ഈ പൊന്നുമോള്‍ക്ക് ചികിത്സാ സഹായം ആവശ്യമാണ്‌ :നമ്മള്‍ സഹായിക്കണം

  പത്തനംതിട്ട ജില്ലയിലെ പ്രമാടം പഞ്ചായത്തിൽ പുളിമുക്ക് തുഷാരഭവനിൽ അശോകുമാറിന്‍റെ മകൾ വൃന്ദ എം അശോകന് സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂർവ രോഗത്തിന്‍റെ ചികിത്സയ്ക്കായി 30 ലക്ഷം രൂപ ആവശ്യമാണ്‌ . കുട്ടിയുടെ അമ്മ മീനുവും ഈ രോഗം കാരണം ചികിത്സയിലാണ് .രോഗബാധിതരായ ഭാര്യയും മകളുമായി വാടകവീട്ടിൽ കഴിയുന്ന അശോക് കുമാറിന് ജോലിക്ക് പോകാൻ പോലും നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഇത്രയും തുക കണ്ടെത്തുവാൻ കുടുംബത്തിന് നിവൃത്തിയില്ല . ഈ സാഹചര്യത്തില്‍ കോന്നി എംഎൽഎ ഉൾപ്പെടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് വൃന്ദ ചികിത്സാ സഹായനിധി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു . ഈ മാസം 27ആം തീയതി കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കും .വൃന്ദ ചികിത്സാ സഹായനിധിയിലേക്ക് സഹായം ആവശ്യം ആണെന്ന് ബന്ധപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു . വൃന്ദ…

Read More

കോന്നി,പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്ക് കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ അനുവദിക്കുന്നത് പരിഗണിക്കും

  konnivartha.com: പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോന്നി ഗവ.മെഡിക്കൽ കോളേജിലേക്കും പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്കും കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയതോടെ ജില്ലയ്ക്ക് അകത്തുനിന്നും പുറത്ത് നിന്നും ആയിരക്കണക്കിന് ആളുകൾ ദിവസേന കോന്നിയിൽ വന്നുപോകുന്നുണ്ട്. ഇവർക്ക് സൗകര്യപ്രദമായ രീതിയിൽ വിവിധ ഡിപ്പോകളിൽ നിന്നും റൂട്ടുകൾ പുന:ക്രമീകരിക്കുമെന്നും കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസുകളും തമ്മിലുള്ള മത്സര ഓട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കൻ മലയോര  മേഖല  നേരിട്ടുകൊണ്ടിരുന്ന  പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്  യാത്രാ സൗകര്യങ്ങളുടെ  അപര്യാപ്തത.  ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും പുനലൂർ- മൂവാറ്റുപുഴ  സംസ്ഥാന  പാതയെയും  മെഡിക്കൽ കോളേജിനെയും കോർത്തിണക്കി പുതിയ സർവ്വീസുകൾ തുടങ്ങുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് എം.എൽ.എ പറഞ്ഞു. കോന്നി കെ.എസ്.ആർ.ടി.സി  ഡിപ്പോ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ശേഷിക്കുന്ന  ഭാഗത്തെ  പണികൾ  നടത്തുന്നതിന്  എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 1.16…

Read More

കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം

കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276    Advertisement Tariff KONNI VARTHA ADVERTISEMENT TARIFF www.konnivartha.com is a reputed world wide  malayalam cultural and news portal. Beyond every days pravasi cultural programme and news, we  updates breaking news also. It is a truly 21st Century  product which matches the new space of life and  development, currently evidence in our society. It is  flexible enough to change with the pulse of its  readers. Our target is lacks of lacks enlightened  readers all over the world especially Pravasi and  Keralites’.…

Read More

സീതത്തോട്ടില്‍ പന്നിപ്പനി സ്ഥിരീകരിച്ചു

സീതത്തോട്ടില്‍ പന്നിപ്പനി സ്ഥിരീകരിച്ചു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ സീതത്തോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മറ്റു പന്നികളിലേക്കും ജീവികളിലേക്കും പകരുന്നത് തടയുന്നതിനായി ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ മാര്‍ച്ച് 13 മുതല്‍ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ സ്ഥലത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കും ഈ സ്ഥലത്തു നിന്നും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും വരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 26, 30 (1), (2) അഞ്ച് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു. പന്നിയിറച്ചി വില്‍ക്കുന്ന കടകള്‍ക്ക് നിരോധനം രോഗബാധിത പ്രദേശത്തിന്റെ ചുറ്റളവില്‍…

Read More