അനധികൃത സ്വത്തുസമ്പാദന പരാതി; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരേ പാര്‍ട്ടിതല അന്വേഷണം

 

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരേ പാര്‍ട്ടിതല അന്വേഷണം. അന്വേഷണത്തിനായി നാലംഗ കമ്മീഷനെ നിയോഗിച്ചു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനേത്തുടര്‍ന്നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം.

 

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സിപിഐ അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടര്‍ന്നാണ് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരേ അന്വേഷണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് നാലംഗ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിക്കാന്‍ തീരുമാനിച്ചത്.

 

സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.കെ അഷറഫ്, ആര്‍. രാജേന്ദ്രന്‍, സി.കെ ശശിധരന്‍, പി. വസന്തം എന്നിവരടങ്ങുന്നതാണ് അന്വേഷണ കമ്മീഷന്‍.നേരത്തെ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു പ്രാഥമിക അന്വേഷണം നടത്തിയിരുന്നുസംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ കെ.കെ അഷറഫ് ആയിരുന്നു ഈ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയാണ് വിശദമായ അന്വേഷണത്തിലേക്ക് പാര്‍ട്ടി കടന്നത്‌

error: Content is protected !!