konnivartha.com: കോന്നിയിലും പരിസര പ്രദേശങ്ങളായ അരുവാപ്പുലം ,വകയാര്‍ ,കോട്ടയംമുക്ക് , വി കോട്ടയം , കൊല്ലന്‍പടി എന്നിവിടെ തെരുവ് നായ്ക്കളുടെ ശല്യം കൂടി . കൂട്ടമായി ഇറങ്ങുന്ന തെരുവ് നായ്ക്കള്‍ ജന ജീവിതത്തിന് ഏറെ ഭീഷണിയാണ് . ഇന്നലെ വി കോട്ടയം ഹെൽത്ത് സെന്ററിന് സമീപം ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു .വി കോട്ടയം സ്വദേശി ഹരികുമാറിനാണ് നായയുടെ കടിയേറ്റത്. ഇറച്ചിക്കടകളുടെ സമീപം ആണ് ഇവ തമ്പടിച്ചിരിക്കുന്നത് . നടന്നു പോകുന്ന ആളുകളുടെ പിന്നില്‍ എത്തി കാലിന് കടിക്കുന്ന നായ്ക്കള്‍ മൂലം ജനം ഭീതിയില്‍ ആണ് . എവിടെയോ വളര്‍ത്തിയ നായ്ക്കളെ കൂട്ടമായി കോന്നി ചെളിക്കുഴി മേഖലയില്‍ വാഹനത്തില്‍ കൊണ്ട് വന്നു തള്ളിയതായി ആളുകള്‍ പറയുന്നു . വകയാര്‍ മേഖലയില്‍ തെരുവ് നായ്ക്കളുടെ എണ്ണം കൂടിയതായി പ്രദേശ വാസികള്‍ അറിയിച്ചു . എത്രയും വേഗം ഇവയെ…
Read Moreടാഗ്: vakayar
കോന്നി വകയാറില്‍ കാര്‍ നിയന്ത്രണം വിട്ടു കടയില്‍ ഇടിച്ചു കയറി
konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി വകയാര്‍ കോട്ടയം മുക്കിന് സമീപം കാര്‍ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി .വകയാര്‍ ഫെഡറല്‍ ബാങ്ക് എ റ്റി എം സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ ഉള്ള കടയിലേക്ക് ആണ് കാര്‍ പാഞ്ഞു കയറിയത് . രാത്രി പന്ത്രണ്ടു മണിയോടെ ആണ് അപകടം . അമിത വേഗതയില്‍ വന്ന കാര്‍ റോഡു സൈഡിലെ സുരക്ഷാ കട്ടിങ്ങിംഗ് തകര്‍ത്തു ആണ് കടയുടെ ഷട്ടറില്‍ ഇടിച്ചു നിന്നത് . ശബ്ദം കേട്ട് കടയുടെ സമീപം താമസിക്കുന്ന ഉടമ വന്നു നോക്കിയപ്പോള്‍ ആണ് കാര്‍ ഇടിച്ചു നില്‍ക്കുന്നത് കണ്ടത് . ബാങ്ക് എ റ്റി എം ,കട എന്നിവയുടെ ബോര്‍ഡുകള്‍ തകര്‍ന്നു .
Read Moreപുനലൂര്‍ കുമ്പഴ റോഡ് : അപകടം ഒഴിഞ്ഞ നേരമില്ല : അമിത വേഗത തന്നെ
konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പുനലൂര്‍ മുതല്‍ കുമ്പഴ വരെയുള്ള റോഡില്‍ നിത്യവും വാഹന അപകടം . കൂടല്‍ മുതല്‍ കുമ്പഴ വരെയുള്ള ഭാഗങ്ങളില്‍ അടിക്കടി അപകടം ഉണ്ടാകുമ്പോള്‍ അമിത വേഗത തന്നെയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം എന്ന് റോഡു നിരത്ത് വിഭാഗം പറയുന്നു . കൂടല്‍ ,മുറിഞ്ഞകല്‍ , എലിയറക്കല്‍ ,മാമ്മൂട് ,ഇളകൊള്ളൂര്‍ ഭാഗങ്ങളില്‍ ആണ് മിക്ക ദിനവും അപകടം ഉണ്ടാകുന്നത് . ഈ അപകടങ്ങളില്‍ ഏതാനും ആളുകള്‍ മരണപ്പെടുകയും ചെയ്തു . ഇന്നലെ രാത്രിയിലും കോന്നി മാമ്മൂട്ടില്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചു .തമിഴ്നാട് കടയനല്ലൂർ നിവാസികൾ സഞ്ചാരിച്ച കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു 14 വയസ്സുകാരി മരണപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിന് വാഹനങ്ങള്‍ ആണ് ഈ വഴി പോകുന്നത് . കൊട്ടാരക്കര ,അടൂര്‍ , തിരുവല്ല എം…
Read Moreവകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
konnivartha.com: കോന്നി വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും . നിലവില്‍ എല്‍ ഡി ആണ് ഭരണം . ഇരു പാനലുകളിലെയും സ്ഥാനാര്‍ഥികള്‍ സഹകാരികളെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിച്ചു .കൊല്ലന്‍പടി എസ് എന്‍ വി സ്കൂളില്‍ വെച്ചു രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്
Read Moreകോന്നി വകയാര്‍ തോട്ടില്‍ മാലിന്യം കെട്ടിക്കിടക്കുന്നു :ചാക്കില്‍ കെട്ടിയ മാലിന്യം വഴിയരികിലും
konnivartha.com: കോന്നി പഞ്ചായത്തിലെ വകയാറില്‍ നീരൊഴുക്ക് ഉള്ള തോട്ടില്‍ മാലിന്യം കെട്ടിക്കിടക്കുന്നു .മാസങ്ങളായുള്ള മാലിന്യം അടിഞ്ഞു കൂടി നീരൊഴുക്ക് തടസ്സപ്പെടുന്ന നിലയില്‍ ആണ് . വയല്‍ ഭാഗത്തെ തോട്ടില്‍ ആണ് മാലിന്യം അടിഞ്ഞു കൂടുന്നത് . പ്ലാസ്റ്റിക് കുപ്പിയും തെര്‍മോക്കോള്‍ അടക്കമുള്ള മാലിന്യം ഇവിടെ ഉണ്ട് .കൂടാതെ ചാക്കില്‍ കെട്ടിയ മാലിന്യം വഴിയരുകില്‍ നിക്ഷേപിച്ചിട്ടുണ്ട് . വലിയ ചാക്കുകളില്‍ ആണ് മാലിന്യം കൊണ്ട് കളഞ്ഞത് . ചാക്കില്‍ കൊണ്ട് തള്ളിയ മാലിന്യത്തില്‍ നിന്നും ആക്രിപറുക്കി എടുക്കുന്നവര്‍ ആവശ്യം ഉള്ള സാധനങ്ങള്‍ എടുത്ത ശേഷം ബാക്കി മാലിന്യം ഇവിടെ തന്നെ നിക്ഷേപിച്ചിട്ടുണ്ട് . രാത്രി കാലങ്ങളില്‍ ആണ് പൊതു വഴികളില്‍ ചാക്കില്‍ കെട്ടിയ മാലിന്യം നിക്ഷേപിക്കുന്നത് .വലിയ ചാക്കുകളില്‍ ആണ് മാലിന്യം കൊണ്ട് കളഞ്ഞിരിക്കുന്നത് . വകയാറിലെ പുതിയ ഷാപ്പിനു സൈഡിലൂടെ ഉള്ള റോഡില്‍ തോട് കരയില്‍…
Read Moreവകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഒ വി ബി എസ്സിന് തുടക്കം
വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഒ വി ബി എസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ ) ന് തുടക്കം കുറിച്ചു. കൊടിയേറ്റ് കർമ്മം വികാരി ജോൺസൺ കല്ലിട്ടതിൽകോർ എപ്പിസ്കോപ്പാ , അസി.വികാരി ടിബിൻജോൺ എന്നിവർ നേതൃത്വം നല്കി.1/5/22 വരെ രാവിലെ 8 മണി മുതൽ ക്ലാസ് ആരംഭിക്കും. ഒരു മണിക്ക് സമാപിക്കും.
Read Moreകോന്നി മുന്‍ എം എല്‍ എ പി ജെ തോമസ് (98) നിര്യാതനായി
konnivartha.com : കോന്നി മുന്‍ എം എല്‍ എ വകയാര്‍ എസ്റ്റേറ്റില്‍ പി ജെ തോമസ് (98)അന്തരിച്ചു. റബര്‍ ബോര്‍ഡ് മുന്‍ ചെയര്മാന് ,കെ പിസിസി അംഗം ,ഡി സി സി ഭാരവാഹി ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു .സംസ്കാരം 21/03/2022 രാവിലെ 11 മണിയ്ക്ക് . ഭൗതിക ശരീരം നാളെ (തിങ്കൾ ) രാവിലെ 10 മണിക്ക് കോന്നി കോൺഗ്രസ് ഭവനിൽ പൊതുദർശനത്തിനായി എത്തിക്കുമെന്നു മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റോജി എബ്രഹാം അറിയിച്ചു കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവും നിയമസഭാംഗവുമായിരുന്നു പി.ജെ. തോമസ്. 3 തവണ കോന്നി എം എൽ എയും 22 വർഷം കോന്നി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.റബര്‍ ബോര്‍ഡ് ചെയര്‍മാനായിരിക്കെ റബര്‍ വ്യവസായത്തിന് വേണ്ടി ഏറെ പദ്ധതികള്‍ കൊണ്ടുവന്നു .1965 ല്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ ആദ്യമായി മത്സരിച്ചു ജയിച്ചു…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; കേസന്വേഷണം ഉടന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് സി ബിഐയ്ക്ക് കത്തയച്ചു
കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ഉടന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐക്ക് കേരളാ പോലീസ് കത്ത് നല്കി . സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയാണ് ഈ ആവശ്യമുന്നയിച്ച് സി ബി ഐ ഡയറക്ടര്‍ക്ക് കത്തയച്ചത്. 2000 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് നടന്ന കേസ് സി ബി ഐക്ക് കൈമാറിക്കൊണ്ട് ഒരുമാസം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ കേസ് സി ബി ഐ ഏറ്റെടുത്തിട്ടില്ല.നിക്ഷേപകരുടെ ആശങ്ക, പോലീസ് നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലടക്കം പ്രതികൾ നിക്ഷേപങ്ങൾ നടത്തിയതിനാൽ ഇതേക്കുറിച്ചെല്ലാം അന്വേഷിക്കാൻ പോലീസിന് പരിമിതികളുണ്ട്. നിക്ഷേപകരിൽ നിന്ന് 2,000 കോടി രൂപ തട്ടിയെടുത്തു എന്നാരോപിക്കുന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾ ഓസ്ട്രേലിയയിലേക്ക് പണം കടത്തിയെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഒന്നാം പ്രതി…
Read Moreകോന്നി വാര്‍ത്താ ഡോട്ട് കോം ഇമ്പാക്റ്റ്
ഗുരു നിത്യ ചൈതന്യ യതിയ്ക്ക് കോന്നിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ട് “കോന്നി വാര്‍ത്ത ഡോട്ട് കോം”സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്ക് നല്കിയ നിവേദനം അനന്തര നടപടികള്‍ക്ക് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രിയ്ക്ക് കൈമാറി . “കോന്നി വാര്‍ത്താ ഡോട്ട് കോമിന്റെ” സജീവ ഇടപെടലുകളെ തുടര്‍ന്ന് സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി അറിയിച്ചു .ലോകം അറിയുന്ന ആധ്യാത്മിക ആചാര്യനും ചിന്തകനും എഴുത്തുകാരനുമായ ഗുരു നിത്യ ചൈതന്യ യതി കോന്നി വകയാര്‍ മ്ലാംതടത്തില്‍ ജനിച്ചു വളരുകയും നൂറുകണക്കിന് പുസ്തകങ്ങള്‍ എഴുതിക്കൊണ്ട് സാഹിത്യ രംഗത്ത് കോന്നിയുടെ യശസ് ഉയര്‍ത്തിയ ബഹുമുഖ പ്രതിഭ യായിരുന്നു .ഊട്ടി ഫേണ്‍ ഹില്ലിലെ ആശ്രമത്തി വെച്ചു സമാധിയായി .ഗുരുവിനു ഉചിതമായ സ്മാരകം നിര്‍മ്മിച്ച് അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം അനുവദിക്കുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം എന്നുള്ള “കോന്നി വാര്‍ത്ത…
Read More