കോന്നിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം അതിരൂക്ഷം

  konnivartha.com: കോന്നിയിലും പരിസര പ്രദേശങ്ങളായ അരുവാപ്പുലം ,വകയാര്‍ ,കോട്ടയംമുക്ക് , വി കോട്ടയം , കൊല്ലന്‍പടി എന്നിവിടെ തെരുവ് നായ്ക്കളുടെ ശല്യം കൂടി . കൂട്ടമായി ഇറങ്ങുന്ന തെരുവ് നായ്ക്കള്‍ ജന ജീവിതത്തിന് ഏറെ ഭീഷണിയാണ് . ഇന്നലെ വി കോട്ടയം ഹെൽത്ത് സെന്ററിന് സമീപം ഒരാള്‍ക്ക്‌ തെരുവ് നായയുടെ കടിയേറ്റു .വി കോട്ടയം സ്വദേശി ഹരികുമാറിനാണ് നായയുടെ കടിയേറ്റത്. ഇറച്ചിക്കടകളുടെ സമീപം ആണ് ഇവ തമ്പടിച്ചിരിക്കുന്നത് . നടന്നു പോകുന്ന ആളുകളുടെ പിന്നില്‍ എത്തി കാലിന് കടിക്കുന്ന നായ്ക്കള്‍ മൂലം ജനം ഭീതിയില്‍ ആണ് . എവിടെയോ വളര്‍ത്തിയ നായ്ക്കളെ കൂട്ടമായി കോന്നി ചെളിക്കുഴി മേഖലയില്‍ വാഹനത്തില്‍ കൊണ്ട് വന്നു തള്ളിയതായി ആളുകള്‍ പറയുന്നു . വകയാര്‍ മേഖലയില്‍ തെരുവ് നായ്ക്കളുടെ എണ്ണം കൂടിയതായി പ്രദേശ വാസികള്‍ അറിയിച്ചു . എത്രയും വേഗം ഇവയെ…

Read More

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു കോന്നി  നിവാസിയായ യുവാവ് മരണപ്പെട്ടു

    Konnivartha. Com :ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞതിനെ തുടർന്ന് കോന്നി വികോട്ടയം നിവാസിയായ യുവാവ് മരണപ്പെട്ടു.   വി കോട്ടയം ചെറുവേലി ശ്രീനാഥ് (32 )ആണ് മരണപ്പെട്ടത്. പത്തനംതിട്ടയിലെ സ്വകാര്യ ഫൈനാൻസ് കമ്പനിയിലെ ജീവനക്കാരനാണ്.   ഇന്നലെ രാത്രി ബൈക്ക് വി കോട്ടയം മാളികപ്പുറം അമ്പലത്തിന് സമീപം വെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു. ആശുപതിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.   അച്ഛൻ പരേതനായ ഗോപിനാഥൻ നായർ അമ്മ ശ്രീദേവി ഏക സഹോദരി ശ്രീ ലക്ഷ്മി

Read More

കോന്നി വ​ള്ളി​ക്കോ​ട്​-​കോ​ട്ട​യ​ത്ത്​ വീണ്ടും പാ​റ​ഖ​ന​നം നടത്താന്‍ ഒത്താശ

കോന്നി വ​ള്ളി​ക്കോ​ട്​-​കോ​ട്ട​യ​ത്ത്​ വീണ്ടും പാ​റ​ഖ​ന​നം നടത്താന്‍ ട്രേ​ഡ്​ യൂ​ണി​യ​നുകള്‍ ഒത്താശ :കോടികളുടെ അഴിമതി konnivartha.com: വ​ള്ളി​ക്കോ​ട്​-​കോ​ട്ട​യ​ത്ത്​ പ​രി​സ്ഥി​തി ദു​ർ​ബ​ല​മേ​ഖ​ല​യി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം ന​ട​ത്താ​ൻ നീ​ക്കം.എല്ലാ ഒത്താശയും ചെയ്തു കൊണ്ട് കോടികള്‍ വാങ്ങി ഒത്താശ ചെയ്യുന്ന ആളുകള്‍ പ്രദേശത്തെ ഇല്ലായ്മ ചെയ്യാന്‍ കൂട്ട് നില്‍ക്കുന്നു എന്ന് പരാതി . ഈ അഴിമതിയ്ക്ക് കൂട്ട് നില്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം വ്യാപകമായി  ദുരുപയോഗം ചെയ്യുന്നു എന്നും വ്യാപക പരാതി . അ​നു​മ​തി​യി​ല്ലാ​തെ​യും നി​യ​ന്ത്ര​ണ അ​ള​വി​ൽ കൂ​ടു​ത​ൽ പാ​റ​ഖ​ന​ന​വും മ​ണ്ണെ​ടു​പ്പും ന​ട​ത്തി​യ​തി​ന് റ​വ​ന്യൂ, ജി​യോ​ള​ജി വ​കു​പ്പു​ക​ൾ കോ​ടി​ക​ൾ പി​ഴ​യി​ടു​ക​യും ഹൈക്കോടതി ഉ​ത്ത​ര​വ് പ്ര​കാ​രം പാ​രി​സ്ഥി​തി​ക അ​നു​മ​തി​യും ഖ​ന​നാ​നു​മ​തി​യും റ​ദ്ദു​ചെ​യ്യു​ക​യും ചെ​യ്‌​ത സ്ഥ​ല​ത്താ​ണ് വീ​ണ്ടും ഖ​ന​ന​ത്തി​ന് ശ്ര​മി​ക്കു​ന്ന​ത് എന്നാണ് ആരോപണം . വരുത്തന്മാരായ രാഷ്ട്രീയ നേതാക്കളെ ഇറക്കി പ്രാദേശിക ആളുകളെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും പാറ ഘനനം നടത്തിയാല്‍ വിവിധ പാരിസ്ഥിതിക സംഘടനകള്‍…

Read More

വി. കോട്ടയം മാളികപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ അറിയിപ്പ്

  konnivartha.com: കോന്നി വി. കോട്ടയം മാളികപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ 2023-2024 വർഷത്തേക്കുള്ള പൂജാ സാധനങ്ങൾ വിൽക്കുന്ന സ്റ്റാളിന്‍റെ പുനർ ലേലം 15.11.2023 ബുധനാഴ്ച വൈകിട്ട് 5 മണിയ്ക്ക് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . താല്പര്യമുള്ള ഭക്തജനങ്ങൾ രജിസ്ട്രേഷൻ തുക അടച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ തുക തിരികെ ലഭിക്കുന്നതാണ്.

Read More

വി.കോട്ടയം സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാൾ

കോന്നി വാര്‍ത്ത ഡോട്ട് കോം : വി.കോട്ടയം സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി.ദൈവമാതാവിന്റെ എട്ടുനോമ്പു പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ.ഡോ.കോശി പി.ജോർജ്ജ് കൊടിയേറ്റി. സെപ്തംബർ 1മുതൽ 8 വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30 ന് പ്രഭാത നമസ്കാരം 7 ന് വി.കുർബാന .എല്ലാ ദിവസവും വൈകിട്ട് 6 ന് സന്ധ്യാ പ്രാർത്ഥന.7ാം തീയതി വൈകിട്ട് കല്ലേലിക്കുഴി കുരിശടിയിൽ സന്ധ്യാ പ്രാർത്ഥന. 8ാം തീയതി കത്തീഡ്രലിൽ മൂന്നിൻമേൽ കുർബ്ബാന, നേർച്ച ,കൊടിയിറക്കോടെ സമാപനം എന്നിവ നടക്കുമെന്ന് ജോ.കൺവീനർ ജോസ് പനച്ചയ്ക്കൽ അറിയിച്ചു

Read More

വി- കോട്ടയത്തെ വീട്ടമ്മയെ സഹായിക്കുക

  കോന്നി വി കോട്ടയം എഴു മണ്ണു വാലുമുരുപ്പേല്‍ കെ.പി രാജന്‍റെ ഭാര്യ സുനിത കുമാരിയാണ് വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത് .നിര്‍ദ്ധന കുടുംബത്തിന് സഹായം ചെയ്യുവാന്‍ കഴിവുള്ളവരുടെ കരുണ തേടുകയാണ് കുടുംബം .വൃക്ക രോഗം ബാധിച്ച് ആറു മാസമായി തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ് ഈ വീട്ടമ്മ .വൃക്ക മാറ്റി വെക്കുക മാത്രമാണ് പോംവഴി എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു .ഇതിന് വേണ്ടുന്ന തുക കണ്ടെത്താന്‍ വിഷമിക്കുകയാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് രാജന്‍ .പതിനഞ്ചും,അഞ്ചു വയസുമുള്ള രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്ക് ഉള്ളത് .വാടക വീട്ടിലാണ് താമസം .വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രീയക്ക്‌ ചിലവാകുന്ന തുക കണ്ടെത്താന്‍ സഹായം തേടിക്കൊണ്ട് എസ്.ബി .ഐ വകയാര്‍ ശാഖയില്‍ രാജന്‍റെ പേരില്‍ അക്കൌണ്ട് തുറന്നു .rajan k.p a/c number:67217375229 .ifsc code:sbi0070768 phone:9744353642

Read More

കോന്നി വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

  വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തുണ്ടില്‍ തെക്കേതില്‍ ജിനു – വിദ്യാ ദമ്പതിമാരുടെ മകന്‍ ആദിദേവിനെയാണ് കാണാതായത്. രാവിലെ മുറ്റത്ത് നിന്നുകളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടയില്‍ അമ്മ വീടിന്അകത്തേക്കു പോയപ്പോഴാണ് കുഞ്ഞിനെ കാണാതായത്. വീട്ടിലെ പട്ടി തൊട്ടടുത്ത മൂക്കൻ വിള-കൊല്ലൻപടി തോട്ടിലേക്ക് നോക്കി കുരയ്ക്കുന്നതു കണ്ടാണ് സംശയം തോന്നിയത്. തുടര്‍ന്നാണ് അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കോന്നിയില്‍ നിന്ന് ഫയര്‍ ഫോ ഴ്സും പോലീസും സ്ഥലത്ത് എത്തി .കുഞ്ഞിനെ കാണാതായതെന്നു സംശയിക്കുന്ന തോടിന് താഴെ മുപ്രമൺ തോട് പടിക്കൽ ഫയർ ഫോഴ്സ് വല കൊട്ടിയിട്ടി യുണ്ട്. ഇത് വരെ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാളെ രാവിലെ ഫയർഫോഴ്സും നാട്ടുകാരും കുടി വീണ്ടും തിരയും.രാവിലെ മുതല്‍ തോട്ടില്‍ കുത്ത് ഒഴുക്ക് ഉണ്ടായിരുന്നു.

Read More