മാധ്യമ പ്രവർത്തക ഷാർഗി ഗംഗാധറിന് ആദരവ് മാഹി:വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാഹി ഗവ. എൽ. പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് അധ്യക്ഷത വഹിച്ചു. മാഹി ചീഫ് എജുക്കേഷണൽ ഓഫീസർ എം എം തനൂജ മുഖ്യഭാഷണം നടത്തി. മാഹി മേഖലയിലെ ഏക വനിതാ മാധ്യമപ്രവർത്തകയും വീഡിയോഗ്രാഫറുമായ ഷാർഗി ഗംഗാധറിനെ ചടങ്ങിൽ പൊന്നാടയണിയിച്ചും ക്യാഷ് അവാർഡ് നൽകിയും ആദരിച്ചു. തുടർന്ന് വിവിധ മത്സരയിനങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി. ഈ മാസം 25 മുതൽ മാർച്ച് 8 വരെ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി വനിതകൾക്ക് കലാകായിക മത്സരങ്ങളും പോഷകാഹാരമത്സരങ്ങളും സംഘടിപ്പിച്ചു പെരിങ്ങാടിയിൽ ആരോഗ്യ ഉപകേന്ദ്രത്തിന് തറക്കല്ലിട്ടു ന്യൂമാഹി: മുൻ പഞ്ചായത്ത് അംഗം എസ്.കെ. മുഹമ്മദിന്റെ സ്മരണക്കായി എം.എൽ.എ ഫണ്ടിൽ നിന്നും 93.20…
Read Moreടാഗ്: മലബാര്‍ വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 26/02/2024 )
മലബാര്‍ വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 27/02/2024 )
മലബാര്‍ വാര്‍ത്തകള്‍ : ദിവാകരൻ ചോമ്പാല ആശാനിലൂടെ ഗുരുവിനെ പഠിക്കണം: സ്വാമി പ്രബോധ തീർത്ഥ തലശ്ശേരി: ഗുരുവിനെ പോലെ തന്നെ ജന മനസ്സിൽ ഇടം നേടിയ മഹാത്മാവാണ് കുമാരനാശാനെന്ന് ശിവഗിരി മഠം ട്രസ്റ്റ് അംഗം സ്വാമി പ്രബോധ തീർത്ഥ അഭിപ്രായപ്പെട്ടു. കുഞ്ഞുനാളിലേ മനസ്സിൽ കൊണ്ടു നടന്ന ദുഃഖത്തിൻ്റെ നിവാരണമായി ആശാൻ കണ്ടത് ഗുരുവിനെ ശിഷ്യപ്പെട്ട് ജീവിക്കുകയെന്നതാണ്.ബോധാനന്ദ സ്വാമികളും, സത്യവ്രത സ്വാമികളും സ്വയം പ്രകാശിത മഹത്തുക്കളാണെങ്കിലും, ഇരുവരും ഗുരുവിൽ ലയിക്കുകയായിരുന്നു. പദ്യത്തേക്കാൾ ഗദ്യ കൃതികളിലും പ്രാവീണ്യം സിദ്ധിച്ച ആശാൻ, സന്യാസി മഠങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒരാളല്ലെന്നും വിദേശ പഠനമടക്കം സിദ്ധിച്ച് ,ലോക പരിചയം നേടി മാനവ ദർശനം പ്രചരിപ്പിക്കാൻ നിയുക്ത നാവേണ്ടതാണെന്നും ഗുരു മുൻകൂട്ടി കണ്ടിരുന്നു. ജഗന്നാഥ ക്ഷേത്ര നിർമ്മാണത്തിന് മുമ്പുതന്നെ ഗുരു തലശ്ശേരിക്കയച്ചത് ആശാനെയായിരുന്നു. ഗുരുവിനെ മറ്റാരേക്കാളും അനുഭവിച്ചറിഞ്ഞ ആശാനിലൂടെ ഗുരുവിനെ പഠിക്കാൻ നമുക്കാവണമെന്ന്…
Read Moreമലബാര്‍ വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 26/02/2024 )
ജാതിയെക്കുറിച്ച് ചിന്തിക്കാത്തവർക്കേ ശ്രീ നാരായണീയരാവാനാകൂ: കെ.കെ.ശൈലജ തലശ്ശേരി: ജാതിമത ചിന്തകൾക്കുമപ്പുറം പൂർണ്ണമായും മനുഷ്യരായി ജീവിക്കുന്ന ഒരു തലമുറയെ സ്വപ്നം കണ്ട ഗുരുദേവൻ്റെ തലമുറക്ക് നിരാശ പകരുന്നതാണ് വർത്തമാനകാല അവസ്ഥ. ജാതിയതയെക്കുറിച്ച് ചിന്തിക്കാത്തവർക്കേ ശ്രീനാരായണീയരാവാൻ കഴിയൂ.എൻ്റെ മതം മാത്രമാണ് ശരി എന്ന് പറയുന്നത് ശരിയല്ല. സഹിഷ്ണുതയാണ് വേണ്ടത്. കണ്ണാടിയിൽ ദൈവത്തെ കാണാൻ ഗുരു നമ്മെ പഠിപ്പിച്ചു.നല്ല മനുഷ്യരിലാണ് ദൈവ ചൈതന്യമുണ്ടാകുന്നത്. മത ജാതി ഭ്രാന്താണ് ലോകത്ത് ഏറ്റവും കൂടുതൽ ചോര ചൊരിഞ്ഞിട്ടുള്ളത്. മനസ്സിനെ ശുദ്ധമാക്കാൻ ഗുരുദേവ സൂക്തങ്ങൾ ജീവിതത്തിൽ പകർത്താനാവണമെന്ന് കെ.കെ. ശൈലജ ടീച്ചർ എം എൽ എ പറഞ്ഞു. ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ‘ശ്രീ നാരായണ ഗുരുസൃഷ്ടിച്ച പ്രബുദ്ധത ‘ എന്ന വിഷയത്തിൽ നടന്ന സാംസ്ക്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭാവി കേരളത്തിൻ്റെ മാനിഫെസ്റ്റോയാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു രൂപപ്പെടുത്തിയതെന്ന് പ്രശസ്ത കവി കെ.ജയകുമാർ ഐ.എ.എസ്.അഭിപ്രായപ്പെട്ടു.…
Read More