സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

മലബാര്‍ വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 27/02/2024 )

മലബാര്‍   വാര്‍ത്തകള്‍  : ദിവാകരൻ ചോമ്പാല

 

ആശാനിലൂടെ ഗുരുവിനെ പഠിക്കണം: സ്വാമി പ്രബോധ തീർത്ഥ

തലശ്ശേരി: ഗുരുവിനെ പോലെ തന്നെ ജന മനസ്സിൽ ഇടം നേടിയ മഹാത്മാവാണ് കുമാരനാശാനെന്ന് ശിവഗിരി മഠം ട്രസ്റ്റ് അംഗം സ്വാമി പ്രബോധ തീർത്ഥ അഭിപ്രായപ്പെട്ടു.
കുഞ്ഞുനാളിലേ മനസ്സിൽ കൊണ്ടു നടന്ന ദുഃഖത്തിൻ്റെ നിവാരണമായി ആശാൻ കണ്ടത് ഗുരുവിനെ ശിഷ്യപ്പെട്ട് ജീവിക്കുകയെന്നതാണ്.ബോധാനന്ദ സ്വാമികളും, സത്യവ്രത സ്വാമികളും സ്വയം പ്രകാശിത മഹത്തുക്കളാണെങ്കിലും, ഇരുവരും ഗുരുവിൽ ലയിക്കുകയായിരുന്നു.

പദ്യത്തേക്കാൾ ഗദ്യ കൃതികളിലും പ്രാവീണ്യം സിദ്ധിച്ച ആശാൻ, സന്യാസി മഠങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒരാളല്ലെന്നും വിദേശ പഠനമടക്കം സിദ്ധിച്ച് ,ലോക പരിചയം നേടി മാനവ ദർശനം പ്രചരിപ്പിക്കാൻ നിയുക്ത നാവേണ്ടതാണെന്നും ഗുരു മുൻകൂട്ടി കണ്ടിരുന്നു.

ജഗന്നാഥ ക്ഷേത്ര നിർമ്മാണത്തിന് മുമ്പുതന്നെ ഗുരു തലശ്ശേരിക്കയച്ചത് ആശാനെയായിരുന്നു.
ഗുരുവിനെ മറ്റാരേക്കാളും അനുഭവിച്ചറിഞ്ഞ   ആശാനിലൂടെ ഗുരുവിനെ പഠിക്കാൻ നമുക്കാവണമെന്ന് സ്വാമികൾ പറഞ്ഞു.

ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികൾ  കവി മാത്രമല്ല, കർമ്മയോഗി കൂടിയായിരുന്നു കുമാരനാശാനെന്നും, ആഴമുള്ള ദർശനങ്ങളെ കൊണ്ടു നടന്ന മഹാകവി വേദവും വേദാന്തവും ഹൃദിസ്ഥമാക്കിയിരുന്നുവെന്ന് മുഖ്യഭാഷണം നടത്തിയ സി.എച്ച്. മുസ്തഫ മൗലവി അഭിപ്രായപ്പെട്ടു.

മനുഷ്യരുടെ ദു:ഖവും, അസ്വസ്ഥതയും ഗുരുവിനെ പോലെ സ്വയമേറ്റെടുത്ത ത്യാഗിയായിരുന്നു ആശാൻ. ഗുരുദർശനങ്ങളാണ് ആശാൻ കവിതകളിലത്രയുമെന്ന് മുസ്തഫ മൗലവി നിരവധി ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ സി. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു..അഡ്വ.വി.രത്നാകരൻ, എൻ. രേഷ്മ, പി.കെ.ഗൗരി ടീച്ചർ, അഡ്വ.കെ.സത്യൻ, രവീന്ദ്രൻ പൊയിലൂർ , അഡ്വ.കെ.അജിത്കുമാർ, സംസാരിച്ചു.ഇ ചന്ദ്രൻ മാസ്റ്റർ സ്വാഗതവും, പി.കെ.രമാഭായ് നന്ദിയും പറഞ്ഞു

എം.എം.അലൂംനി വാർഷികാഘോഷവും കുടുംബ സംഗമവും ആദര സമർപ്പണവും

മാഹി: ന്യൂമാഹി എം.എം. അലൂംനി അസോസിയേഷൻ ഒന്നാം വാർഷികവും കുടുബസംഗമവും ആദര സമർപ്പണവും ന്യൂമാഹി മലയാള കലാഗ്രാമത്തിൽ നടന്നു.നാനൂറിലേറെ പേർ സംഗമത്തിൽ പങ്കെടുത്തു.

ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സെയ്‌തു ഉദ്ഘാടനം ചെയ്തു. അലൂംനി പ്രസിഡൻ്റ് അസീസ് മാഹി അധ്യക്ഷത വഹിച്ചു. അലൂംനി സെക്രട്ടറി ഫൈസൽ ബിണ്ടി, എം.കെ. താഹിർ, സംഘാടക സമിതി കൺവീനർ ടി.എം.പി.റഫീഖ് എന്നിവർ പ്രസംഗിച്ചു.

 

ആർക്കിടെക്ട്സ് പ്രസിഡൻഷ്യൽ ദേശീയ പുരസ്‌കാര ജേതാവ് ഡോ. സി. നജീബ്, കോടിയേരി സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. താഹിർ, ദേശീയ മാസ്റ്റേഴ്‌സ് മീറ്റിൽ മെഡൽ ജേതാക്കളായ എം.എം. ഹൈസ്‌കൂൾ കായികാധ്യാപകർ മുഫ്തിൽ മുനീർ, കെ.പി. മുസമ്മിൽ, സംസ്ഥാന ദേശീയതല കായികമേളയിൽ മികവ് തെളിയിച്ച എം.എം ഹൈസ്കൂളിലെ വിദ്യാർഥികളായ സി.പി.നിജിദ്, സി.കെ.സാധിഗ, എസ്. ശ്രീലക്ഷമി, ആന്‍വി ദാസ്, നൂഹ ഫാത്തിമ നവാലു റഹ്മാൻ മുഹമ്മദ് നയീം എന്നിവരെ ആദരിച്ചു. അലുംനി കുടുംബാംഗങ്ങൾക്കായി വിവിധ കലാ കായിക വിനോദ മത്സരങ്ങൾ ഉണ്ടായി. കരോക്കെ ഗാനലാപനവും തലശ്ശേരി റിഥം ഓർക്കസ്ട്രയുടെ ഗാനസന്ധ്യയും ഉണ്ടായി. സമ്മാനങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.

സൗജന്യ സ്പോർട്സ് മെഡിസിൻ ക്യാമ്പ് നടത്തി

മാഹി : മാഹി സുധാകരൻ മെമ്മോറിയൽ ഫുട്ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ മാഹി മെഡിക്കൽ സെന്ററിൻ്റെയും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൻ്റെയും സഹകരത്തോടെ സൗജന്യ സ്പോർട്സ് മെഡിസിൻ ക്യാമ്പ് സംഘടിപ്പിച്ചു. മാഹി മൈതാനിയിൽ വെച്ച് നടന്ന ചടങ്ങ് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ ഉദ്ഘാടനം ചെയ്തു.

അക്കാദമി പ്രസിഡൻ്റ് ജോസ് ബാസിൽ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസീൽദാർ മനോജ്‌ വളവിൽ, എം.എം.സി അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ സോമൻ പന്തക്കൽ, കോച്ച് പി.ആർ.സലീം, അഡ്വ.ടി.അശോക് കുമാർ, ഗിരീഷ്, സി.കെ. അനുരാജ് സംസാരിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സ്പോർട്സ് മെഡിസിൻ വിഭാഗം ഡോ: ജ്യോതി പ്രശാന്ത് ക്യാംപിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. ഡോ. സി.ആർ. ജിതിൻ പരിശോധനയ്ക്ക് നേതൃത്വം നൽകി.

മാഹി മേഖല റസിഡൻസ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മാഹി: മയ്യഴി മേഖലയിലെ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ജോ: ഫോറം ഓഫ് റസിഡൻസ് അസ്സോസിയേഷൻ്റെ രണ്ടാം വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തും. ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ വച്ച് നടന്ന യോഗത്തിൽ മാഹിയിലെ വിവിധങ്ങളായ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്തും. യോഗ
ത്തിൽ എം.പി. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.

രമേശ് പറമ്പത്ത് എം.എൽ.എ (മുഖ്യരക്ഷാധികാരി),
എൻ.ഉണ്ണിമാസ്റ്റർ,
എം.ശ്രീജയൻ,
എം.പി.ശിവദാസൻ,
പി.വി.ചന്ദ്രദാസ് (രക്ഷാധികാരികൾ),
സി.കെ.പത്മനാഭൻ മാസ്റ്റർ (പ്രസിഡൻ്റ്),
സിയാദ്.ടി, അനുപമ സഹദേവൻ, ടി.ഇബ്രാഹിം കുട്ടി (വൈസ്.പ്രസിഡൻ്റ്),
കെ.ശ്യാമസുന്ദരൻ മാസ്റ്റർ (സെക്രട്ടറി), ഷാജി പിണക്കാട്ട്, ഹേമലത, ഷാനിഷ്.സി.ടി.കെ (ജോ: സെക്രട്ടറി), ഷിനോജ് രാമചന്ദ്രൻ (ട്രഷറർ),
സുജിത്ത് കുമാർ.കെ (കോഡിനേറ്റർ) എന്നിവരെയും
വനിത വിഭാഗം ഭാരവാഹികളായി
അനില രമേശ് (പ്രസിഡന്റ്), രസ്ന അരുൺ, ഷൈനി ചിത്രൻ (വൈസ് പ്രസിഡൻ്റ്),
റീന അനിൽ (സെക്രട്ടറി)
പി.കെ.പുഷ്പ, ജെസീമ മുസ്തഫ (ജോ: സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

ആയില്യം നാൾ മഹോത്സവം

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമസങ്കീർത്തനം ഉച്ചക്ക് നാഗപൂജ , മുട്ടസമര്‍പ്പണം , അന്നദാനം എന്നിവയുണ്ടായി. ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു

കണ്ണപുരം പൊലിസ് സ്റ്റേഷന് മുന്‍പില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ ടയര്‍ മോഷ്ടിച്ച കര്‍ണാടക സ്വദേശി അറസ്റ്റിൽ
കണ്ണൂര്‍:അപകടത്തില്‍പെട്ട് കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ ടയര്‍ മോഷ്ടിച്ച കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍.കര്‍ണ്ണാടക വിജയനഗര്‍ ഹര്‍പ്പനഹള്ളി സ്വദേശിയായ അബ്ദുള്‍ കരിം (22) നെയാണ് കണ്ണപുരം പോലീസ് സംഘം പിടികൂടിയത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടരമണിയോടെസ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ അസ്വാഭാവികതയില്‍ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജാവിദ്, ഫാനിഷ്, സുനില്‍കുമാര്‍ എന്നി പോലീസുകാര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലാവുന്നത്.മഹാരാഷ്ട്രയില്‍നിന്ന് കോഴിക്കോടെക്ക് ഫ്രൂട്ട്സുമായി പോയി തിരിച്ച് വരവേയാണ് ഫ്രൂട്ട്സ് വാഹനത്തിന്റെ ഡ്രൈവര്‍ മോഷണം നടത്തിയതും പിടിയിലായതും. പ്രതിയെ കണ്ണൂര്‍ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മുഹബ്ബത്ത് മെഗാ മ്യൂസിക്കൽ ഇവന്റ് തലശ്ശേരിയിൽ തേൻ മഴയായി പെയ്തിറങ്ങി

തലശ്ശേരി: തലശ്ശേരിയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ബി. ഇ.എം. പി ഹാർട്ട് ബീറ്റ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ധനസമാഹരണത്തിന്റെ ഭാഗമായി മുഹബ്ബത്ത് മെഗാ മ്യൂസിക് ഇവന്റ് തലശ്ശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ തലശ്ശേരിയിലെ ഗാനാ സ്വാദകരുടെ മനം കവർന്നു.

കണ്ണൂർ ശരീഫ്, ഫാസില ബാനു, ആസിഫ് കാപ്പാട്, നിയാസ് കോഴിക്കോട്, ഒപ്പം മുംബൈയിൽ നിന്നും പ്രമുഖ ഗായിക പ്രീതി ജോഷിയുമാണ് സംഗീത നിശയിൽ മനം കവർന്നത്.
1981-90 കാലഘട്ടങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളെ ഒത്തൊരുമിപ്പിച്ച്, അവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകി പ്രസിഡന്റ്‌ സലിം പാലിക്കണ്ടിയുടെ നേതൃത്വത്തിൽ മുന്നോട്ടു നയിക്കുന്ന ഏവർക്കും മാതൃക കൂട്ടായ്മയാണ് ബി. ഇ. എം. പി ഹാർട്ട് ബീറ്റ്സ്.
ആഘോഷങ്ങളുടെ മുന്നോടിയായി ശനിയാഴ്ച മാനവ് സ്പെഷ്യൽ സ്കൂളിൽ ‘മാലാഖമാർക്ക്’ തണലായി ബി ഇ എം പി ഹാർട്ട് ബീറ്റ്സ് പൂർവ്വ വിദ്യാർത്ഥികൾ മാനവ് സ്പെഷ്യൽ സ്‌കൂളിൽ വെച്ച് മാലാഖക്കുട്ടികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിച്ചും, അവരോടൊപ്പം ചേർന്ന് ഭക്ഷണം കഴിച്ചും, ഗ്രൂപ്പ് അംഗം അബ്ദുൽ റൗഫിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നൊരുക്കി ആഘോഷിച്ചു. ഹാർട്ട് ബീറ്റ്സ് രണ്ടാം വാർഷികം ആഘോഷിച്ചത് മുഴപ്പിലങ്ങാട് തറവാട് വൃദ്ധ സദനത്തിലെ അന്തേവാസികൾക്കൊപ്പമായിരുന്നു.

വൈസ് പ്രസിഡൻ്റുമാരായ ഗിരീഷ് കുമാർ, മുനീസ് അറയിലകത്ത്, സെക്രട്ടറി നൗഫൽ കോറോത്ത്, ജോ. സെക്രട്ടറി കെ അജയൻ, സിദ്ദിഖ് ചെറുവക്കര, ശ്രീപാൽ, ട്രഷറർ മുഹമ്മദ് അഫ്സൽ എന്നിവർ സംബന്ധിച്ചു. ഉപദേഷ്ടാവ് പ്രശാന്ത് കുമാർ, അബ്ദുറസാഖ്, പ്രസീൽ കുമാർ, പ്രവീൺ തുഷാര, നൗഷാദ് ബംഗ്ല, ഹാരിസ് പറക്കാട്ട്, രജിത്ത്, നസീർ റീജൻസി, എം മൊയ്തു നിസാം തുടങ്ങിയവരും ആഘോഷങ്ങൾക്ക് നിറം പകരാൻ നേതൃത്വം നൽകി.

കർഷകർ ഉപരോധസമരം നടത്തി

തലശേരി:കർഷകരെ കൊല്ലുന്ന നരേന്ദ്ര മോഡിയുടെ കാട്ടാളത്തം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സംയുക്ത കിസാർ മോർച്ച സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലശേരിയിൽസംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു.
കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ പ്രസിഡൻ്റ് പി ഗോവിന്ദൻ അധ്യക്ഷനായി

കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം സി പവിത്രൻ, എ ഐ കെ എസ് കേന്ദ്ര കമ്മിറ്റി അംഗം എൻ ആർ സക്കീന, കിസാൻ സഭ ജില്ലാ പ്രസിഡൻ്റ് കെ.പി. കുഞ്ഞികൃഷ്ണൻ, വത്സൻ പനോളി, കിസാൻ ജനത ജില്ലാ സെക്രട്ടറി പൂക്കോടൻ ലക്ഷ്മണൻ,കാരായി ചന്ദ്രശേഖരൻ, കെ രമേശ് ബാബു എന്നിവർ സംസാരിച്ചു

സർഗ്ഗോത്സവം നാട്ടുത്സവമായി

മാഹി പാറക്കൽ എൽ.പി. സ്കൂൾ വാർഷികാഘോഷം – സർഗോദയം -24 മയ്യഴി വിദ്യാഭ്യാസ മേലധ്യക്ഷ എം.എം. തനൂജ ഉദ്ഘാടനം ചെയ്തു.മാഹി മഹാത്മാ ഗാന്ധി കോളേജിലെ മുൻ കെമിസ്ട്രി വിഭാഗം തലവനും സാംസ്കാരിക പ്രവർത്തകനുമായ ഡോ.പി.രവീന്ദ്രൻ മുഖ്യഭാഷണം നടത്തി.

മാഹി സമഗ്ര ശിക്ഷ എ.ഡി.പി.സി. പി. ഷിജു, എസ്.എം.സി, ചെയർപെഴ്സൺ ബിജോയ് കരിക്കത്തയിൽ സംസാരിച്ചു.പി.ടി.എ. പ്രസിഡന്റ് ബൈജു പൂഴിയിൽ അധ്യക്ഷത വഹിച്ചു.
പ്രഥമാധ്യാപകൻ ബി.ബാല പ്രദീപ് സ്വാഗതവും ,അണിമ പവിത്രൻ നന്ദിയും പറഞ്ഞു.
പി.മേഘ്ന വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഒപ്പന, തിരുവാതിര, നാടോടി നൃത്തം തുടങ്ങി വിവിധ കലാപരികൾ അരങ്ങേറി.
സ്കൂളിലെ വിദ്യാർത്ഥികൾ കൂടിയായ സി.എച്ച്.ശ്രീധരൻ ഗുരിക്കൾ സ്മാരക കളരി സംഘം കുട്ടികൾ അവതരിപ്പിച്ച കളരിപ്പയററ് പ്രദർശനവും  സനിത്ത് കൊയിലാണ്ടി സംവിധാനം ചെയ്ത ബ്ലൂ അംബ്രല നാടകവും കാണികളുടെ മനം കവർന്നു.