പരിസ്ഥിതിയ്ക്ക് വേണ്ടി പത്തനംതിട്ടയിൽ യുവജന കൂട്ടായ്മ നടന്നു

പരിസ്ഥിതിയ്ക്ക് വേണ്ടി പത്തനംതിട്ടയിൽ യുവജന കൂട്ടായ്മ നടന്നു

Global climate strike ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂട്ടായ്മ സംഘടിപ്പിച്ചു.പോസ്റ്റർ പ്രചാരണയാത്ര, വ്യക്തിബോധവത്കരണം, തുടങ്ങിയ പരിപാടികളും നടത്തി.ലോകമെമ്പാടും നടക്കുന്ന പരിസ്ഥിതി സംരക്ഷണ സമരത്തിന്റെ ഭാഗമായുള്ള ജില്ലയിലെ തുടക്കം കുറിക്കൽ ആയിരുന്നു പ്രചരണയാത്ര. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു ജില്ലയെ ലോകത്തിനു മാതൃകയാക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഒരു സമയത്ത് രാജ്യത്തെ മികച്ച ശുദ്ധവായു ലഭിച്ചിരുന്ന ജില്ലയായിരുന്നു പത്തനംതിട്ട.ഇപ്പോൾ മൂന്നാംസ്ഥാനത്തേക്ക് മാറിയിരിക്കുന്നു ഇപ്പോഴെങ്കിലും നാം സംഘടിക്കുക ഇല്ലെങ്കിൽ വരുംനാളുകളിൽ ജില്ലഏറ്റവും പിന്നിലായി മാറാൻ സാധ്യതയുണ്ട് കൂട്ടായ്മയിൽ കോ ഓർഡിനേറ്റർ നിബിൻ കുഴിക്കാംതടം, കൺവീനർ തൗഫീഖ് കൊച്ചുപറമ്പിൽ, നീതു, ഗോകുൽ എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യുവതി യുവാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!