ഡോ. എം. എസ്. സുനിലിന്‍റെ 356 -മത് സ്നേഹഭവനം :വിധവയായ അമ്പിളിക്കും മൂന്ന് പെൺകുഞ്ഞുങ്ങൾക്കും

  konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന വിധവകൾ ആയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന 356- മത് സ്നേഹഭവനം വകയാർ വത്തിക്കാൻ സിറ്റി മുട്ടത്തുകാലായിൽ വിധവയായ അമ്പിളിക്കും മൂന്നു പെൺകുഞ്ഞുങ്ങൾക്കുമായി എൽമാഷ് സി .എസ്. ഐ .ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും റവ. തോമസ് പായിക്കാട് നിർവഹിച്ചു. സ്വന്തമായി വീട് ഇല്ലാതിരുന്ന അമ്പിളി ഭർത്താവിന്റെ മരണശേഷം മൂന്നാമത്തെ പെൺകുഞ്ഞിന്റെ പ്രസവത്തിനോടനുബന്ധിച്ച് കയറിക്കിടക്കാൻ ഇടമില്ലാതെ ആവുകയും ജില്ലാ കളക്ടർ ഇടപെട്ട് രണ്ടാമത്തെ പെൺകുഞ്ഞിനെ തണലിൽ ഏൽപ്പിക്കുകയും ആയിരുന്നു. ആഹാരത്തിനും ദൈനംദിന ചിലവുകൾക്കുമായി മറ്റുള്ളവരെ ആശ്രയിച്ചിരുന്ന അമ്പിളി തന്റെ കഥ ടീച്ചറിനെ അറിയിക്കുകയും അതിന്‍ പ്രകാരം അമ്പിളിയുടെ അമ്മ അവൾക്കായി അഞ്ച് സെൻറ് സ്ഥലം എഴുതി നൽകുകയും അതിൽ എൽമാഷ് സി.എസ്.ഐ.…

Read More

ഡോ. എം. എസ്. സുനിലിന്‍റെ 337- മത് സ്നേഹഭവനം ആറംഗ കുടുംബത്തിന്

konnivartha.com: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 337 – മത് സ്നേഹഭവനം മനോജിന്റെയും മേന്മയുടെയും സഹായത്താൽ പഴയരിക്കണ്ടം വടക്കേതൊട്ടി പടിഞ്ഞാറേക്കര വീട്ടിൽ ലൂസി ഫിലിപ്പിനും കുടുംബത്തിനും ആയി പുതുവത്സര സമ്മാനമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം .എസ്. സുനിൽ നിർവഹിച്ചു. വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു ലൂസി ഫിലിപ്പും, ഭർത്താവ് ഫിലിപ്പ് ജോസഫും, മകൻ സജി ഫിലിപ്പും, സജിയുടെ ഭാര്യ ജാൻസിയും ,രണ്ട് കുട്ടികളും താമസിച്ചിരുന്നത് . സജി കൂലിവേല ചെയ്തു കൊണ്ടുവരുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബം നിത്യ ചെലവിന് വക കണ്ടെത്തിയിരുന്നതും രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവ് നടത്തിയിരുന്നതും ഇതിനിടയിൽ സ്വന്തമായി ഒരു ഭവനം നിർമ്മിക്കുവാനായി സജിക്ക് കഴിഞ്ഞില്ല. മറ്റാരിൽ നിന്നും സഹായം ലഭിക്കാതിരുന്ന ഇവരുടെ ദയനീയ അവസ്ഥ…

Read More

ഡോ. എം. എസ്. സുനിലിന്‍റെ 333- മത് സ്നേഹഭവനം ആറംഗ കുടുംബത്തിന്

    konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന വിധവകൾ ആയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് പണിത് നൽകുന്ന 333 – മത് സ്നേഹ ഭവനം ഓമല്ലൂർ ചീക്കനാൽ പാലേലിൽ മുരുപ്പേൽ വിധവയായ ശോശാമ്മയുടെ ആറംഗ കുടുംബത്തിന് കോട്ടയം സ്വദേശിയായ കുര്യൻ വർഗീസിന്റെയും റെജീന കുര്യന്റെയും സഹായത്താൽ നിർമ്മിച്ചു നൽകി . വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ചാത്തന്നൂർ എം.എൽ.എ .ജി .എസ്. ജയലാൽ നിർവഹിച്ചു. വിധവയായ ശോശാമ്മയും മകൾ സെലീനയും സെലീനയുടെ ഭർത്താവ് അനിയും ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികളും വിവിധ അസുഖങ്ങളാൽ ദുരിത ജീവിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650…

Read More

ഡോ.എം .എസ്. സുനിലിന്റെ 286 -മത് സ്നേഹഭവനം പാഞ്ചാലി കുഞ്ചന്റെ കുടുംബത്തിന്

konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ഭവനരഹിതർക്ക് പണിത് നൽകുന്ന 286 മത് സ്നേഹ ഭവനം വിദേശ മലയാളിയായ സുനിലിന്റെയും ബിനുവിന്റെയും സഹായത്താൽ അവരുടെ മകനായ അജയ് സുനിലിന്റെ ജന്മദിന സമ്മാനമായി തിരുവില്വാമല ചീരക്കുഴി പൊരുതിക്കോട് ഭഗവത്തും പറമ്പ് വീട്ടിൽ പാഞ്ചാലി കുഞ്ചനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ചലച്ചിത്ര സംവിധായകനും നടനുമായ ലാൽ ജോസ് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ ഒരു ഭവനം പൂർത്തീകരിക്കാൻ കഴിയാതെ ചോർന്നൊലിക്കുന്ന കുടിലിലായിരുന്നു വൃദ്ധരായ പാഞ്ചാലിയും കുഞ്ചനും മകൻ രാമചന്ദ്രനും ഗർഭിണിയായ ഭാര്യയും താമസിച്ചിരുന്നത്. രാമചന്ദ്രന്റെ തുച്ഛമായ വരുമാനം വൃദ്ധരായ മാതാപിതാക്കളുടെ ചികിത്സക്കും ഭാര്യയുടെ ചികിത്സക്കും വീട്ടുചിലവുകൾക്കും തികയാതെ ദുരിതമനുഭവിക്കുകയായിരുന്നു പ്രസ്തുത കുടുംബം. ഇവരുടെ അവസ്ഥ ബ്ലോക്ക് ഓഫീസറായ അംബി രാജ് ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കി ടീച്ചർ ഇവർക്ക്…

Read More

ഡോ. എം.എസ്. സുനിലിന്റെ 253 -മത് സ്നേഹഭവനം ബിന്ദുവിനും കുടുംബത്തിനും

  konnivartha.com  /പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 253 -മത് സ്നേഹഭവനം പത്തനംതിട്ട തോട്ടുപുറം ശിവാലയ ത്തിൽ ബിന്ദു ഓമനക്കുട്ടനും കുടുംബത്തിനുമായി ഷിക്കാഗോ എൽമാഷ് സിഎസ്ഐ ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ ഉദ്ഘാടനവും താക്കോൽദാനവും സിഎസ്ഐ ചർച്ച് അംഗം പ്രദീപ് തോമസ് നിർവഹിച്ചു. വർഷങ്ങളായി ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു ഓമനക്കുട്ടനും ഭാര്യ ബിന്ദുവും പ്ലസ് വൺ വിദ്യാർഥിനിയായ മകൾ അർച്ചനയും താമസിച്ചിരുന്നത്. മകളുടെ വിദ്യാഭ്യാസത്തിനും വീട്ടുചിലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായി വീട് പണിയാൻ യാതൊരു നിവൃത്തിയുമില്ലാതെ അപകടാവസ്ഥയിലുള്ള കുടിലിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറി യും സിറ്റൗട്ടുമടങ്ങിയ ഒരു വീട് നിർമ്മിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സജി ജോൺ., പ്രോജക്ട്…

Read More

250 വീടുകൾ പൂർത്തിയാക്കി സുനിൽ ടീച്ചർ

  konnivartha.com : പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം. എസ്.സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 250 – മത്തെ സ്നേഹ ഭവനം വിദേശ മലയാളിയായ ജോബിന്റെയും സൂസിയുടെയും സഹായത്താൽ കവിയൂർ പുളിയിക്കമല സരസമ്മയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി.   വീടിന്‍റെ  താക്കോൽ ദാനവും ഉദ്ഘാടനവും മുൻ എം പി യും സിനിമാ താരവുമായ സുരേഷ് ഗോപി നിർവഹിച്ചു. വർഷങ്ങളായി വീടില്ലാതെ തകർന്നു വീഴാറായ സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു പക്ഷാഘാതം വന്ന് ഒരുവശം തളർന്ന നിലയിൽ സരസമ്മയും ഭർത്താവും മകനും കുടുംബവും താമസിച്ചിരുന്നത്.   ആക്രി സാധനങ്ങൾ പെറുക്കി ആയിരുന്നു കുടുംബം ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. സ്വന്തമായി അവർക്ക് ഒരു വീട് അവർക്ക് ഒരു സ്വപ്നം മാത്രമായിരുന്നു. ഇവരുടെ അവസ്ഥ കാണുവാനിടയായ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ…

Read More

രണ്ടുകുടുംബങ്ങൾക്കു കൂടി തണലേകി സുനിൽ ടീച്ചർ

  konnivartha.com : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 218 -ാമത്തേയും 219-ാ മത്തേയും വീടുകൾ ഏനാത്ത് പാലവിളയിൽ വൃദ്ധയായ ചെല്ലമ്മ ക്കും കുടുംബത്തിനും, വിധവയായ ചന്ദ്രമതിക്കും കുടുംബത്തിനുമായി എംഎസ് സിറിയക്കിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ ഭാര്യയായ തങ്കമ്മയുടെയും സുഹൃത്തായ മറിയാമ്മയുടെയും ഓർമ്മയ്ക്കായി നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. അശരണരെ സഹായിക്കുന്നതിലൂടെ യും കരുതുന്നതിലൂടെയും നാം നടപ്പിലാക്കുന്നത് ദൈവത്തിന്റെ പദ്ധതിയാണെന്ന് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് റോഷി അഗസ്റ്റിൻ പറഞ്ഞു. വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ സ്വന്തമായി വീട് നിർമ്മിക്കുവാൻ സാധിക്കാത്ത അവസ്ഥയിൽ കഴിയുകയായിരുന്നു വൃദ്ധയായ ചെല്ലമ്മയും മകൾ രജനിയും ഭർത്താവും രണ്ട് കൊച്ചു കുഞ്ഞുങ്ങളും അടങ്ങിയ കുടുംബം. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ വീണ്ടും പണിയുവാനായി ചെന്നപ്പോൾ രഞ്ജിനിയുടെ സഹോദരിയായ ചന്ദ്രമതിയെ കാണുകയും ചന്ദ്രമതി…

Read More

15 വര്‍ഷംകൊണ്ട് 200 വീടുകള്‍ : ഡോ എം എസ്സ് സുനിലിന് ആശംസകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇക്കഴിഞ്ഞ 15 വര്‍ഷക്കാലം . വീടില്ലാത്ത അര്‍ഹരെ തേടി ഡോ എം എസ്സ് സുനില്‍ കാടും മലയും കയറി . 199 കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ചു നല്‍കിയ പത്തനംതിട്ട കൃപയില്‍ ഡോ എം എസ്സ് സുനില്‍ നാളെ നല്‍കുന്നത് ഇരുനൂറാമത്തെ വീടാണ് . കാവാലം, തട്ടശ്ശേരി എന്ന സ്ഥലത്തെ വിധവകളായ രണ്ടു സ്ത്രീകളും രണ്ടു പെൺകുട്ടികളും ഉള്ള കുടുംബത്തിന് ചിക്കാഗോ മലയാളി അസോസിയേഷന്‍റെ സഹായത്താൽ പണിതു നൽകുന്ന ഇരുന്നൂറാം വീടിന്‍റെ താക്കോൽ ദാനം നാളെ ( ഏപ്രില്‍ 18 ) രാവിലെ 9.30 നു കേന്ദ്ര വിദേശ കാര്യസഹ മന്ത്രി വി. മുരളീധരൻ നിർവഹിക്കും. മലയാളി അസോസിയേഷൻ സഹായിക്കുന്ന നാലാമത്തെ വീടും ഡോ എം. എസ്. സുനിലിന്‍റെ ഇരുന്നൂറാം വീടുമാണ് . പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മുന്‍…

Read More

കെ.സി.എസ്. ഓണാഘോഷം: സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്.സുനില്‍ പങ്കെടുക്കും.

കെ.സി.എസ്. ഓണാഘോഷം: സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്.സുനില്‍ പങ്കെടുക്കും. റിപ്പോർട്ട് : റോയി ചേലമലയില്‍ ചിക്കാഗോ :ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിക്കുന്നു. സെപ്റ്റംബര്‍15-ാം തീയതി ഞായറാഴ്ച്ച, ഡെസ്‌പ്ലെയിന്‍സില്‍ ഉള്ള ക്‌നാനായ സെന്ററില്‍ വച്ചാണ് ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ നടക്കുന്നത്. വൈകുന്നേരം 5 മണിക്ക് ഓണസദ്യയോടെ പരിപാടികള്‍ ആരംഭിക്കും. 7.30 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ കെസി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അധ്യക്ഷത വഹിക്കും. ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ ഫാ.തോമസ് മുളവനാള്‍, സ്പിരിച്ച്‌ലല്‍ ഡയറക്ടര്‍ ഫാ. അബ്രഹാം മുത്തോലത്ത്, ഫാ.ബിന്‍സ് ചേത്തലില്‍, ഫാ.ബിബി തറയില്‍, കെ.സിസിഎന്‍എ ആര്‍.വി.പി. അലക്‌സ് പായിക്കാട്ട്, KCWFNA പ്രസിഡന്റ് ബീന ഇണ്ടിക്കുഴി, ലൈസണ്‍ ബോര്‍ഡ് ചെയര്‍മാന്‍, ബാബു തൈപ്പറമ്പില്‍, ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശേരില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തില്‍ നിര്‍ധനരായ അനേകര്‍ക്ക് ചുരുങ്ങിയ ചിലവില്‍വീട്…

Read More