Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

ലാൽ കെയേഴ്‌സിനോടൊപ്പം മോഹൻലാൽ ജന്മദിനം ആഘോഷിച്ചു

mohanlal baharin lal association birth day

ബഹ്റൈനിലെത്തിയ മോഹന്‍ലാല്‍ തന്‍റെ ജന്മ ദിനം ലാൽ ആരാധകരുടെ സംഘടനയായ ബഹ്റൈന്‍ ലാല്‍ കെയേര്‍സിനോടൊപ്പം ആവേശകരമായി ആഘോഷിച്ചു. ലാൽ കെയെർസ് ഒരുക്കിയ ആഘോഷ പൂര്‍വ്വം നടന്ന ചടങ്ങില്‍ മോഹൻലാൽ കേക്ക് കട്ട് ചെയ്തതിനു ശേഷം തന്റെ ഈ വർഷത്തെ ജന്മദിനത്തിലെ ആദ്യത്തെ ആഘോഷപരിപാടി ആണ് ഇതെന്നും പറഞ്ഞു .

അഞ്ചാം വർഷത്തിലേക്കു കടക്കുന്ന ബഹ്‌റൈൻ ലാൽ കെയേഴ്‌സിനും, അംഗങ്ങൾക്കും മോഹൻലാൽ തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് ബഹ്‌റൈൻ ലാൽ കെയെർസ് അംഗങ്ങൾ എല്ലാവരുടെയും പിറന്നാൾ ആശംസകൾ ഉൾപ്പെടുത്തിയ പിറന്നാൾ ആശംസാ കാർഡ് മോഹൻലാലിന് കൈമാറി. മോഹന്‍ലാലിനെ കൂടാതെ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, മെഗാ ഷോ ചീഫ് കോഡിനേറ്റര്‍ മുരളീധരന്‍ പള്ളിയത്ത് എന്നിവരും സന്നിഹിതരായിരുന്നു

ലാല്‍ കെയര്‍ ബഹ്റൈന്‍ പ്രെസിഡന്റ് ജഗത് കൃഷ്ണ കുമാര്‍, സെക്രെട്ടറി എഫ്.എം. ഫൈസല്‍, എന്നിവര്‍ ലാൽ കെയെർസിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. ട്രെഷറർ ഷൈജു, വൈ പ്രസിഡന്റ് മാരായ പ്രജിൽ പ്രസന്നൻ , ടിറ്റോ ഡേവിസ്, ജോ സെക്രട്ടറിമാരായ മനോജ്, കിരീടം ഉണ്ണി, മറ്റു എക്സിക്യുട്ടീവ് അംഗങ്ങൾ ആയ ജ്യോതിഷ് പണിക്കർ, അരുൺ ജി നെയ്യാർ, അരുൺ തൈക്കാട്ടിൽ, നന്ദൻ, സുബിൻ, അജി ചാക്കോ, സതീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.

ജീവകാരുണ്യ പ്രവർത്തനങ്ങൾക് മുൻ‌തൂക്കം നൽകി പ്രവർത്തിക്കുന്ന ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ നേതൃത്വത്തിൽ മോഹൻലാലിന്റെ ജന്മദിനാഘോഷത്തിന് തുടർച്ചയായി 26 മെയ് 2017 ൽ സൽമാനിയ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു