ഡോ. എം .എസ്. സുനിലിന്‍റെ 278-മത് സ്നേഹഭവനം രജിത സുന്ദരന്‍റെ അഞ്ചംഗ കുടുംബത്തിന്

 

konnivartha.com : സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാശ്രയർക്ക് പണിത് നിൽക്കുന്ന 278 മത്തെ സ്നേഹഭവനം പഴമ്പാലക്കോട് ഞാറക്കൽ വീട്ടിൽ രജിതാ സുന്ദരനും കുടുംബത്തിനും ആയി മറിയാമ്മ ജോസിന്റെയും മിനിപിള്ളയുടെയും സഹായത്താൽ നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ചലച്ചിത്ര സീരിയൽ താരം കലാഭവൻ നവാസ് നിർവഹിച്ചു .

രജിത ഭർത്താവ് സുന്ദരനും അമ്മ ജാനകിയും രണ്ട് പെൺകുഞ്ഞുങ്ങളുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദയനീയ സ്ഥിതി നേരിട്ട് കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടുമടങ്ങിയ വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോർഡിനേറ്റർ കെ .പി. ജയലാൽ., അസോസിയേറ്റ് ഡയറക്ടർ രാഹുൽ പത്തനാപുരം .,പ്രിൻസ് സുനിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!