പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Spread the love

 

konnivartha.com : പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇലവുംതിട്ട മെഴുവേലി അയത്തിൽ സനുനിവാസിൽ സജീവന്റെ മകൻ സുനു സജീവ(24) നാണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. മിൽമ വാഹനത്തിലെ ഡ്രൈവർ ആണ് പ്രതി.

 

പെൺകുട്ടിയുമായുള്ള പരിചയം മുതലാക്കി ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.ഈവർഷം ഫെബ്രുവരിയിലാണ് സംഭവം. ജില്ലാ പോലീസ് മേധാവി
നിർദേശിച്ചത് അനുസരിച്ച് പത്തനംതിട്ട ഡി വൈ എസ് പിയുടെയും നർകോട്ടിക് സെൽ ഡി വൈ എസ് പിയും നേതൃത്വം നൽകി നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞുവന്ന
പ്രതിയെ ഇന്നലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ എസ് ഐ വിഷ്ണു ആർ, എസ് സി പി ഓമാരായ സന്തോഷ്‌ കുമാർ, രജിൻ, ധനൂപ്, പ്രശാന്ത്, സി പി ഓ മാരായ ശ്യാം കുമാർ, അനിത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!