തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലും മികച്ച പ്രതികരണം . പ്രമുഖ പാര്ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം വിവിധയിടങ്ങളില് സന്ദര്ശനം നടത്തി . മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു .ഉച്ചയ്ക്ക് രണ്ട് ഇരുപതു വരെ 51.95 ശതമാനം വോട്ടു രേഖപ്പെടുത്തി .
വോട്ടിങ് മെഷീനിൽ നോട്ട (NOTA)യും വിവിപാറ്റ് മെഷീനുമുണ്ടാകിയില്ല . ഉച്ചയ്ക്ക് മുന്പേ പരമാവധി വോട്ടര്മാര് ബൂത്തില് എത്തി വോട്ടു രേഖപ്പെടുത്തി . ശേഷിക്കുന്നവര് വോട്ടു രേഖപ്പെടുത്താന് വന്നു കൊണ്ടിരിക്കുന്നു . പൊതു അവധി ദിനം ആണെങ്കിലും ജോലിയ്ക്ക് പോകാന് ഉള്ളവര് രാവിലെ തന്നെ ബൂത്തില് എത്തി വോട്ടു രേഖപ്പെടുത്തി .
രാവിലെ എട്ടു മണിയ്ക്ക് ശേഷം വോട്ടു രേഖപ്പെടുത്തുവാന് പല സ്ഥലത്തും നീണ്ട നിരയുണ്ടായിരുന്നു . വോട്ടര്മാര്ക്ക് ആവശ്യം ഉള്ള സുരക്ഷയും സൌകര്യവും എല്ലാ ബൂത്തിലും ഒരുക്കിയിരുന്നു . മുതിര്ന്ന പൌരന്മാര്ക്ക് പ്രത്യേക പരിഗണന ലഭിച്ചു . രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില് ആണ് ആദ്യ ഘട്ട വോട്ടിംഗ് . ആകെ 1,32,83,789 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ – 62,51,219, സ്ത്രീകൾ – 70,32,444, ട്രാൻസ്ജെൻഡർ – 126). 456 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. പഞ്ചായത്തുകളിൽ ആകെ 1,01,46,336 ഉം, മുനിസിപ്പാലിറ്റികളിൽ 15,58,524 ഉം, കോർപ്പറേഷനുകളിൽ 15,78,929 വോട്ടർമാരും ആണുള്ളത്.
ആകെ 36630 സ്ഥാനാർത്ഥികളാണ് (17056 പുരുഷന്മാരും, 19573 സ്ത്രീകളും, ഒരു ട്രാൻസ്ജെൻഡറും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയക്ക് 27141 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3366 ഉം, ജില്ലാപഞ്ചായത്തിലേയ്ക്ക് 594 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 4480 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 1049 ഉം സ്ഥാനാർത്ഥികളുമാണ് മത്സരരംഗത്തുള്ളത്.സ്ഥാനാര്ഥികളുടെ നിര്യാണം മൂലം ചില സ്ഥലങ്ങളില് വോട്ടിംഗ് മാറ്റി വെച്ചു .
