വിശ്വാസം ഉള്ള ഏതൊരു പൌരനും ക്ഷേത്ര ദര്‍ശനം സാധ്യമാകുന്ന നിലപാടുകള്‍ സ്വാഗതാര്‍ഹം

ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ തന്‍റെ വ്യെക്തി പരമായ അഭിപ്രായമായി ഫേസ് ബുക്ക്‌ പേജില്‍ രേഖ പ്പെടുത്തി . ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്‍റെ പിന്തുണ പ്രതീക്ഷിക്കുകയാണ്. 1952ലെ ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും അജയ് തറയിൽ ആവശ്യപ്പെട്ടുള്ള അഭിപ്രായത്തില്‍ ഇനി തീരുമാനംഎടുക്കേണ്ടത് പ്രബുദ്ധ ജനങ്ങളാണ് .പ്രത്യേകിച്ചും ഹിന്ദു വിശ്വാസം മുറുകെ പ്പിടിച്ചവര്‍ .ഗാന ഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് അടക്കം ഉള്ളവര്‍ ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകുന്നത് അത്ര എളുപ്പമല്ല .മലബാര്‍ ,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിച്ചില്ല .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അധികാര പരിധി തിരുവനന്തപുരം മുതല്‍ നോര്‍ത്ത് പറവൂര്‍ വരെ മാത്രമാണ് .രണ്ടായിരത്തിന് താഴെ മാത്രമാണ് ഈ ബോര്‍ഡിന്‍റെ ക്ഷേത്രങ്ങള്‍.ഇവയില്‍ പ്രാധാന്യം ഉള്ളത് ശബരിമലയില്‍ ആണ് .ഇവിടെ ഏതൊരു വിശ്വാസികള്‍ക്കും ദര്‍ശനം നടത്താം .ചുരുക്കം ചില ദേവാലയങ്ങളില്‍ മാത്രമാണ് അഹിന്ദു കള്‍ക്ക് പ്രവേശനം ഇല്ല എന്നുള്ള ബോര്‍ഡു തൂങ്ങുന്നത് .മൂന്ന് ദേവസ്വം ബോര്‍ഡ്‌ കള്‍ തീരുമാനം കൈകൊണ്ടാലും ഹിന്ദു ധര്‍മ്മത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനകളുടെ സമവായം ആവശ്യമാണ്‌ .കാലം പുരോഗമിച്ചപ്പോള്‍ ക്ഷേത്ര ആരാധനകളില്‍ മാറ്റം ഉണ്ടാകുന്നത് നല്ലതാണ്.ആര്‍ഷ ഭാരത സംസ്കാര ഭൂവില്‍ വിശ്വാസം ഉള്ള ആര്‍ക്കും ആരാധന നടത്തുവാന്‍ ഉള്ള കേന്ദ്രമായി ക്ഷേത്രം മാറണം .ക്ഷേത്ര വരുമാനം ചിലവഴിക്കുന്നത് സമൂഹത്തിന്‍റെ മൊത്തത്തില്‍ ഉള്ള വികസനത്തിനാണ് .അതിനാല്‍ മനുഷ്യ കുലത്തെ ഒന്ന് പോലെ കാണുവാന്‍ ഉള്ള വികസന കാഴ്ചപ്പാടുകള്‍ മാനവ രാശി യുടെ നിലനില്‍പ്പിനു ഗുണകരമാണ് .വിശ്വാസം ഉള്ള ഏതൊരു പൌരനും ക്ഷേത്ര ദര്‍ശനം സാധ്യമാകുന്ന നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മറ്റ് ദേവസ്വംബോര്‍ഡ്കള്‍ക്ക് മാതൃകയായി പ്രിയ മെമ്പര്‍ അജയ്തറയില്‍ മുന്നോട്ട് വച്ച ആശയത്തെ ചര്‍ച്ച ചെയ്തു കൊണ്ട് മാതൃകയാവും എന്ന് പ്രതീക്ഷിക്കുന്നു .സത്യം വദ:ധര്‍മ്മം ചര :

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!