konnivartha.com: പുതിയ വിമാനത്താവളം വരുന്നതോടെ അപ്രത്യക്ഷമാകുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമീണസ്കൃതിക്കു ചരമക്കുറിപ്പ് രചിച്ച ‘എ ഫ്ലവർ ഇൻ എ ഫോഗ് ലൈറ്റ്’ എന്ന ഡോക്യുമെന്ററി പതിനഞ്ചാമത് രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വ ചിത്രമേളയിൽ (ഐ. ഡി. എസ്. എഫ്. എഫ്. കെ) ഷോർട് ഫിക്ഷൻ വിഭാഗത്തിൽ മികച്ച ഷോർട് ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗൗരവ് പുരി സംവിധാനവും ബനാസേർ അക്തർ നിർമാണവും നിർവഹിച്ച ഈ ഹിന്ദി ഡോക്യുമെന്റെറി സാങ്കേതിക വികസനത്തിന്റെ ഇരുണ്ട വശങ്ങളിലേക്ക് ക്യാമറ തിരിക്കുന്നു. നോൺ ഫിക്ഷൻ വിഭാഗത്തിൽ ഷോർട് ഡോക്യൂമെന്ററി ഫോർമാറ്റിൽ ഗുർലീൻ ഗ്രവാൾ സംവിധാനം ചെയ്ത ‘സംവേർ നിയർ ആൻഡ് ഫാർ’ ആണ് മികച്ച ഡോക്യുമെന്ററി. നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോംഗ് ഡോക്യുമെന്റററി ഫോർമാറ്റിൽ നൗഷീൻ ഖാൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ‘ലാൻഡ് ഓഫ് മൈ ഡ്രീംസ്’ ആണ് മികച്ച ഡോക്യുമെൻററി. മികച്ച ക്യാമ്പസ്…
Read More