സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

മുളപ്പിച്ച ഭക്ഷണസാധനങ്ങള്‍ പോഷകമൂല്ല്യങ്ങളുടെ കലവറ

 

മുളപ്പിച്ച ഭക്ഷണസാധനങ്ങള്‍ പോഷകമൂല്ല്യങ്ങളുടെ കലവറയാണ്‌. ചെറുപയര്‍, കടല, റാഡിഷ്‌, അല്‍ഫാല്‍ഫ, ക്‌ളൊവര്‍, സോയാബീന്‍ എന്നിവയെല്ലാം മുളപ്പിച്ച്‌ കഴിക്കാം. ആരോഗ്യ സംരക്ഷണത്തിന്‌ അത്യാവശ്യമായ മാംസ്യം ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മുളപ്പിച്ച ആഹാരസാധനങ്ങള്‍ക്ക്‌ ഔഷധ ഗുണങ്ങളും ഉണ്ട്‌. മുളപ്പിച്ച ആഹാരസാധനങ്ങള്‍ കഴിക്കുന്നവര്‍ക്ക്‌ ചിലതരം അസുഖങ്ങള്‍ ബാധിക്കില്ലെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുളപ്പിച്ച ആഹാര സാധനങ്ങള്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പുഷ്ടമാണ്‌. ഇരുമ്പ്‌, ഫോസ്‌ഫറസ്‌, മെഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ്‌, കാല്‍സ്യം തുടങ്ങിയ ധാതുലവണങ്ങള്‍, നാരുകള്‍, ഫോളിക്‌ ആസിഡുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്‌.
മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളിലും ധാന്യങ്ങളിലും മറ്റും ഇത്തരം പോഷകമൂല്ല്യങ്ങളുടെ അളവ്‌ സാധരണയിലേതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും. ഉദാഹരണത്തിന്‌ മുളപ്പിച്ച പയറുകളില്‍ സാധാരണയിലേതിനേക്കാള്‍ എട്ട്‌ മടങ്ങ്‌ കൂടുതല്‍ വിറ്റാമിന്‍ എ ഉണ്ടാകും. ശരീരത്തിന്റെ ആരോഗ്യത്തിന്‌ അത്യാവശ്യമായ എന്‍സൈമുകള്‍ വലിയ തോതില്‍ മുളപ്പിച്ച ആഹാര സാധനങ്ങളില്‍ അടങ്ങിയിട്ടുണ്ട്‌. പാകം ചെയ്യുമ്പോള്‍ ഇവയില്‍ ചില എന്‍സൈമുകള്‍ നഷ്ടപ്പെടും. മുളപ്പിച്ച്‌ കഴിക്കുമ്പോള്‍ ഇത്തരം നഷ്ടങ്ങളൊന്നും ഉണ്ടാകില്ല. ഇവയില്‍ 35 ശതമാനത്തോളം മാംസ്യം അടങ്ങിയിട്ടുണ്ട്‌.
ഭക്ഷണത്തില്‍ മുളപ്പിച്ച ആഹാര സാധനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നമുക്ക്‌ ആവശ്യമുള്ള മാംസ്യം ലഭിക്കും. മാംസ്യത്തിനായി ഇറച്ചി കഴിക്കുന്നത്‌ മൂലം ഉണ്ടാകുന്ന കൊഴുപ്പ്‌, കൊളസ്‌ട്രോള്‍ മുതലായവ ഒഴിവാക്കാനും ഇതിലൂടെ കഴിയും. മുളപ്പിച്ച ആഹാര സാധനങ്ങള്‍ എളുപ്പം ദഹിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളാണ്‌ ദഹനം അനായാസമാക്കുന്നത്‌.അതിനാല്‍ ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക്‌ മുളപ്പിച്ച ആഹാര സാധനങ്ങള്‍ തികച്ചും അനുയോജ്യമായിരിക്കും. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇത്‌ കഴിക്കാവുന്നതാണ്‌. മുളപ്പിച്ച ആഹാര സാധനങ്ങളില്‍ നാരിന്റെ അംശം കൂടുതലാണ്‌. എന്നാല്‍ ഇവയില്‍ താരതമ്യേന കുറഞ്ഞ ഊര്‍ജ്ജമേ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ തടി കുറയ്‌ക്കാന്‍ ഇവ ഫലപ്രദമാണ്‌.
ഇവ കഴിക്കുന്നതിലൂടെ ശരീരത്തിന്‌ ആവശ്യമുള്ള പോഷകഘടകങ്ങള്‍ ഉറപ്പാക്കാനാകും. ഇതിൻ്റെ ഫലമായി കൂടുതല്‍ ഊര്‍ജ്ജം ശരീരത്തില്‍ എത്തുകയുമില്ല.പൊണ്ണത്തടി നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ മുളപ്പിച്ച ആഹാര സാധനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.വൈകാതെ ഫലം അനുഭവിച്ച്‌ അറിയാനാകും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു