പത്തനംതിട്ട : പതിനേഴുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവിനെ ബാംഗളുരുവിൽ നിന്നും ഇലവുംതിട്ട പോലീസ് പിടികൂടി. മെഴുവേലി ഉള്ളന്നൂർ മുട്ടയത്തിൽ തെക്കേതിൽ വീട്ടിൽ പ്രസന്നന്റെ മകൻ പ്രമോദ് (24) ആണ് ഇന്നലെ അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇയാൾ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാഞ്ഞതിന് വീട്ടുകാരുടെ പരാതിയെതുടർന്ന് അന്നുതന്നെ ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വിവരം ലഭിച്ച പോലീസ് സംഘത്തിന്റെ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ നമ്പർ പ്രവർത്തനരഹിതമാണെന്ന് വ്യക്തമായി. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായി അന്വേഷണം. അങ്ങനെ ഇയാളുടെ പുതിയ ഫോൺ നമ്പർ ലഭിച്ചു. യുവാവ് പെൺകുട്ടിക്ക് വാങ്ങികൊടുത്ത പുതിയ ഫോൺ നമ്പരിനെപ്പറ്റിയും സൂചന ലഭിച്ചു. ഈ ഫോണിനെ കേന്ദ്രീകരിച്ചുനടത്തിയ നീക്കത്തിലാണ് ഇരുവരും ബാംഗളുരുവിലുണ്ടെന്ന് വ്യക്തമായത്. ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ട് ആർ പ്രദീപ്…
Read Moreടാഗ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : രണ്ട് യുവാക്കളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം, പ്രതി അറസ്റ്റിൽ
മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുന്നതിനെ തുടർന്ന്,ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന 12 വയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയയാളെ പിടികൂടി. ചെങ്ങന്നൂർ പാണ്ടനാട് വൻമഴി വാഴത്തറയിൽ വീട്ടിൽ നിന്നും, മെഴുവേലി പത്തിശ്ശേരി പ്രദീപ് ഭവനം വീട്ടിൽ താമസിക്കുന്ന തങ്കപ്പന്റെ മകൻ ഉത്തമൻ വി റ്റി (56) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. 2021 സെപ്റ്റംബർ മാസത്തിലൊരു ദിവസം, കുട്ടിയുടെ അമ്മയുടെ വീടിനു സമീപമുള്ള പ്രതിയുടെ ഭാര്യാമാതാവിന്റെ കടയിൽ വച്ചാണ് സംഭവം. സോപ്പ് വാങ്ങാനെത്തിയ കുട്ടിയെ കടയ്ക്കുള്ളിൽ പിടിച്ചുകയറ്റി ലൈംഗികാതിക്രമം കാണിച്ചെന്നാണ് കേസ്. വെക്കേഷൻ കാലത്ത് അമ്മയുടെ വീട്ടിലാണ് പെൺകുട്ടി താമസിച്ചുവന്നിരുന്നത്. കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിൽ കഴിഞ്ഞുവരുന്നതായി വിവരം ലഭിച്ചപ്പോൾ, വനിതാ പോലീസ് അവിടെയെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന്, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിക്കുകയും, കോടതിയിൽ അപേക്ഷ നൽകി മൊഴി എടുപ്പിക്കുകയും ചെയ്തു. പ്രതിയെപ്പറ്റി നടത്തിയ…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ പ്രതിക്ക് 100 വർഷം കഠിന തടവ്
konnivartha.com : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് നൂറ് വർഷം കഠിന തടവ് വിധിച്ച് കോടതി. പ്രമാടം വി കോട്ടയം കൈതക്കര സ്വദേശി ബിനുവിനാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ പിഴയൊടുക്കാനും ബിനുവിന് നിർദ്ദേശമുണ്ട്. പത്തനംതിട്ട പോക്സോ കോടതിയുടേതാണ് നിർണായക വിധി. രണ്ടര ലക്ഷം രൂപയാണ് പിഴയായി കോടതി വിധിച്ചത്. ഇത് പെൺകുട്ടിയ്ക്ക് നൽകണം. ശിക്ഷ ഒന്നിച്ചോ അല്ലാതെയോ അനുഭവിക്കാം.ഒന്നിച്ച് അനുഭവിക്കുകയാണെങ്കിൽ 80 വർഷം തടവിൽ കഴിയേണ്ടിവരും. 2020 ലായിരുന്നു ബിനു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ബിനുവിന്റെ വീടിന് അടുത്താണ് പെൺകുട്ടിയുടെ ബന്ധു വീട്. ഇവിടെയെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായതോടെ ബന്ധുക്കൾ പെൺകുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ബിനു പീഡനത്തിന് ഇരയാക്കിയതായി വ്യക്തമായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.ഇതിന് പിന്നാലെ ബിനു ഒളിവിൽ പോയി. തുടർന്നുള്ള അന്വേഷണത്തിൽ പത്തനംതിട്ട വനിതാ പോലീസ്…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വീണ്ടും അതേകുറ്റത്തിന് പിടിയിൽ
konnivartha.com : ഫേസ്ബുക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് വശീകരിച്ച്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാലുമാസം റിമാൻഡിലായിരുന്ന യുവാവ് വീണ്ടും അതേ കുറ്റകൃത്യത്തിന് അറസ്റ്റിലായി. കായംകുളം കാർത്തികപള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂർ പടിഞ്ഞാറ്റേതിൽ രാധാകൃഷ്ണന്റെ മകൻ കണ്ണൻ എന്നുവിളിക്കുന്ന ലാലുകൃഷ്ണനാ(23)ണ് പന്തളം പോലീസിന്റെ പിടിയിലായത്. കുരമ്പാല സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് നിരന്തരം വിളിക്കുകയും വശീകരിച്ച് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം, വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തത്. ഈമാസം 11 ന് രാവിലെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. മൂന്ന് ദിവസം കഴിഞ്ഞ് 14 ന് മകളെ കാണാനില്ലെന്ന് മാതാവ് പന്തളം പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതുപ്രകാരം പോലീസ് കേസെടുത്ത് എസ് ഐ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിടികൂടി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊല്ലം കിളികൊല്ലൂർ വടക്കേവിള , പുന്തലത്താഴം നഗറിൽ, പുന്തല പടിഞ്ഞാറ്റേതിൽ വീട്ടിൽ സുബിൻ(22) അടൂർ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ഫെബ്രുവരി, ജൂലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി അടൂരെത്തി, പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് മൊഴിവാങ്ങി, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ്, ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയോടെ കിളികൊല്ലൂരിൽ നിന്നും അടൂർ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ വിവിധ സ്ഥലങ്ങളിൽ…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു,യുവാവ് അറസ്റ്റിൽ
konnivartha.com : സംരക്ഷിക്കാൻ ബാധ്യസ്ഥനായ യുവാവ്,വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി ബന്ധുവായ പെൺകുട്ടിയെ സ്വന്തം വീട്ടിൽ വച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഏഴാംകുളം വടക്ക് പുതുമല പനയ്ക്കമുരുപ്പ് വെങ്ങവിള പുത്തൻവീട്ടിൽ ഗോപാലന്റെ മകൻ രവി ജി കെ (43) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയശേഷം, ഇയാളുടെയും മറ്റും സംരക്ഷണയിൽ പാർപ്പിക്കുകയും, തുടർന്ന് പലകായളവിലായി പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞവർഷം മാർച്ച് അവസാന ശനിയാഴ്ച്ചയും, ഈവർഷം ആഗസ്റ്റ് അവസാന ഞായർ വരെയുള്ള കാലയളവിൽ പലദിവസങ്ങളിൽ എല്ലാവരും ഉറങ്ങിയശേഷം കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞു നിലവിളിച്ചപ്പോൾ വായ് പൊത്തിപിടിച്ചായിരുന്നു ഇയാളുടെ ക്രൂരപീഡനം. ശാരീരികമായും മാനസികമായും തകർന്ന കുട്ടിയിലെ ഭാവഭേദം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻ അധികൃതരെ അറിയിക്കുകയായിരുന്നു. അവരുടെ ഇടപെടലിൽ, കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായ വിവരം ബോധ്യപ്പെട്ടപ്പോൾ പോലീസിനെ അറിയിച്ചു.…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ
പത്തനംതിട്ട: പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന 16 വയസ്സുള്ള പെൺകുട്ടിയെ ഒന്നര വർഷമായി ലൈംഗികമായി പീഡിപ്പിച്ചുവന്ന യുവാവ് അറസ്റ്റിൽ. റാന്നി തോട്ടമൺ ആര്യപത്രയിൽ അനിൽകുമാറിന്റെ മകൻ അനന്തു അനിൽകുമാർ( 26) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ പിതാവ് കുറെ കാലം മുമ്പ് ഉപേക്ഷിച്ചുപോയതാണ്. വാടകവീട്ടിൽ കഴിഞ്ഞുവരവേ, ഒപ്പം കൂടിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പെൺകുട്ടിയെ കഴിഞ്ഞ അഞ്ചിന് രാത്രി പ്രതി ദേഹോപദ്രവം ഏൽപിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്. നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും പോലീസിനോട് വെളിപ്പെടുത്തിയ കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ജിബു ജോൺ , സബ് ഇൻസ്പെക്ടർ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ്…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
konnivartha.com : പതിനാറുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി ലോഡ്ജിലാക്കി അവിടെവച്ച് ലൈംഗികമായി പലതവണ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരം കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം പുളിമാത്ത് കൊടുവഴന്നൂർ ചേനവിള നിന്നും ചിറ്റാർ സീതത്തോട് മുണ്ടൻപാറ ഗുരുനാഥൻമണ്ണിൽ താമസം സുരേഷ് കുമാറിന്റെ മകൻ സനിൽ സുരേഷ് (22) ആണ് പിടിയിലായത്. വ്യാഴം രാവിലെ 10.30 ന് വീട്ടിൽ നിന്നും സുഹൃത്തിനെ കാണാണെന്ന് പറഞ്ഞിറങ്ങിയ പെൺകുട്ടിയെ, യുവാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ കാണാതായതിന്, അന്നുതന്നെ പോലീസ് കേസെടുത്ത് എസ് ഐ താഹാകുഞ്ഞിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. വനിതാ പോലീസ് വീട്ടിലെത്തി കുട്ടിയെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയി ശിശു സൗഹൃദ കേന്ദ്രത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സനൽ തട്ടിക്കൊണ്ടുപോയി…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
konnivartha.com : പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇലവുംതിട്ട മെഴുവേലി അയത്തിൽ സനുനിവാസിൽ സജീവന്റെ മകൻ സുനു സജീവ(24) നാണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. മിൽമ വാഹനത്തിലെ ഡ്രൈവർ ആണ് പ്രതി. പെൺകുട്ടിയുമായുള്ള പരിചയം മുതലാക്കി ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.ഈവർഷം ഫെബ്രുവരിയിലാണ് സംഭവം. ജില്ലാ പോലീസ് മേധാവി നിർദേശിച്ചത് അനുസരിച്ച് പത്തനംതിട്ട ഡി വൈ എസ് പിയുടെയും നർകോട്ടിക് സെൽ ഡി വൈ എസ് പിയും നേതൃത്വം നൽകി നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ഇന്നലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ഇൻസ്പെക്ടറെ കൂടാതെ എസ് ഐ വിഷ്ണു ആർ, എസ് സി പി ഓമാരായ സന്തോഷ് കുമാർ, രജിൻ, ധനൂപ്, പ്രശാന്ത്,…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച യുവാവിനെ പിടികൂടി
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പിടികൂടി. പെൺകുട്ടിയെ വീട്ടിൽ നിന്നും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയ മല്ലപ്പള്ളി പെരുമ്പ്രമാവ് പുത്തൻപുരയ്ക്കൽ അനീഷ് കുമാറിന്റെ മകൻ അമൽ (21) ആണ് കാസർകോട് ചീമേനിയിൽ നിന്നും വെള്ളി വൈകിട്ട് പിടിയിലായത്. ചൊവ്വ രാവിലെ 7.30 നാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പിതാവ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കീഴ്വായ്പുർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും, മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കാസർകോട് ചീമേനിയിൽ ഉണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ചീമേനി പോലീസിനെ വിവരമറിയിച്ചശേഷം കീഴ്വായ്പുർ പോലീസ് വ്യാഴം രാത്രി അവിടെയെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുവന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിലാക്കി. അവിടെ വനിതാപൊലീസ് എത്തി വിശദമായ മൊഴി രേഖപ്പെടുത്തി. അപ്പോഴാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചവിവരം തെളിഞ്ഞത്.വീട്ടിൽ നിന്നും…
Read More