയന്തിരമായി ഇടപെടണം എന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു .
ശബരിമല സന്നിധാനത്തേക്ക് പോകുന്നവർ റോഡരികിലുള്ള വെള്ള അടയാളക്കൊടി ശ്രദ്ധിക്കുക. വസ്ത്രങ്ങളോ, ഭക്ഷണ സാധനങ്ങളോ, മരുന്നോ, പുതപ്പോ, പായോ ഒക്കെയായി ചെറിയ സഹായങ്ങൾ അവർക്കു നൽകുന്നത് ഉചിതമായിരിക്കും വരുൺ ചന്ദ്രൻ ,ഗോകുൽ മുരളി ,സരുൺ ജോർജ് ,രേഷ്മമറിയം റോയ് ,അനന്ദു എം സുരേഷ് ,ബിനു എന്നിവർ ജീവകാരുണ്യ പ്രവർത്തിയിൽസഹായം വിതരണം ചെയ്തു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!