രാജകീയ സിംഹാസനത്തില്‍ അമരുന്ന ആസനങ്ങളെ സര്‍ക്കാര്‍ ചടങ്ങില്‍ ആവശ്യമില്ല

എഡിറ്റോറിയല്‍

ഒരു ആസനം താങ്ങാന്‍ ഒരു കസേര മതി .വെറും നിലത്ത് ഇരുന്നാലും കുഴപ്പം ഇല്ല .താണ നിലത്തെ നീരോടൂ എന്ന പഴമൊഴി ഇവിടെ ഒന്ന് ഓര്‍ത്താല്‍ തെറ്റില്ല .പൊതു ചടങ്ങുകളില്‍ നിന്നും രാജകീയ സിംഹാസനങ്ങള്‍ മാറ്റുക തന്നെ വേണം .പ്രത്യേകിച്ച് സര്‍ക്കാര്‍ ചടങ്ങുകളില്‍ നിന്നും .
സംസ്ഥാന സര്‍ക്കാര്‍ നവീകരിച്ച മിത്രാനന്ദപുരം കുളത്തിന്‍റെ സമര്‍പ്പണ ചടങ്ങില്‍ വേദിയില്‍ ഇട്ടിരുന്ന സിംഹാസനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എടുത്തു മാറ്റിയത് മാതൃകാപരമായ നീക്കമാണ് .ഒരാള്‍ക്ക് ഇരിക്കാന്‍ വേണ്ടി മൂന്ന് പേര്‍ക്ക് ഇരിക്കാന്‍ വലുപ്പത്തിലുള്ള രാജകീയ സിംഹാസനങ്ങള്‍ സര്‍ക്കാര്‍ ചടങ്ങില്‍ ആവശ്യമില്ലെന്ന നിലപാടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉറച്ചു നില്‍ക്കുന്നത് സ്വാഗതാര്‍ഹമാണ്.
“ഏതെങ്കിലും” ഒരാൾക്ക്‌ ഇരിക്കാൻ വേണ്ടി മൂന്ന്‌ പേർക്ക്‌ ഇരിക്കാൻ വലുപ്പത്തിലുള്ള രാജകീയ സിംഹാസനങ്ങൾ വേദിയിൽ ആവശ്യമില്ല എന്നും സർക്കാർ ചടങ്ങിൽ നിന്നും ഇത്തരം സിംഹാസനങ്ങൾ എടുത്തു മാറ്റപ്പെടേണ്ടത്‌ തന്നെയാണെന്നാണ്‌ നിലപാട്‌ എന്നും അത്തരം സിംഹാസനം മതപുരോഹിതന് വേണ്ടിയായാലും നീക്കം ചെയ്യണം എന്നും മന്ത്രി പറഞ്ഞതില്‍ തെറ്റില്ല.രാജ കൊട്ടാരങ്ങളില്‍ രാജാവിന് ഇരിക്കാന്‍ പണ്ട് കാലത്ത് വിലകൂടിയ പവിഴം അടക്കമുള്ള അമൂല്യ വസ്തുക്കള്‍ കൊണ്ട് സിംഹാസനം ഒരുക്കിയിരുന്നു .രാജ ഭരണം അസ്തമിച്ച് ജനാധിപത്യ ഭരണം ഉള്ളപ്പോള്‍ ജനങ്ങളാണ് രാജാവ് .
മന്ത്രിയുടെ ഫേസ്ബുക്ക് പ്രതികരണം ചുവടെ:

രണ്ടോ മൂന്നോ പേർക്ക്‌ ഇരിക്കാവുന്ന വലുപ്പത്തിലുള്ള സിംഹാസനമൊന്നും ഔദ്യോഗിക പരിപാടികളുടെ വേദികളിൽ ആവശ്യമില്ല. അതിലെ അനൗചിത്യം ചൂണ്ടികാട്ടിയാണ്‌ ഞാൻ ‘സിംഹാസനം’ എടുത്ത്‌ മാറ്റിയത്‌. ശൃംഗേരി മഠാധിപതിക്ക്‌ പകരമെത്തിയ മറ്റൊരു സ്വാമി സിംഹാസനം കാണാത്തതിനാൽ വേദിയിൽ കയറാതെ പോയെന്ന് വാർത്തകളിൽ കണ്ടു.

ഒന്നര കോടി രൂപ ചിലവാക്കി സംസ്ഥാന സർക്കാർ നവീകരിച്ച മിത്രാനന്ദപുരം കുളത്തിന്റെ സമർപ്പണ ചടങ്ങിൽ ശൃംഗേരി മഠാധിപതി ശ്രീ ഭാരതിതീർത്ഥ സ്വാമിയേയോ മറ്റേതെങ്കിലും സ്വാമിമാരെയൊ അതിഥിയായി ക്ഷണിച്ചിരുന്നില്ല എന്ന് പരിപാടിയുടെ നോട്ടീസ്‌ പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ വേദിയിലെ സിംഹാസനം കണ്ട്‌ തിരക്കിയപ്പോൾ മഠാധിപതി വന്നാൽ ഇരുത്താനാണെന്ന് അഡ്മിനിസ്ട്രേറ്റീവ്‌ കമ്മിറ്റിക്കാർ പറഞ്ഞത്‌. മന്ത്രിക്കായാലും മഠാധിപതിക്കായാലും സർക്കാർ പരിപാടിയിൽ അങ്ങനെയൊരു സിംഹാസനം വേണ്ട എന്ന് പറഞ്ഞാണ്‌ ഞാൻ വി.എസ്‌.ശിവകുമാർ എം.എൽ.എയുടെ സഹായത്തോടെ ‘സിംഹാസന’ ഇരിപ്പിടം‌ എടുത്ത്‌ മാറ്റിയത്‌. വേദിയിലുണ്ടായിരുന്ന ഒ.രാജഗോപാലും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരനും സിംഹാസനത്തിലെ അനൗചിത്യം മനസ്സിലാക്കിയിരുന്നു.

എന്റെ നിലപാടിൽ ആർക്കും അർത്ഥശങ്ക വേണ്ട. ഏതെങ്കിലും ഒരാൾക്ക്‌ ഇരിക്കാൻ വേണ്ടി മൂന്ന്‌ പേർക്ക്‌ ഇരിക്കാൻ വലുപ്പത്തിലുള്ള രാജകീയ സിംഹാസനങ്ങൾ വേദിയിൽ ആവശ്യമില്ല. സർക്കാർ ചടങ്ങിൽ നിന്നും ഇത്തരം സിംഹാസനങ്ങൾ എടുത്തു മാറ്റപ്പെടേണ്ടത്‌ തന്നെയാണെന്നാണ്‌ എന്റെ നിലപാട്‌. അത് ഏത് മതപുരോഹിതന് വേണ്ടിയായാലും.ഇതാണ് മന്ത്രിയുടെ പ്രതികരണം .

ഇതാണ് പ്രജകളോട് കൂറുള്ള ഒരു ഭരണാധികാരിയുടെ തീരുമാനം .ഈ തീരുമാനം പരക്കെ നടപ്പിലാക്കണം .പൊതു ചടങ്ങുകള്‍ ലളിതമാക്കണം .പൊതു വേദിയിലെ പ്രാസംഗികരുടെ എണ്ണം കൂടി കുറച്ചാല്‍ പൊതു ജനത്തിന് അതും അനുഗ്രഹമാകും .സിംഹാസനത്തില്‍ തന്നെ ഇരിക്കണം എന്ന് പൂതിയുള്ള മനസ്സുകളില്‍ നിന്നും ജനത്തെ നന്മയിലേക്ക് നയിക്കാന്‍ ഉള്ള ഒരു വാക്ക് പോലും സത്യസന്ധമായി വരുവാന്‍ ഇടയില്ല .സത്യം വദ :ധര്‍മ്മം ചര:

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!