പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 17/12/2022 )

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം കേരള മദ്രസ അധ്യാപക ക്ഷേമനിധിബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ ലൈഫ്സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 മുന്‍പായി സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസറിനാല്‍ സാക്ഷ്യപെടുത്തിയതിനു ശേഷം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ഡിഎഫ്സി ബില്‍ഡിംഗ് രണ്ടാംനില, ചാക്കോരത്തുകുളം, വെസ്റ്റ്ഹില്‍.പി.ഒ, കോഴിക്കോട്-673 005 എന്ന വിലാസത്തില്‍ അയച്ചുതരണം. ലൈഫ്സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍നമ്പറും മൊബൈല്‍നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തണം. ലൈഫ്സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ 2023 ജനുവരി മുതല്‍ പെന്‍ഷന്‍ നല്‍കുകയുള്ളുവെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0495 2 966 577, 9188 230 577. മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു സി-ഡിറ്റിന്റെ തിരുവല്ലം കേന്ദ്രത്തില്‍ ദൃശ്യ മാധ്യമ സാങ്കേതിക കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസ ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍/ അറിയിപ്പുകള്‍ ( 09/12/2022 )

ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയം ഡിസംബര്‍ 20 ന് പൊതു വിജ്ഞാനത്തെ ആധാരമാക്കി ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം നടത്തുന്നു. അംഗീകൃത സ്‌കൂളുകളിലെ ഒന്‍പത്, 10,11,12 ക്ലാസുകളിലെ രണ്ട് കുട്ടികളടങ്ങുന്ന ഒരു ടീമിന് ഈ മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനം 5000 രൂപ. രണ്ടാം സമ്മാനം 3000 രൂപ. മൂന്നാം സമ്മാനം 2000 രൂപ. പങ്കെടുക്കാന്‍ താത്പര്യമുളള വിദ്യാലയങ്ങള്‍ httsp://forms.gle/G5eJKSPBfhhCehr66 എന്ന ലിങ്കില്‍ ഡിസംബര്‍ 15 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9074 861 117 (പിഎന്‍പി 4020/22) പുനര്‍ ദര്‍ഘാസ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ ആറ് മണ്ണ് സംരക്ഷണ പദ്ധതികള്‍ക്ക് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. വെബ് സൈറ്റ് : www.etenders.kerala.gov.in, ഫോണ്‍ : 0468 2224070. (പിഎന്‍പി 4021/22) കെഎസ്ബിസിഡിസി വായ്പ നല്‍കും കേരള സംസ്ഥാന പിന്നാക്ക…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 06/12/2022)

പരിഹരിക്കാനുള്ള കേസുകള്‍ സംബന്ധിച്ച് ചര്‍ച്ച ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പരിഹരിക്കാനുള്ള കേസുകള്‍ സംബന്ധിച്ച് മധ്യസ്ഥത, ചര്‍ച്ച ഇന്ന്(7) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. സബ് ജഡ്ജ് ദേവന്‍ കെ മേനോന്‍ ക്ലാസ് നയിക്കും. ഗതാഗത നിയന്ത്രണം കുമ്പഴ- മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം ഡിസംബര്‍ എട്ടു മുതല്‍ ഒരാഴ്ചത്തേക്ക് ഭാഗികമായി നിയന്ത്രിച്ചു. പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പഴ-കളീയ്ക്കപ്പടി -പ്ലാവേലി വഴിയും മലയാലപ്പുഴയില്‍ നിന്ന് പത്തനംതിട്ടയിലേക്ക്  വരുന്ന വാഹനങ്ങള്‍ മണ്ണാറക്കുളഞ്ഞി- മാര്‍ക്കറ്റ് ജംഗ്ഷന്‍ – മൈലപ്ര വഴിയും തിരിഞ്ഞു പോകണം. ബോധവല്‍ക്കരണ പരിപാടി വനിത ശിശുവികസന വകുപ്പിന്റെ കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളെ…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 01/12/2022)

പ്രവാസി മലയാളി  സംഘങ്ങള്‍ക്ക്  ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്. മൂന്നു ലക്ഷം രൂപ വരെയാണ് ധനസഹായം നല്‍കുക.  സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും രണ്ടു ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും. അപേക്ഷിക്കുന്ന സമയത്ത്  സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്‌ട്രേഷന് ശേഷം രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം.  എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം.  ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം.  സംഘത്തിന്റെ…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

‘ഭരണഘടനയും മാധ്യമങ്ങളും ‘പ്രഭാഷണവും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും പുസ്തകപ്രകാശനവും ഭരണഘടനാദിനമായ നവംബര്‍ 26ന് കേരള മീഡിയ അക്കാദമി പത്രപ്രവര്‍ത്തക യൂണിയനുമായി ചേര്‍ന്ന് തിരുവനന്തപുരം കേസരി ഹാളില്‍ ‘ഭരണഘടനയും മാധ്യമങ്ങളും ‘എന്ന വിഷയത്തില്‍ പ്രഭാഷണവും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സംഘടിപ്പിക്കും. ചീഫ് സെക്രട്ടറി വി.പി.ജോയ് ഐഎഎസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘മലയാളമാധ്യമങ്ങളും കാര്‍ട്ടൂണുകളും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചീഫ് സെക്രട്ടറി നിര്‍വഹിക്കും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകുന്ന ചടങ്ങില്‍ ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.റ്റി.ആചാരി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ബാബു, സംസ്ഥാന ട്രഷറര്‍ സുരേഷ് വെളളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ്, സെക്രട്ടറി അനുപമ ജി. നായര്‍, അക്കാദമി സെക്രട്ടറി അനില്‍ഭാസ്‌കര്‍ എന്നിവര്‍ പങ്കെടുക്കും. സ്‌പോട്ട് അഡ്മിഷന്‍…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 11/11/2022)

യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ 2021 നവംബർ 30 ലെ 11/2021 നമ്പർ വിജ്ഞാന പ്രകാരം 115 സംഘം/ബാങ്കുകളിലായി 301 ഒഴിവുകളിലേക്ക് 2022 ജൂലൈ 23നു ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലേക്ക് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.csebkerala.org.   ജില്ലാതല ശിശുദിനാഘോഷം 14ന് പത്തനംതിട്ടയില്‍ ജില്ലാതല ശിശുദിനാഘോഷം ‘വര്‍ണോത്സവം 2022’ നവംബര്‍ 14 ന് വിപുലമായ പരിപാടികളോടെ പത്തനംതിട്ടയില്‍ നടക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെയും ജില്ലയിലെ വിദ്യാലയങ്ങളുടെയും, എന്‍സിസി, സ്‌കൗട്ട്, കുടുംബശ്രീ, നെഹ്‌റു യുവ കേന്ദ്ര, എസ്പിസി കേഡറ്റുമാര്‍ എന്നിവരുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. രാവിലെ എട്ടിന് കളക്ടറേറ്റില്‍ നിന്നും ആരംഭിക്കുന്ന ശിശുദിന ഘോഷയാത്ര പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ പതാക ഉയര്‍ത്തും. വര്‍ണശബളമായ…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 30/09/2022)

  അന്താരാഷ്ട്ര വയോജന ദിനാചരണം:  സംസ്ഥാനതല ഉദ്ഘാടനം (01.10.2022) മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും അന്താരാഷ്ട്ര വയോജന ദിനാചരണം, സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രാവിലെ 11.30ന് ആരോഗ്യ വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ പ്രമേയം മാറുന്ന ലോകത്ത് വയോജനങ്ങളുടെ പ്രതിരോധം എന്നതാണ്.   നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, അസിസ്റ്റന്റ് ഡയറക്ടറും നോഡല്‍ ഓഫീസറുമായ ഡോ. ബിപിന്‍ കെ ഗോപാല്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം) ഡോ. വി. മീനാക്ഷി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /സര്‍ക്കാര്‍ അറിയിപ്പുകള്‍

കെല്‍ട്രോണില്‍ മാധ്യമ പഠനം കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍, ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും , ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളിലും പഠന സമയത്ത് പരിശീലനവും പ്ലേസ്മെന്റ് സഹായവും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിംഗ്, മൊബൈല്‍ ജേണലിസം(മോജോ), വീഡിയോ എഡിറ്റിംഗ്, ക്യാമറാ എന്നിവയിലും പരിശീലനം നല്‍കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. കോഴ്സ് പഠിക്കുവാന്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 10. ഫോണ്‍: 9544 958 182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

സമ്പൂര്‍ണ വൈദ്യുതവത്ക്കരണമെന്ന നേട്ടം കേരളം മുന്‍പേ കൈവരിച്ചു: ഡെപ്യുട്ടി സ്പീക്കര്‍ സമ്പൂര്‍ണ വൈദ്യുതവത്ക്കരണമെന്ന നേട്ടം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സ്വന്തമാക്കിയ സംസ്ഥാനമാണ് കേരളമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @2047 വൈദ്യുതി മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഊര്‍ജ മേഖലയില്‍ കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുന്‍പേ നേടിയ സംസ്ഥാനമാണ് കേരളം എന്ന കാര്യത്തില്‍ ഏറെ അഭിമാനമുണ്ട്. ഊര്‍ജം മനുഷ്യജീവിതത്തില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. ഗുണമേന്മയുള്ള ഊര്‍ജം ജനങ്ങള്‍ക്ക് എത്തിക്കുകയെന്നത് ലക്ഷ്യമിട്ട് വൈദ്യുത വകുപ്പ് മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വൈദ്യുതി എത്താത്ത…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

ജില്ലയിലെ 12 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം; ഇതുവരെ അംഗീകാരം ലഭിച്ചത് 33 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗരേഖ അനുസരിച്ച് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2022-23 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. കഴിഞ്ഞ ആസൂത്രണസമിതിയില്‍ 21 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. തുമ്പമണ്‍, മെഴുവേലി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, റാന്നി-പെരുനാട്, റാന്നി-അങ്ങാടി, ഓമല്ലൂര്‍, ഇരവിപേരൂര്‍, ചെന്നീര്‍ക്കര, കുളനട, വള്ളിക്കോട്, മലയാലപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികളാണ് അംഗീകരിച്ചത്. വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തുടര്‍നടപടിയിലേക്ക് കടക്കണമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു. നിര്‍മല ഗ്രാമം,…

Read More