പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; കേസന്വേഷണം ഉടന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് സി ബിഐയ്ക്ക് കത്തയച്ചു

കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ഉടന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐക്ക് കേരളാ പോലീസ് കത്ത് നല്‍കി . സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയാണ് ഈ ആവശ്യമുന്നയിച്ച് സി ബി ഐ ഡയറക്ടര്‍ക്ക് കത്തയച്ചത്.

2000 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് നടന്ന കേസ് സി ബി ഐക്ക് കൈമാറിക്കൊണ്ട് ഒരുമാസം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ കേസ് സി ബി ഐ ഏറ്റെടുത്തിട്ടില്ല.നിക്ഷേപകരുടെ ആശങ്ക, പോലീസ് നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളിലടക്കം പ്രതികൾ നിക്ഷേപങ്ങൾ നടത്തിയതിനാൽ ഇതേക്കുറിച്ചെല്ലാം അന്വേഷിക്കാൻ പോലീസിന് പരിമിതികളുണ്ട്. നിക്ഷേപകരിൽ നിന്ന് 2,000 കോടി രൂപ തട്ടിയെടുത്തു എന്നാരോപിക്കുന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾ ഓസ്‌ട്രേലിയയിലേക്ക് പണം കടത്തിയെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

ഒന്നാം പ്രതി തോമസ് ഡാനിയേലിന്‍റെ അമ്മയും പോപ്പുലർ ഫിനാൻസ് കമ്പനിയുടെ ചെയർ പേഴ്സണുമായ മേരിക്കുട്ടി ഡാനിയലും കേസ്സില്‍ പ്രതിയാണ് എങ്കിലും ആസ്ട്രേലിയ ഉള്ള മകളെ കാണുവാന്‍ “നേരത്തെ ഇവര്‍ മുങ്ങിയിരുന്നു” .

കമ്പനി ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റീനു മറിയം തോമസ്, റീബ മേരി തോമസ്, റിയ ആൻ തോമസ് എന്നിവരാണ് മറ്റ് പ്രതികൾ. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് 2,000 കോടി രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തു എന്നാരോപിച്ച് പൊലീസിന് പരാതി ലഭിച്ചത്.കേസിൽ പ്രതികളായ റീനു മറിയം തോമസ്, റീബ മേരി തോമസ് എന്നിവർ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പോലീസ് പിടിയിലായിരുന്നു. തുടർന്ന് ഒന്നാം പ്രതി തോമസ് ഡാനിയേലും ഭാര്യ പ്രഭ തോമസും പിടിയിലായി. വിശ്വാസവഞ്ചനയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

തോമസ് ഡാനിയേലിന്റെ മക്കളായ റീനു മറിയം തോമസും, റീബ മേരി തോമസും ദുബായിലേക്കും പിന്നീട് ഓസ്‌ട്രേലിയയിലേക്കും യാത്ര ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടിയിലായത് . നിലവിൽ കേസുമായി ബന്ധപ്പെട്ട് 2,900 കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സി ബി ഐ അന്വേഷണം വേണമെന്ന് കേരള സർക്കാരും ആവശ്യപ്പെട്ടിരുന്നു . കേസ്സ് സി ബി ഐയ്ക്ക് വിട്ടിരുന്നു . അന്വേഷണം ഏറ്റെടുക്കാന്‍ സി ബി ഐയ്ക്ക് ചില സാങ്കേതിക വിഷയങ്ങള്‍ ഇപ്പോള്‍ ഉണ്ട് . അതിനാല്‍ ആണ് അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ കേരള പോലീസ് തന്നെ കത്ത് നല്‍കിയത് .
പോപ്പുലര്‍ തട്ടിപ്പിന് ഇരയായവര്‍ സി ബി ഐയുടെ കൊച്ചി ,തിരുവനന്തപുരം ഓഫീസുകള്‍ ഉപരോധിക്കുമെന്ന് രണ്ടു ദിവസം മുന്നേ പോലീസിന് വിവരം കിട്ടിയിരുന്നു . അതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സി ബി ഐയ്ക്ക് കത്ത് അയക്കുവാന്‍ പോലീസ് നടപടി സ്വീകരിച്ചത് .

error: Content is protected !!