അല്ലു അർജുനന് ഒപ്പം മല്ലുവും : ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം

ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിൽ ഒന്നാമൻ അല്ലു അർജുൻ:ഇൻസ്റ്റ റീൽസ് കാഴ്ചക്കാരുടെ എണ്ണം കൊണ്ട് അല്ലുവിന് ഒപ്പത്തിനൊപ്പം എത്താൻ ഒരു മല്ലുവും: ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം

konnivartha.com : ലോകത്ത് ന്യൂ  ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫെയ്സ്ബുക്കും ട്വിറ്ററും അല്ല ഇൻസ്റ്റഗ്രാം ആണെന്ന് സൈബർ സാക്ഷരതയുള്ള എല്ലാവർക്കും അറിയാം! ഇന്റർനെറ്റ് കണക്ഷന്റെ എണ്ണത്തിൽ 100 കോടിയിലേക്ക് കുതിക്കുന്ന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.

 

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം കാഴ്ചക്കാരും ആരാധകരുമുള്ള ഇന്ത്യക്കാരൻ ആരെന്നാണ് സൈബർ ലോകത്ത് ഏറ്റവും വലിയ ചർച്ചാവിഷയം.ബ്രഹ്‌മാണ്ഡസിനിമകളി ലെ നായകനും തെലുങ്ക് സൂപ്പർ സ്റ്റാറുമായ അല്ലു അർജുൻ! 2O മില്ല്യൻ ഫോളോവേഴ്‌സും 17 മില്ല്യനിലധികം കാഴ്ചക്കാരുമായി അല്ലു അർജുൻ ഇൻസ്റ്റഗ്രാമിലെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാമനായി വിലസുന്നു .

എന്നാൽ അല്ലു അർജുനു ഇൻസ്റ്റഗ്രാം റീൽസ് കാഴ്ചക്കാരുടെ എണ്ണത്തിൽ വെല്ലുവിളി ഉയർത്തി നിൽക്കുന്നത് ആരെന്ന് അറിയുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും ആൾ ഒരു മല്ലുവാണ്.സിനിമാതാരമോ ക്രിക്കറ്റ് താരമോ ഫുട്ബോൾ താരമോ അല്ലെന്ന് കേൾക്കുമ്പോൾ നിങ്ങൾ ഒന്നുകൂടി ഞെട്ടും. പതിനാറ് മില്ല്യനോളമാണ് ഇദ്ദേഹത്തിന്റെ വേഗവരയ്ക്ക് ഇൻസ്റ്റഗ്രാമിലെ കാഴ്ചക്കാർ! അതിവേഗചിത്രരചന കൊണ്ട് അന്താരാഷ്ട്രശ്രദ്ധ നേടിയ ജിതേഷ്ജിയാണ്‌ ഇൻസ്റ്റഗ്രാമിൽ കാഴ്ചക്കാരുടെ എണ്ണം കൊണ്ട് അല്ലു അർജ്ജുന് തൊട്ടു പിന്നിലുള്ള മലയാളി! എന്നാൽ വിദേശരാജ്യക്കാരായ പ്രേക്ഷകർ കൂടുതലുള്ളത് ജിതേഷ്ജിയുടെ വേഗവര റീൽസിനാണ്.

 

ഇൻസ്റ്റഗ്രാമിലെ 16 മില്യൻ വ്യൂസിനു പുറമെ ഫെയ്സ്ബുക്കിലും യു ട്യൂബിലുമടക്കം ദശലക്ഷക്കണക്കിന് പ്രേക്ഷകരുള്ള രണ്ടു ഡസനിലേറെ വേഗവര വീഡിയോകളും ജിതേഷ്ജിയുടെതായുണ്ട്.

 

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര സ്വദേശിയാണ്‌ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ എന്ന് അറിയപ്പെടുന്ന ജിതേഷ്ജി. ഇൻസ്റ്റഗ്രാമിൽ അല്ലു അർജുന്റെ ഏറ്റവും ഉയർന്നകാഴ്ചക്കാരുടെ എണ്ണത്തെ ജിതേഷ്ജിയുടെ വേഗവര വീഡിയോ മറികടക്കുമോ എന്നാണ് ഇൻസ്റ്റഗ്രാമിൽ മലയാളികൾ ഉറ്റു നോക്കുന്നത്. വേഗവര വീഡിയോകൾക്ക് കോടിക്കണക്കിന് കാഴ്ചക്കാരുടെ എണ്ണം കൊണ്ട് ഇൻസ്റ്റഗ്രാമിനെ ഞെട്ടിച്ച ജിതേഷ്ജി എന്ന മലയാളിക്ക് സ്വന്തമായൊരു ഒഫീഷ്യല്ലി വേരിഫൈഡ് പേജ് പോലുമില്ലെന്നതാണ് മറ്റൊരു കൗതുകം.

 

ഫൈസൽ വ്ലോഗ്സും ഡയൽ കേരളയും പോലെയുള്ള ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും മറ്റു ഫാൻ പേജുകളുമാണ് ജിതേഷ്ജിയുടെ വേഗവരയെ സോഷ്യൽ മീഡിയയിൽ മഹാതരംഗമാക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസ് കാഴ്ചക്കാരുടെ എണ്ണം കൊണ്ട് 16 മില്യനിലെത്തി നിൽക്കുന്ന ജിതേഷ്ജിയെ വെല്ലാൻ മറ്റൊരു മലയാളിയുടെ വീഡിയോയും ഇല്ലെങ്കിലും ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ 12 മില്യൻ കടന്ന ദുൽഖർ സൽമാനാണ് ഇൻസ്റ്റഗ്രാമിലെ ഏറ്റവും വലിയ ഫാൻ ഫോളോവിങ്ങ് ഉള്ള മലയാള നടൻ.

 

ഏഴ് മില്ല്യനിലധികം ഫോളോവേഴ്‌സ് ഉള്ള ടോവിനോ തോമസ് ദുൽഖർ സൽമാനു തൊട്ടു പിന്നാലെയുണ്ട്. മോഹൻലാലിനും പൃത്ഥിരാജിനും അഞ്ച് മില്ല്യൻ ഫോളോവേഴ്‌സ് ഇൻസ്റ്റഗ്രാമിലുണ്ട്. ഇവരിൽ പലരുടെയും ഇൻസ്റ്റ റീൽസിനും അഞ്ച് മില്ല്യൻ മുതൽ 13 മില്യൺ വരെ കാഴ്ചക്കാരുമുണ്ട്

error: Content is protected !!