കെ.എസ്.ആർ.ടി. സി യെ സർക്കാർ ഡിപ്പാർട്ട്മെന്റായി സംരക്ഷിക്കുക

Spread the love

 

KONNI VARTHA.COM : കെ.എസ്.ആർ.ടി. സി യെ സർക്കാർ ഡിപ്പാർട്ട്മെന്റായി സംരക്ഷിക്കണമെന്ന് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസഡന്റ് എസ് അജയകുമാർ ആവശ്യപ്പെട്ടു. കോന്നി യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് യൂണിറ്റ് പ്രസിഡന്റ് സി എ ഗോപാലകൃഷ്ണൻ നായർ അദ്യക്ഷത വഹിച്ചു.

 

സംസ്ഥാന സെക്രട്ടറി കെ.എൽ യമുനാദേവി, ജില്ലാ പ്രസിഡന്റ് ശ്രീ. AS രഘുനാഥ്, BMS ജില്ലാ ജോ.. സെക്രട്ടറി CK സുരേഷ്, ജില്ലാ സെക്രട്ടറി MK പ്രമോദ്, വർക്കിംഗ് പ്രസിഡന്റ് പി.ബിനീഷ്, ട്രഷറർ ആർ വിനോദ് കുമാർ ,ജി.സതീഷ് കുമാർ എന്നിവർ സംസാരിച്ചു

 

ഉന്നത വിജയം കരസ്തമാക്കിയ ജീവനക്കാരുടെ മക്കൾ, സർവ്വീസിൽ നിന്നും വിരമിക്കുന്ന മറ്റു ജീവനക്കാർ എന്നിവരെ യോഗത്തിൽ ആദരിച്ചു. പുതിയ ഭാരവാഹികൾ സി.എ. ഗോപാലകൃഷ്ണൻ നായർ (പ്രസിഡന്റ്), ജി സതീഷ് കുമാർ (സെക്രട്ടറി), സി.ബിനു (ട്രഷറർ) , അഞ്‌ജു രാജ് , വി.കെ രാജേഷ് (വൈസ് : പ്രസിഡന്റുമാർ ) , ഡി. അനൂപ്, ജി.ബിന്ദു ( ജോ: സെക്രട്ടറിമാർ )

error: Content is protected !!