സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : മികച്ച ജനപ്രിയ ചിത്രം ‘പ്രേമലു’, മികച്ച ഗാനരചയിതാവ് വേടൻ

  മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ konnivartha.com; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം .   മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി.   സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടി. മികച്ച സംവിധായകൻ: ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്).,മികച്ച സ്വഭാവ നടി: ലിജോമോൾ,മികച്ച ഗാനരചയിതാവ്: വേടൻ,മികച്ച തിരക്കഥാകൃത്ത്: ചിദംബരം,മികച്ച തിരക്കഥാകൃത്ത്(അഡാപ്റ്റേഷൻ): ലാജോ…

Read More

അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ജയറാമിന്

      konnivartha.com/ പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ അഞ്ചാമത് പുരസ്കാരം നടൻ ജയറാമിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയുംപത്രസമ്മേളനത്തിൽഅറിയിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ മികച്ച സാന്നിദ്ധ്യമാണ്ജയറാമിനെ അവാർഡിനായി പരിഗണിച്ചത്. മൊമൻ്റേയും അനുമോദന പത്രവും നൽകും. സ്വഭാവവേഷങ്ങൾ , ഹാസ്യ – വില്ലൻ കഥാപാത്രങ്ങൾ , നായകൻ എന്നിവയുൾപ്പെടെ മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി 252ൽ അധികം സിനിമകളിൽ ജയറാം അഭിനയിച്ച് കഴിഞ്ഞു . മിമിക്രി കലാകാരനും ചെണ്ട താളവാദ്യ വിദ്വാനും ഗായകനുമാണ് അദ്ദേഹം. പത്മശ്രീ , രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , തമിഴ്നാട് സർക്കാരിൻ്റെ ചലച്ചിത്ര…

Read More

മോഹൻലാൽ “അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു

  ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവെച്ചു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാ​ഗം അം​ഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രം​ഗത്തെത്തിയിരുന്നു.നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അം​ഗങ്ങളുടെ ഈ നീക്കം. 17 അം​ഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു.പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.’അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പിൽ പറയുന്നു.മലയാള ചലച്ചിത്രരംഗത്തെ അണിയറരഹസ്യങ്ങള്‍ ചുരുളഴിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലരവര്‍ഷത്തെ സസ്‌പെന്‍സിനൊടുവില്‍…

Read More

സിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്ന തമിഴ് സംഘം പിടിയിൽ

  konnivartha.com: തിയറ്ററിൽ ഇറങ്ങുന്ന സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സംഘം പിടിയിൽ. മധുര സ്വദേശി സ്റ്റീഫനെയാണ് എറണാകുളം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നിർമാതാവ് സുപ്രിയ മേനോൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം ഏരീസ് തീയറ്ററിൽ തമിഴ് ചിത്രം ‘രായൻ’ മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നതിന് ഇടയിലാണ് മധുര സ്വദേശി സ്റ്റീഫനെ സൈബർ പൊലീസ് പിടികൂടിയത്. ഗുരുവായൂർ അമ്പല നടയിൽ സിനിമയും സമാന രീതിയിൽ മൊബൈലിൽ പകർത്തിയത് ഇയാൾ തന്നെയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഏരിസ് പ്ലസിൽ നിന്ന് തന്നെയാണ് ഈ ചിത്രവും പകർത്തിയത്. അന്ന് ഉപയോഗിച്ച അക്കൗണ്ടിൽനിന്ന് വീണ്ടും അതേ സീറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തതാണ് സംശയത്തിനിടയാക്കിയത്. പിന്നാലെ തീയറ്റർ ഉടമകൾ സൈബർ പോലീസിനെ വിവരം അറിയിച്ചു. പൊലീസ്…

Read More

നടി കനകലത( 63) അന്തരിച്ചു

  നടി കനകലത( 63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു.നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ പരമേശ്വരന്‍ പിള്ളയുടേയും ചിന്നമ്മയുടേയും മകളായി 1960-ല്‍ ഓഗസ്റ്റ് 24-ന് ജനനം.

Read More

’വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം’ മോഹന്‍ലാല്‍ പ്ര​ഫ​സ​ർ മൈ​ക്കി​ൾ ഇ​ടി​ക്കു​ളയാകുന്നു

    ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യു​ന്ന ’വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം’ എ​ന്ന ചി​ത്ര​ത്തി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്ത്. പ്ര​ഫ​സ​ർ മൈ​ക്കി​ൾ ഇ​ടി​ക്കു​ള എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. സൂപ്പർതാരം തന്നെയാണ് ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക ഹൃ​ദ​യ​ത്തി​ൽ ഇ​ടം​നേ​ടി​യ രേ​ഷ്മ രാ​ജ​നാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ബെ​ന്നി പി. ​നാ​യ​ര​ന്പ​ലം തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്ര​ത്തി​ൽ സ​ലീം കു​മാ​ർ, അ​നൂ​പ് മേ​നോ​ൻ, പ്രി​യ​ങ്ക എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Read More

ലാൽ കെയേഴ്‌സിനോടൊപ്പം മോഹൻലാൽ ജന്മദിനം ആഘോഷിച്ചു

ബഹ്റൈനിലെത്തിയ മോഹന്‍ലാല്‍ തന്‍റെ ജന്മ ദിനം ലാൽ ആരാധകരുടെ സംഘടനയായ ബഹ്റൈന്‍ ലാല്‍ കെയേര്‍സിനോടൊപ്പം ആവേശകരമായി ആഘോഷിച്ചു. ലാൽ കെയെർസ് ഒരുക്കിയ ആഘോഷ പൂര്‍വ്വം നടന്ന ചടങ്ങില്‍ മോഹൻലാൽ കേക്ക് കട്ട് ചെയ്തതിനു ശേഷം തന്റെ ഈ വർഷത്തെ ജന്മദിനത്തിലെ ആദ്യത്തെ ആഘോഷപരിപാടി ആണ് ഇതെന്നും പറഞ്ഞു . അഞ്ചാം വർഷത്തിലേക്കു കടക്കുന്ന ബഹ്‌റൈൻ ലാൽ കെയേഴ്‌സിനും, അംഗങ്ങൾക്കും മോഹൻലാൽ തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് ബഹ്‌റൈൻ ലാൽ കെയെർസ് അംഗങ്ങൾ എല്ലാവരുടെയും പിറന്നാൾ ആശംസകൾ ഉൾപ്പെടുത്തിയ പിറന്നാൾ ആശംസാ കാർഡ് മോഹൻലാലിന് കൈമാറി. മോഹന്‍ലാലിനെ കൂടാതെ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, മെഗാ ഷോ ചീഫ് കോഡിനേറ്റര്‍ മുരളീധരന്‍ പള്ളിയത്ത് എന്നിവരും സന്നിഹിതരായിരുന്നു ലാല്‍ കെയര്‍ ബഹ്റൈന്‍ പ്രെസിഡന്റ് ജഗത് കൃഷ്ണ കുമാര്‍, സെക്രെട്ടറി എഫ്.എം. ഫൈസല്‍, എന്നിവര്‍ ലാൽ കെയെർസിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ…

Read More