കോന്നി മെഡിക്കല്‍ കോളേജ് കോവിഡ് കിടത്തി ചികില്‍സാ കേന്ദ്രമാക്കണം

കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിനവും കൂടുന്ന സാഹചര്യത്തില്‍ കോന്നി മെഡിക്കല്‍ കോളേജ് കോവിഡ് ചികില്‍സാ കേന്ദ്രമാക്കി മാറ്റണം

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മെഡിക്കല്‍ കോളേജില്‍ നിന്നും ശബരിമലയിലെ ഡ്യൂട്ടിക്ക് വേണ്ടി 6 ഡോക്ടര്‍മാരെ നിയോഗിക്കുന്ന സാഹചര്യത്തില്‍ കോന്നി മെഡിക്കല്‍ കോളേജിന്‍റെ ഒ പിയുടെ പ്രവര്‍ത്തനം താറുമാറാകും . ഈ സാഹചര്യത്തില്‍ കോന്നി മെഡിക്കല്‍ കോളേജ് കോവിഡ് രോഗികളെ കിടത്തി ചികില്‍സിക്കാന്‍ ഉള്ള ആശുപത്രിയായി പരിഗണിക്കണം

കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിനവും കൂടുന്ന സാഹചര്യത്തില്‍ കോന്നി മെഡിക്കല്‍ കോളേജ് കോവിഡ് ചികില്‍സാ കേന്ദ്രമാക്കി മാറ്റണം . പത്തനംതിട്ട ജില്ലയിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആണ് ഏറെ സൌകര്യം ഉള്ള കോന്നി മെഡിക്കല്‍ കോളേജ് കോവിഡ് ചികില്‍സാ കേന്ദ്രമാക്കി മാറ്റണം എന്നു ആവശ്യം ഉന്നയിക്കുന്നത് . ആവശ്യമാകുന്ന പക്ഷം ഈ കാര്യം പരിഗണിക്കുമെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വ്യെക്തമാക്കിയിരുന്നു .
ഇപ്പോള്‍ കോന്നി മെഡിക്കല്‍ കോളേജില്‍ ഒ പി മാത്രമാണ് പ്രവര്‍ത്തിക്കുന്നത് . കിടത്തി ചികില്‍സ ഇല്ല . സംസ്ഥാനത്തെ തന്നെ മികച്ച മെഡിക്കല്‍ കോളേജ് കെട്ടിടമാണ് കോന്നിയില്‍ ഉള്ളത് . ജില്ലയില്‍ നിലവില്‍ ജനറല്‍ ആശുപത്രി പത്തനംതിട്ട , ജില്ലാ ആശുപത്രി കോഴഞ്ചേരി ,റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി , പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി , പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി , ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി, നെടുമ്പ്രം സിഎഫ്എല്‍ടിസി, മല്ലപ്പളളി സിഎഫ്എല്‍ടിസി എന്നിവയാണ് കോവിഡ് ആശുപത്രികള്‍ , സ്വകാര്യ ആശുപത്രിയിലും വീടുകളിലും കോവിഡ് രോഗികള്‍ കഴിയുന്നുണ്ട് . നിരീക്ഷണ കേന്ദ്രങ്ങള്‍ നിരവധി ആണ് .
കോന്നി മേഖലയില്‍ ഉള്ള കോവിഡ് രോഗികളെ പത്തനംതിട്ട ആശുപത്രിയില്‍ ആണ് ചികില്‍സിക്കുന്നത് . കോന്നി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകള്‍ കോവിഡ് കിടത്തി ചികില്‍സാ രീതിയില്‍ ഉയര്‍ത്തണം .