കോന്നി പൂവന്‍പാറയില്‍ കിണറ്റിലെ വെള്ളത്തില്‍ പാല്‍ നിറം

 

KONNIVARTHA.COM : കോന്നി പൂവന്‍പാറയില്‍ വീട്ടിലെ കിണറ്റില്‍ വെള്ളത്തില്‍ പാല്‍ നിറം കണ്ടു . പൂവന്‍ പാറ അയത്തിൽ അനിൽ കുമാറിന്‍റെ വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ ആണ് പാല്‍ നിറം കാണുന്നത് . ഇന്നലെ വരെ ഈ വിഷയം ഇല്ലായിരുന്നു .

 

ഇന്ന് കിണറ്റിലെ വെള്ളം കോരാന്‍ എത്തിയപ്പോള്‍ ആണ് പാല്‍ നിറം കണ്ടത് . കോന്നി തഹസീല്‍ദാരേ വിവരം അറിയിച്ചു .നാളെ വെള്ളം പരിശോധിക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടാകും.കുടി വെള്ളത്തിന്‌ മറ്റു മാര്‍ഗം ഇല്ലാത്ത വീട്ടുകാര്‍ ആണ് .ഉചിതമായ നടപടി ഉണ്ടാകണം

വാര്‍ത്ത :അനു ഇളകൊള്ളൂര്‍ @കോന്നി വാര്‍ത്ത

error: Content is protected !!