പ്രായിക്കര പാപ്പാന് ശേഷം വീണ്ടും ആനക്കഥ “കുങ്കിപ്പട”യുമായി ടി.എസ്.സുരേഷ് ബാബു

  konnivartha.com: മലയാള സിനിമയിൽ പ്രായിക്കര പാപ്പാൻ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ആനക്കഥ അവതരിപ്പിച്ച ടി.എസ്.സുരേഷ് ബാബു, വീണ്ടും മികച്ചൊരു ആനക്കഥയുമായി എത്തുന്നു. കുങ്കിപ്പട എന്ന് പേരിട്ട ഈ ചിത്രം, ഓയാസിസ് പ്രൊഡക്ഷൻസിനു വേണ്ടി ഷാജഹാൻ ഒയാസിസ് നിർമ്മിക്കുന്നു. ലൂയിസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഷാബു ഉസ്മാൻ ആണ് ചിത്രത്തിന്‍റെ രചന നിർവ്വഹിക്കുന്നത്. കാട്ടാനയായ അരിക്കൊമ്പന്‍റെയും , കുങ്കി ആനകളുടെയും വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്ന കാലത്താണ് സുരേഷ് ബാബു, ആനക്കഥയായ കുങ്കിപ്പടയുമായി എത്തുന്നത്. കുങ്കിയാനകളിൽ കേമനായ കോന്നി സുരേന്ദ്രന്‍റെ നാട്ടുകാരനായ, സംവിധായകൻ ഷാബു ഉസ്മാനാണ് കുങ്കിപ്പടയുടെ രചന നിർവ്വഹിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രായിക്കര പാപ്പാൻ ചിത്രീകരിച്ച കോന്നിയാണ് കുങ്കിപ്പടയുടെ പ്രധാന ലൊക്കേഷൻ. ഓയാസീസ് പ്രൊഡക്ഷൻസിനു വേണ്ടി ഷാജഹാൻ ഓയാസീസ് നിർമ്മിക്കുന്ന കുങ്കിപ്പട ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്നു. രചന – ഷാബു ഉസ്മാൻ ,പി.ആർ.ഒ-…

Read More

പ്രായിക്കര പാപ്പാന് ശേഷം കോന്നിയില്‍ വീണ്ടും ആനക്കഥയുടെ ഷൂട്ടിംഗ് നടക്കും

  konnivartha.com : 1995 ല്‍ കോന്നിയില്‍ വെച്ച് പൂര്‍ണ്ണമായും ചിത്രീകരിച്ച “പ്രായിക്കര പാപ്പാന്‍”‌ എന്ന ആനയുമായി ബന്ധപെട്ട സിനിമയ്ക്ക് ശേഷം അതേ സംവിധായകനായ റ്റി എസ് സുരേഷ് ബാബു പുതിയ സിനിമയുമായി എത്തുന്നു . “കുങ്കിപ്പട ” എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കോന്നി ,മറയൂര്‍ ,വാഗമണ്‍ എന്നിവിടെയാണ്‌ ചിത്രീകരണം എന്ന് അറിയുന്നു . ആനയുമായി ബന്ധപെട്ട കഥയാണ്‌ “കുങ്കിപ്പട ” . കോന്നി സുരേന്ദ്രന്‍ എന്ന കുങ്കി ആനയുടെയും കൂടെയുള്ള കുങ്കി ആനകളുടെയും അരിക്കൊമ്പന്‍ ആനയുടെയും വാര്‍ത്തകള്‍ ദിനമെന്നോണം വാര്‍ത്തകളില്‍ നിറയുന്ന സാഹചര്യത്തിലാണ് റ്റി എസ് സുരേഷ് ബാബു തന്‍റെ “കുങ്കിപ്പട “യുമായി കോന്നിയില്‍ എത്തുന്നത്‌ . 1995 ല്‍ കോന്നി ആനക്കൂട് മുഖ്യ കേന്ദ്രമാക്കിയായിരുന്നു റ്റി എസ് സുരേഷ് ബാബു പ്രായിക്കര പാപ്പാന്‍‌ എന്ന സിനിമ സംവിധാനം ചെയ്തത് . കോന്നിയിലെയും പരിസര…

Read More