പുതമണ് പാലം: മണ്ണ് പരിശോധന ഉള്പ്പെടെ നടത്തും – മന്ത്രി മുഹമ്മദ് റിയാസ് തകര്ന്ന പുതമണ് പാലത്തിന് പകരം പുതിയ പാലം നിര്മിക്കുന്നതിനുള്ള മണ്ണ് പരിശോധന ഉള്പ്പെടെ നടത്തുന്നതിന് സര്ക്കാര് തീരുമാനിച്ചിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് കൂടാതെ ഇപ്പോള് ഗതാഗതം തിരിച്ചു വിടുന്നതിന് താല്ക്കാലിക റോഡ് നിര്മിക്കാനുള്ള സാധ്യതയും പരിശോധിച്ചു വരുന്നു. നിയമസഭയില് അഡ്വ. പ്രമോദ് നാരായണ് എംഎല്എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. റാന്നിയെയും കോഴഞ്ചേരിയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പുതമണ് പാലം അപകടത്തിലായി ഇതുവഴിയുള്ള ഗതാഗതം നിര്ത്തിവച്ചതോടെ ജനങ്ങള് ആകെ ബുദ്ധിമുട്ടിലായതായി എംഎല്എ മന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തി. ഏകദേശം പത്ത് കിലോമീറ്റര് അധികം ചുറ്റി സഞ്ചരിച്ചു വേണം പാലത്തിന്റെ മറുകരയില് എത്താന്. ഇത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. പുതിയ പാലം നിര്മാണം പൂര്ത്തിയാക്കുന്നത് വരെ യാത്ര ചെയ്യാനായി താല്ക്കാലിക…
Read Moreടാഗ്: pathanamthitta
മഞ്ഞിനിക്കര പെരുന്നാൾ കൊടിയേറി: തീർത്ഥാടന സംഗമം വെള്ളിയാഴ്ച
konnivartha.com : മഞ്ഞിനിക്കര : മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 91 മത് ദുഃഖ്റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കൽ കൊടിയേറ്റി. രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേൽ കുർബ്ബാനയ്ക്ക് ശേഷം ഗീവർഗീസ് മോർ അത്താനാസ്യോസ് , യൂഹാനോൻ മോർ മിലിത്തിയോസ്, മാത്യൂസ് മോർ തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്തന്മാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടത്തിയത് . ഇന്ത്യയിലും, വിദേശത്തുമുള്ള എല്ലാ യാക്കോബായ സുറിയാനി സഭയുടെ പള്ളികളിലും കൊടിയേറ്റ് നടത്തി. വൈകുന്നേരം ആറുമണിക്ക് കബറിങ്കൽ നിന്നും പ്രാർത്ഥിച്ച് കൊണ്ട് വന്ന കൊടി ഓമല്ലൂർ കുരിശടിയിൽ ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പോലീത്ത ഉയർത്തി. . ഗബ്രിയേൽ റമ്പാൻ , ബേസിൽ റമ്പാൻ, ഫാദർ റോബി ആര്യാടൻ പറമ്പിൽ , ബോബി ജി വർഗീസ്, ഫാദർ ഗീവർഗീസ് ബ്ലാഹേത്ത് , ഓമല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ജോൺസൺ വിളവിനാൽ തുടങ്ങിയവർ…
Read Moreഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി )
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യുന മർദ്ദം തുടർന്ന് തെക്ക് പടിഞ്ഞാറു ദിശ മാറി ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴ സാധ്യത പ്രവചിക്കുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Read Moreമഞ്ഞനിക്കര പെരുന്നാള് : ഫെബ്രുവരി അഞ്ച് മുതല് 11വരെ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
konnivartha.com : മഞ്ഞനിക്കര പെരുന്നാളുമായി ബന്ധപ്പെട്ട് മഞ്ഞനിക്കര ദയറയ്ക്ക് മൂന്നു കിലോമീറ്റര് ചുറ്റളവിലുള്ള പ്രദേശങ്ങള് ഫെബ്രുവരി അഞ്ച് മുതല് 11 വരെ ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര് ഡോ. ദിവ്യ.എസ്. അയ്യര് ഉത്തരവായി
Read Moreഡബ്ല്യൂ എഫ് എഫ് മിസ്റ്റര് പത്തനംതിട്ട ശരീരസൗന്ദര്യ മത്സരത്തിലെ വിജയികള്
konnivartha.com : പത്തനംതിട്ട കവിയൂരിൽ വെച്ചുനടന്ന ഡബ്ല്യൂ എഫ് എഫ് മിസ്റ്റര് പത്തനംതിട്ട ശരീരസൗന്ദര്യ മത്സരത്തിൽ വിജയികളായവർ. സീനിയർ മിസ്റ്റര് പത്തനംതിട്ട ചാമ്പ്യൻ രത്തൻ സിംഗ, വുമൺ ഫിറ്റ്നസ് ചാമ്പ്യൻ രേഷ്മ എം നായർ, മെൻ ഫിറ്റ്നസ് ചാമ്പ്യൻ അനൂപ് പി മോഹൻ. മാസ്റ്റേഴ്സ് ചാമ്പ്യൻ സുനിൽകുമാർ, ജീൻസ് മോഡൽ ചാമ്പ്യൻ ഗൗതംദേവ്. എല്ലാവരും കുമ്പഴ എക്സ്ട്രീം ഫിറ്റ്നസ് അംഗങ്ങളാണ്.
Read Moreതട്ടയിലെ കൃഷിയിടങ്ങള് ചുവന്നു, വിളവെടുപ്പിന് പാകമായി ചീരഗ്രാമം
konnivartha.com : ചെഞ്ചോര നിറത്തില് പന്തളം തെക്കേക്കരയിലാകെ ചീരത്തോട്ടങ്ങള് തിളങ്ങി നില്ക്കുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്. പച്ചക്കറി ഉത്പാദനത്തില് സ്വയംപര്യാപ്തത ലക്ഷ്യം വച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില് തുടക്കമിട്ട ചീരഗ്രാമം പദ്ധതിയില് കൃഷിയിടങ്ങള് വിളവെടുപ്പിന് തയാറായിരിക്കുകയാണ്. വ്ളാത്താങ്കര ചീര, തൈക്കല് ചീര എന്നിവയുടെ വിത്തുകള് എത്തിച്ച് തട്ടയുടെ സ്വന്തം ബ്രാന്ഡായി ഏകീകരണ സ്വഭാവമുള്ള ചീര ഉത്പാദിപ്പിക്കലും പദ്ധതി ലക്ഷ്യംവച്ചു. ഏറെ ആരോഗ്യഗുണങ്ങളുള്ള ഇനങ്ങളാണ് തൈക്കല്, വ്ളാത്താങ്കര എന്നിവ. ഈ രണ്ട് ഇനത്തിലുള്ള ചീരവിത്തുകള് ഈ വര്ഷം കൃഷി ചെയ്യുകയും ഇവിടെ നിന്ന് തന്നെ വിത്ത് ഉത്പാദിപ്പിച്ച് അടുത്ത വര്ഷത്തേക്ക് പരിസരപ്രദേശത്തേക്ക് കൂടി ഉപയോഗിക്കത്തക്കവിധം വിത്ത് ഉത്പാദനത്തിലും സ്വയംപര്യാപ്ത കൈവരിക്കാനും പന്തളം തെക്കേക്കര ഗ്രാപമഞ്ചായത്തിന് ഇതിലൂടെ സാധിക്കും. പുറംനാടുകളില് നിന്ന് കൊണ്ടുവരുന്ന ചീര ഉപയോഗിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള് നിയന്ത്രിക്കുവാനും പ്രദേശത്തിന്റെ തനിമ തിരിച്ചുകൊണ്ടുവരുവാനുമാണ് കൃഷിഭവനും ഗ്രാമപഞ്ചായത്തും ഇത്തരമൊരു…
Read Moreകൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു (30-10-2022 )
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു (30-10-2022 ) രാജ്യത്ത് തുലാവർഷം ആരംഭിച്ചു. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരങ്ങളിൽ തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ കേരളത്തിലും മഴ വ്യാപിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ നിന്ന് ആരംഭിക്കുന്ന ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവർഷത്തിന്റെ പ്രത്യേകത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.ചൊവ്വാഴ്ച്ച 7 ജില്ലകളിലും ബുധനാഴ്ച്ച 8 ജില്ലകളിലും യല്ലോ മുന്നറിയിപ്പ് നൽകി.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Read Moreകോന്നി മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം
konnivartha.com : വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ എസ്.പി.വി.കളായ ഇൻകൽ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്., കെ.എസ്.ഇ.ബി., ബി.എസ്.എൻ.എൽ., കിറ്റ്കോ, ഹൈറ്റ്സ് എന്നിവയുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്ജ് ചർച്ച നടത്തി. നിർമാണ പ്രവൃത്തികളിലെ കാലതാമസം ഒഴിവാക്കാൻ കൃത്യമായി ഇടപെടണമെന്ന് എസ്.പി.വി.കൾക്ക് മന്ത്രി നിർദേശം നൽകി.കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റൽ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ നടക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തികളും യോഗം വിലയിരുത്തി. നിർമാണ പ്രവൃത്തികളിൽ പുരോഗതിയില്ലാത്ത എസ്.പി.വി.കളെ മാറ്റുന്നത് ആലോചിക്കും എന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു . കാസർഗോഡ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളുടെ നിർമാണ പ്രവൃത്തികൾ അടിയന്തര പ്രധാന്യത്തോടെ പൂർത്തിയാക്കണം. കിഫ്ബി പദ്ധതികളുടെ പ്രവൃത്തി പുരോഗതിയും വിലയിരുത്തി സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കി വരുന്ന…
Read Moreദേശീയ ദുരന്തനിവാരണ സേനാംഗങ്ങള് നാളെ (26/10/2022) പത്തനംതിട്ടയില് എത്തും
konnivartha.com : ദുരന്ത നിവാരണ പ്രവര്ത്തനങ്ങളില് പ്രായോഗിക പരിചയപ്പെടുത്തല് ലക്ഷ്യമാക്കി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള് ജില്ലയില് നാളെ 26/10/2022)എത്തും . ജില്ലയിലെ ദുരന്തങ്ങളെ പഠിക്കാനും ദുരന്തനിവാരണ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നവര്ക്ക് പ്രായോഗിക പരിചയപ്പെടുത്തല് നല്കുന്നതിനുമാണ് തമിഴ്നാട്ടിലെ ആരകോണത്തു നിന്നും ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയനിലെ 15 അംഗ സംഘമാണ് എത്തുന്നത്. ജില്ലയില് എത്തുന്ന സംഘം അടുത്തമാസം ഏഴാം തീയതി വരെ ജില്ലയില് ഉണ്ടാകും. ജില്ലാ കളക്ടറേറ്റില് എത്തുന്ന സംഘം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സണ് കൂടിയായ ജില്ലാ കളക്ടര് ഡോ. ദിവ്യ. എസ്. അയ്യരുമായും ദുരന്തനിവാരണ അതോറിറ്റി ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും. ജില്ലയിലെ ദുരന്തസാധ്യത പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തും. ഈ മാസം 27ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ വിദ്യാര്ത്ഥികള്ക്ക് ദുരന്തനിവാരണ പ്രവര്ത്തനങ്ങളെ സംബന്ധിച്ച് അവബോധവും പരിശീലനവും നല്കും. ജില്ലയിലെ അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശീലനം…
Read Moreപത്തനംതിട്ട ജില്ലയില് നിന്നും പത്തുവർഷം മുമ്പ് കാണാതായ യുവതിയെ പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി
konnivartha.com /പത്തനംതിട്ട : പത്തുവർഷം മുമ്പ് പന്തളം പോലീസ്,കാണാതായതിന് രജിസ്റ്റർ ചെയ്ത കേസിലെ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി. തിരുവനന്തപുരം കള്ളിക്കാട് മൈലക്കര ആടുവള്ളി മഠവിളക്കുഴി വീട്ടിൽ നിന്നും പന്തളം കുളനട കണ്ടംകേരിൽ വീട്ടിൽ ഭർത്താവ് ബാലനും രണ്ട് മക്കളുമൊത്ത് താമസിച്ചുവന്ന സിമികുമാരി (42) യെയാണ് പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന ശ്രമകരമായ അന്വേഷണത്തിൽ കണ്ടെത്തിയത്. കാണാതാകുന്ന കേസുകളിൽ ആളുകളെ കണ്ടെത്തുന്നുതിനുള്ള അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ ഊർജ്ജിതമാക്കിയിരുന്നു. 2012 മേയ് ആറിന് രാവിലെ 10 മണിക്കാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. 13 ന് ഭർത്താവിന്റെ മൊഴിപ്രകാരം അന്നത്തെ എസ് ഐ ലാൽ സി ബേബിയാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിമിയെ കണ്ടെത്താനാവാത്തതിനാൽ കേസ് തെളിയേണ്ട പട്ടികയിൽ ഉൾപ്പെടുത്തി സെപ്റ്റംബർ 9 ന്…
Read More