യേശുദാസ്സിന് പിറന്നാൾ സമ്മാനമായി “ശ്രീ മൂകാംബിക” ഭക്തി ഗാനം സമര്‍പ്പിച്ചു

 

 

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ശ്രീദീപം ക്രിയേഷൻസ്സിന്‍റെ ബാനറിൽ ദീപു ആര്‍ എസ്സ് ചടയമംഗലം ഗാനരചന നിർവ്വഹിച്ച്, വിനോദ് കൃഷ്ണൻ നീലാംബരി സംഗീതം നൽകി , മിന്മിനി, വിജേഷ് ഗോപാൽ, രാജ്‌മോഹൻ കൊല്ലം, വിനോദ് നീലാംബരി, ജോസ് റ്റി ദാസ്സ്, അമൂല്യ വിനോദ് എന്നിവർ ആലപിച്ച ശ്രീ മൂകാംബികാ ഭക്തി ഗാന ആല്‍ബം പുറത്തിറക്കി .
പ്രശസ്ത പിന്നണി ഗായകൻജി ശ്രീറാം ചോറ്റാനിക്കര ഭഗവതി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് നാരായണൻ നമ്പൂതിരിപ്പാടിന് നൽകി പ്രകാശനം നിർവഹിച്ചു.

സിനിമ പിന്നണി ഗാന രചയിതാവ് ബീയാർ പ്രസാദ്,നർത്തകി പാർവതി വിശ്വനാഥൻ എന്നിവർ ആദ്യ കോപ്പി സ്വീകരിച്ചു.,സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ഗാന ഗന്ധർവ്വൻ യേശുദാസ്സിന് പിറന്നാൾ സമ്മാനമായാണ് ഈ ഗാനങ്ങൾ സമർപ്പിച്ചിരിക്കുന്നത്.