കെ.സി.എസ്. ഓണാഘോഷം: സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്.സുനില്‍ പങ്കെടുക്കും.

കെ.സി.എസ്. ഓണാഘോഷം: സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്.സുനില്‍ പങ്കെടുക്കും.

റിപ്പോർട്ട് : റോയി ചേലമലയില്‍

ചിക്കാഗോ :ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിക്കുന്നു. സെപ്റ്റംബര്‍15-ാം തീയതി ഞായറാഴ്ച്ച, ഡെസ്‌പ്ലെയിന്‍സില്‍ ഉള്ള ക്‌നാനായ സെന്ററില്‍ വച്ചാണ് ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ നടക്കുന്നത്. വൈകുന്നേരം 5 മണിക്ക് ഓണസദ്യയോടെ പരിപാടികള്‍ ആരംഭിക്കും. 7.30 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ കെസി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അധ്യക്ഷത വഹിക്കും. ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ ഫാ.തോമസ് മുളവനാള്‍, സ്പിരിച്ച്‌ലല്‍ ഡയറക്ടര്‍ ഫാ. അബ്രഹാം മുത്തോലത്ത്, ഫാ.ബിന്‍സ് ചേത്തലില്‍, ഫാ.ബിബി തറയില്‍, കെ.സിസിഎന്‍എ ആര്‍.വി.പി. അലക്‌സ് പായിക്കാട്ട്, KCWFNA പ്രസിഡന്റ് ബീന ഇണ്ടിക്കുഴി, ലൈസണ്‍ ബോര്‍ഡ് ചെയര്‍മാന്‍, ബാബു തൈപ്പറമ്പില്‍, ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശേരില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തില്‍ നിര്‍ധനരായ അനേകര്‍ക്ക് ചുരുങ്ങിയ ചിലവില്‍വീട് നിര്‍മ്മിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രസിദ്ധ സാമൂഹിക പ്രവര്‍ത്തകയും ഭാരതസര്‍ക്കാറിന്റെ നാരീ ശക്തി അവാര്‍ഡ് ജേതാവുമായ ഡോ.എം.എസ്. സുനിലിനെ യോഗത്തില്‍ ആദരിക്കുന്നതാണ്. കെ.സി.എസ്. ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഡോ.സുനിലിലൂടെ അനേകം വീടുകള്‍ കേരളത്തില്‍ നിര്‍മ്മിച്ചു നല്‍കുകയുണ്ടായി.

ചിക്കാഗോ കെ.സി.എസിന്റെ മുന്‍ പ്രസിഡന്റും മികച്ച കര്‍ഷകനും സാമൂഹികപ്രവര്‍ത്തകനുമായിരുന്ന ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ ഓര്‍മ്മക്കായി കെ.സി.എസ്. ഏര്‍പ്പെടുത്തിയിരിക്കുന്ന ജോയിച്ചന്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ അവാര്‍ഡ് യോഗത്തില്‍ സമ്മാനിക്കുന്നതാണ്. കെ.സി.എസിന്റെ ക്‌നാനായ സെന്ററിന്റെ ടാക്‌സ് ഫ്രീ സ്റ്റാറ്റസ് ലഭിക്കുന്നതായി പ്രവര്‍ത്തിച്ച മുഴുവന്‍ ടീം അംഗങ്ങളേയും യോഗത്തില്‍ ആദരിക്കുന്നതാണ്.

കേരളത്തിന് ക്‌നാനായ സമുദായം നല്‍കിയ സംഭാവനകളെക്കുറിച്ച് നമ്മുടെ പുതുതലമുറക്ക് അറിവു നല്‍കുന്ന പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പ്രതിഭാ തച്ചേട്ടിനെ യോഗത്തില്‍ ആദരിക്കുന്നതാണ്. തുടര്‍ന്ന് എന്റര്‍ടെയിന്‍മെന്റ് കമ്മറ്റി അണിയിച്ചൊരുക്കുന്ന കലാസന്ധ്യയില്‍ വിമന്‍സ് ഫോറത്തിന്റെ തിരുവാതിര, സീനിയര്‍ സിറ്റിസണ്‍സിന്റെ ഓണപ്പാട്ടുകള്‍, കെ.സി.ജെ.എല്ലിന്റെ പുലികളി, കിഡ്‌സ് ക്ലബിലെ അംഗങ്ങളുടെ നടത്തം, കെസിഎസിലെ ഗായകര്‍ നേതൃത്വം നല്‍കുന്ന ഓണപ്പാട്ടുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും.

കെ.സി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തില്‍, വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലി പറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോയിന്റ് സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജറിന്‍ പൂതകരി, ലിന്‍സണ്‍ കൈതമലയുടെ നേതൃത്വത്തിലുള്ള എന്റര്‍ടെയിന്‍മെന്റ് കമ്മിറ്റി, മറ്റ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!