konnivartha.com : കോന്നി കെ എസ് ആര് ടി സി ഡിപ്പോയില്‍ കെ എസ് ആര് ടി സി ബസ്സ് കുറുകെയിട്ടത് എന്തിന് എന്ന് നാട്ടുകാര്‍ ചോദിക്കുന്നു . പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിക്ഷേധിച്ചു കൊണ്ട് ആ സംഘടന നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കോന്നിയിലും കെ എസ് ആര് ടി സി ബസുകള്‍ക്ക് കല്ല് എറിഞ്ഞു . കല്ലേറില്‍ ഗ്ലാസ് തകര്‍ന്ന കെ എസ് ആര് ടി സി ബസ്സ് ആണ് ഈ കിടക്കുന്നത് . കെ എസ് ആര് ടി സി കോന്നി ഡിപ്പോ മുന്നില്‍ കുറുകെ ഇട്ടിരിക്കുന്നു . ഡിപ്പോയുടെ മുഖം പകുതിയും മറഞ്ഞു . ഇങ്ങനെ ഇട്ട കാരണം ഒന്നേ ഉള്ളൂ .കോന്നിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന പ്രൈവറ്റ് ബസ്സുകള്‍ കെ എസ്…
Read Moreടാഗ്: ksrtc
യാത്രക്കാരെ അധിക്ഷേപിച്ച് വനിതാ കണ്ടക്ടർ; ബസില്‍ നിന്ന് ഇറക്കിവിട്ടു
തിരുവനന്തപുരത്ത് യാത്രക്കാരോട് മോശമായി പെരുമാറി കെഎസ്ആര്‍ടിസി കണ്ടക്ടർ. യാത്രക്കാരെ കണ്ടക്ടർ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് പരാതി. ചിറയിൻകീഴിലാണ് സംഭവം. മെഡിക്കൽ കോളജ് – ചിറയിൻകീഴ് സർവീസ് നടത്തുന്ന ബസിലാണ് യാത്രക്കാരെ ഇറക്കിവിട്ടത്. ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരുടെ പരാതി. കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് കണ്ടക്ടർ യാത്രക്കാരോട് പറഞ്ഞു. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടർ ഇറക്കിവിട്ടു എന്ന് യാത്രക്കാര്‍ പരാതി ഉന്നയിച്ചു . പരാതിയ്ക്ക് ഇടയാക്കിയ സംഭവത്തിലെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കെ എസ് ആര് ടി സിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു
Read Moreകോന്നിയില്‍ നിന്നും ഷോളയാര്‍ വഴി മലക്കപ്പാറയിലേക്ക് കെ എസ് ആര് ടി സി ഏക ദിന വിനോദ യാത്ര തുടങ്ങുന്നു
konnivartha.com : മലക്കപ്പാറയുടെ വശ്യ ഭംഗി ആസ്വദിക്കാന്‍ കെ എസ് ആര് ടി സി കോന്നി ഡിപ്പോയില്‍ നിന്നും ഷോളയാര്‍ വഴി മലക്കപ്പാറയിലേക്ക് ഏക ദിന വിനോദ യാത്ര തുടങ്ങുന്നു . ജൂലൈ 31 ഞായറാഴ്ച രാവിലെ 4 മണിയ്ക്ക് ഏക ദിന വിനോദ യാത്ര കോന്നി ഡിപ്പോയില്‍ നിന്നും പുറപ്പെടും കോന്നിയില്‍ നിന്നും ആതിരപ്പള്ളി , ചാര്‍പ്പ , വാഴച്ചാല്‍ ,പെരിങ്ങല്‍കുത്ത് റിസര്‍വോയര്‍ ,ഷോളയാര്‍ ചെക്ക് ഡാം , ഷോളയാര്‍ റിസര്‍വോയര്‍ വഴി മലക്കപ്പാറയിലേക്ക് ആണ് ഏക ദിന വിനോദ യാത്ര നടത്തുന്നത് എന്ന് കെ എസ് ആര് ടി സി കോന്നി ഡിപ്പോ അധികൃതര്‍ അറിയിച്ചു . 870 രൂപയാണ് ടിക്കറ്റ് നിരക്ക് .ബുക്ക് ചെയ്യുവാന്‍ 7012430614,9447044276 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം
Read Moreകോന്നി മെഡിക്കൽ കോളേജിലേക്ക് ഉള്ള ബസ്സുകൾ വട്ടമൺ നെടുമ്പാറ റോഡ് വഴി വരണം :പ്രദേശ വാസികൾ.
Konnivartha. Com :കോന്നി മെഡിക്കൽ കോളേജിലേക്ക് വരുന്ന മുഴുവൻ ബസ്സുകളും തിരികെ നെടുമ്പാറ വട്ടമണ്ണ് റോഡ് വഴി പോകണം എന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു. മുൻപ് ഈ വഴി ബസ്സ് സർവീസ് ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിലേക്ക് പുതിയ വഴി വന്നതോടെ വട്ടമണ്ണ് നെടുമ്പാറ റോഡിലൂടെ ബസ്സുകൾ സർവീസ് നിർത്തി. രണ്ടര കിലോമീറ്റർ ദൂരം ഉള്ള ഈ പാതയ്ക്ക് ഇരു ഭാഗത്തും ഏകദേശം 230 കുടുംബങ്ങൾ ഉണ്ട്. മെഡിക്കൽ കോളേജിൽ എത്തുന്ന ബസ്സുകൾ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ പിറകിലൂടെ നെടുമ്പാറ വട്ടമണ്ണ് റോഡിലൂടെ തിരികെ പോയാൽ അത് പ്രദേശ വാസികൾക്ക് പ്രയോജനം ആണ്. യാത്രാ ക്ലേശത്തിന് പരിഹാരമാക്കുകയും ചെയ്യും. നെടുമ്പാറ വട്ടമണ്ണ് റോഡിലൂടെ ബസ്സ് എത്തണം എന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികൾ ഗതാഗത വകുപ്പ് മന്ത്രി, കോന്നി എം എൽ എ,കോന്നി കെ…
Read Moreപത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേക്ക് അടുത്ത ആഴ്ച മുതൽ കെ.എസ്.ആർ.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പർ
konnivartha.com :പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബാംഗ്ലൂരിലേക്ക് അടുത്ത ആഴ്ച മുതൽ കെ.എസ്.ആർ.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പർ സർവീസ് സർവ്വീസ് ആരംഭിക്കും. ആറന്മുള എം.എൽ.എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോർജ്ജിന്റെ ഇടപെടലിനെ തുടർന്നാണ് പത്തനംതിട്ടയിൽ നിന്ന് ബാംഗ്ലൂരിലേക്ക് സെമി സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതിന് തീരുമാനമായത്. വൈകിട്ട് 5.30 മണിക്കാണ് പത്തനംതിട്ടയിൽ നിന്ന് സർവ്വീസ് ആരംഭിക്കുന്നത്. കോട്ടയം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴിയാണ് ബാംഗ്ലൂർ എത്തുക. രാത്രി 7.30 ക്കാണ് തിരികെ ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്നത്. സംസ്ഥാന സർക്കാർ പുതിയതായി രൂപീകരിച്ച കെ.എസ്. ആർ.ടി.സി – സിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസി സെമി സ്ലീപ്പർ ബസ്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. തൽക്കാൽ…
Read Moreകെ. എസ്. ആര്. ടി. സി: ഉല്ലാസയാത്രയ്ക്ക് ബുക്കിംഗ് തുടങ്ങി: കൊല്ലം-വാഗമണ്‍- മൂന്നാര്‍
KONNI VARTHA.COM : കെ. എസ്. ആര്. ടി. സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. 1150 രൂപയാണ് നല്‍കേണ്ടത്. ഏപ്രില്‍ ഒമ്പതിനാണ് യാത്ര. രാവിലെ 05.15 നു തുടങ്ങുന്ന യാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം (പ്രഭാതഭക്ഷണം) എലപ്പാറ, വഴി വാഗമണ്ണില്‍. അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, (ഉച്ചയൂണ്) മൊട്ടക്കുന്ന് എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയിന്റ്, വെള്ളതൂവല്‍, ആനച്ചാല്‍(രാത്രിഭക്ഷണം) വഴി ആദ്യ ദിനം മൂന്നാറില്‍ താമസം. അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കല്‍ ഗാര്ഡന്, മാട്ടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്, ഫ്ളവര്‍ ഗാര്ഡന് എന്നിവ സന്ദര്‍ശിച്ച്…
Read Moreകോന്നിയിൽ കെ എസ് ആർ ടി സി ഇന്ന് രാവിലെ 5 സർവീസ് നടത്തി
Konnivartha. Com :തൊഴിലാളി സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു എങ്കിലും ഹൈക്കോടതിയുടെ ഇടപെടൽ മൂലം സമരം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് എതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു സർക്കാർ ഉത്തരവ് ഇറക്കി. ഇതിനെ തുടർന്ന് കെ എസ് ആർ ടി സിയടക്കം നിലവിൽ ഹാജരായ ജീവനക്കാരെ ഉപയോഗിച്ച് വിവിധ കേന്ദ്രത്തിലേക്ക് ബസ്സ് സർവീസ് ആരംഭിച്ചു. കോന്നി കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഇന്ന് രാവിലെ 5 സർവീസ് നടത്തി. മൊത്തം 9 സർവീസ് ബസുകൾ ആണ് ഉള്ളത്. ഒരു ഫാസ്റ്റ്,4 ഓർഡിനറി സർവീസ് കോന്നിയിൽ നടത്തി. 04:30 അമൃത ഹോസ്പിറ്റൽ,06:00 കൊക്കാത്തോട് കോട്ടാംപാറ,06:50 മാങ്കോട് പത്തനാപുരം,07:00 മെഡിക്കൽ കോളേജ്07:30 കുളത്തുമൺ സർവീസുകൾ നടത്തി എന്ന് സ്റ്റേഷൻ മാസ്റ്റർ ഗോപാലകൃഷ്ണൻ നായർ “കോന്നി വാർത്തയെ “അറിയിച്ചു.
Read Moreകെ.എസ്.ആർ.ടി. സി യെ സർക്കാർ ഡിപ്പാർട്ട്മെന്റായി സംരക്ഷിക്കുക
KONNI VARTHA.COM : കെ.എസ്.ആർ.ടി. സി യെ സർക്കാർ ഡിപ്പാർട്ട്മെന്റായി സംരക്ഷിക്കണമെന്ന് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസഡന്റ് എസ് അജയകുമാർ ആവശ്യപ്പെട്ടു. കോന്നി യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് യൂണിറ്റ് പ്രസിഡന്റ് സി എ ഗോപാലകൃഷ്ണൻ നായർ അദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എൽ യമുനാദേവി, ജില്ലാ പ്രസിഡന്റ് ശ്രീ. AS രഘുനാഥ്, BMS ജില്ലാ ജോ.. സെക്രട്ടറി CK സുരേഷ്, ജില്ലാ സെക്രട്ടറി MK പ്രമോദ്, വർക്കിംഗ് പ്രസിഡന്റ് പി.ബിനീഷ്, ട്രഷറർ ആർ വിനോദ് കുമാർ ,ജി.സതീഷ് കുമാർ എന്നിവർ സംസാരിച്ചു ഉന്നത വിജയം കരസ്തമാക്കിയ ജീവനക്കാരുടെ മക്കൾ, സർവ്വീസിൽ നിന്നും വിരമിക്കുന്ന മറ്റു ജീവനക്കാർ എന്നിവരെ യോഗത്തിൽ ആദരിച്ചു. പുതിയ ഭാരവാഹികൾ സി.എ. ഗോപാലകൃഷ്ണൻ നായർ (പ്രസിഡന്റ്), ജി സതീഷ്…
Read Moreകെ എസ് ആര് ടി സി ബസ്സുകള്‍ നെടുമ്പാറ വട്ടമണ്ണില്‍ കൂടി സര്‍വീസ് നടത്തണം
കോന്നി മെഡിക്കല്‍ കോളേജില്‍ എത്തുന്ന കെ എസ് ആര് ടി സി ബസ്സുകള്‍ നെടുമ്പാറ വട്ടമണ്ണില്‍ കൂടി സര്‍വീസ് നടത്തണം കോന്നി വാര്‍ത്ത : വിവിധ കെ എസ് ആര് ടി സി ഡിപ്പോകളില്‍ നിന്നും കോന്നി മെഡിക്കല്‍ കോളേജില്‍ എത്തുന്ന ബസ്സുകള്‍ അവിടെ യാത്ര അവസാനിപ്പിക്കാതെ തിരികെ നെടുമ്പാറ -വട്ടമണ്ണ് റോഡ് വഴി തിരികെ പോയാല്‍ അത് 300 ഓളം കുടുംബങ്ങള്‍ക്ക് സഹായകരമാകും . നെടുമ്പാറ – വട്ടമണ്ണ് റോഡില്‍ കൂടി നിലവില്‍ ബസ്സ് സര്‍വീസുകള്‍ ഇല്ല . മെഡിക്കല്‍ കോളേജില്‍ എത്തുന്ന ബസ്സുകള്‍ തിരികെ അതേ വഴിയില്‍ കൂടി പോകാതെ മെഡിക്കല്‍ കോളേജ് ചുറ്റി നെടുമ്പാറ -വട്ട മണ്ണ് വഴി തിരികെ പോയാല്‍ പൊതു ജനത്തിന് ഉപകാരവും കെ എസ്സ് ആര് ടി സിയ്ക്ക് മികച്ചവരുമാനവും ലഭിക്കും . ഇക്കാര്യത്തില്‍ എം എല്‍ എ…
Read Moreതിരുവനന്തപുരം ആര്‍മി റിക്രൂട്ട്മെന്റ് റാലി: വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി
ഹെല്‍പ്പ് ഡെസ്ക് നമ്പര്‍ കോന്നി വാര്‍ത്ത ഡോട്ട് കോമില് ലഭ്യം കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചല്‍ ഗ്രൗണ്ടില്‍ ജനുവരി 11 മുതല്‍ 21 വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കായി വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. 10 ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 48,000 ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ റാലിക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും 4000 ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാല്‍, വിശദമായ തയാറെടുപ്പാണ് കെഎസ്ആര്‍ടിസി നടത്തി വരുന്നത്. യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്ന ആര്‍മി റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് ക്രമീകരണങ്ങള്‍. രാവിലെ അഞ്ചു മുതല്‍ റിക്രൂട്ട്മെന്റ് റാലി ആരംഭിക്കുന്നതിനാല്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ച്…
Read More