കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുന്നു ………………………………………………………… കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വില്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്തെ മതനിരപേക്ഷ ഘടന തകര്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന്കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ . കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു ………………………………………………………. വിവിധമതങ്ങളും വിവിധസംസ്കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്തഃസത്ത. അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്. ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍, കാള, പോത്ത്, എരുമ എന്നീ മൃഗങ്ങള്‍ക്കും നിരോധനം ബാധകമാണ്. രാജ്യത്ത് കോടിക്കണക്കിനാളുകള്‍ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്. മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതങ്ങളില്‍ പെട്ടവരും ചരിത്രാതീതകാലം മുതല്‍ മാംസഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം…
Read Moreടാഗ്: konnivartha
കേട്ട വാര്‍ത്തകള്‍ എല്ലാം കള്ളം :അര്‍ച്ചന സുശീലന്‍
ജയില്‍ ഡി ഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ പത്തനംതിട്ടയില്‍ യാത്ര ചെയ്തതിന് വിമര്‍ശനവും ,വിവാദവും പഴിയും ഏറെ കേള്‍ക്കേണ്ടി വന്നിരിക്കുകയാണ് സീരിയല്‍ താരമായ അര്‍ച്ചന സുശീലന്‍. ഇരുവരുടേയും യാത്രയുമായി ബന്ധപ്പെട്ട് ലഭിച്ച ഊമക്കത്താണ് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചത്. നടിക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ നടിയുടെ അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഊമക്കത്താണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നയിച്ചത്. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അര്‍ച്ചന വില്ലത്തിയായി തിളങ്ങിയ താരമാണ്. കഥാപാത്രത്തിലെല്ലാം വില്ലത്തരം ഉള്ളതുകൊണ്ട് പൊതു ചടങ്ങുകളിലും മറ്റും വെച്ച് വളരയെധികം വിമര്‍ശനം ഈ താരം ഏറ്റുവാങ്ങിയിട്ടുണ്ട് എന്ന് പ്രമുഖ സിനിമ പോര്‍ട്ടല്‍ പറയുന്നു . ജയില്‍ ഡി.ഐ.ജി ബി. പ്രദീപിനെതിരായാണ് ആരോപണം എങ്കിലും സീരിയല്‍ നടിയായ അര്‍ച്ചനയുടെ പേര് ദുഷിപ്പിക്കുന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ പടരുന്നത്. കറുത്തമുത്ത് ഉള്‍പ്പെടെ നിരവധി സീരിയലുകളിലും…
Read More‘പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’
പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’എന്ന ആഹ്വാനത്തോടെ 2017ലെ ലോക പരിസ്ഥിതിദിനം ആചരിക്കാൻ വനം വകുപ്പ് വിപുലമായ ഒരുക്കങ്ങൾ നടത്തുന്നു. വിദ്യാർഥികൾ, യുവജനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, മതസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 72 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃക്ഷാവരണം ഉയർന്നതായിക്കണ്ട സംസഥാനങ്ങളിൽ രണ്ടാമത്തേതാണ് കേരളം. ഇത് മുൻനിർത്തിയാണ് ഈ വരുന്ന ജൂൺ അഞ്ചിന് 72 ലക്ഷം വൃക്ഷത്തൈകൾ നടുക എന്ന ലക്ഷ്യത്തിലേക്ക് വനം വകുപ്പ് ചുവടുവയ്ക്കുന്നത്. ജലസ്രോതസുകളുടെ സംരക്ഷണം, പ്ലാസ്റ്റിക് നിർമ്മാർജ്ജനം, മാലിന്യ സംസ്ക്കരണം തുടങ്ങിയ വകുപ്പിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം മിഷന് ഊർജ്ജം നൽകുന്നതാണ്. ഈ വർഷം സൗജന്യമായിട്ടാണ് തൈകൾ വിതരണം ചെയ്യുന്നത്. വനംവകുപ്പിന്റെ 200 നഴ്സറികളിൽ തയ്യാറാക്കിയ വൃക്ഷത്തൈകൾ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുവാനാണുദ്ദേശിക്കുന്നത്. കുടുംബശ്രീയിൽ നിന്നും ലഭ്യമാക്കുന്ന തൈകളും പ്രാദേശികമായി വിതരണം…
Read Moreഇന്ത്യയില്‍ കന്നുകാലി കശാപ്പ് നിരോധിച്ചു
ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ് നിരോധിച്ചു. കന്നുകാലികളികളുടെ വിൽപനയ്ക്കും നിരോധനം. ബലി നൽകാനും പാടില്ല. കാർഷിക ആവശ്യങ്ങൾക്ക് മാത്രമേ കന്നുകാലികളെ വിൽക്കാവൂ. പശു, കാള, പോത്ത്, ഒട്ടകം എന്നിവയുടെ വിൽപനയും കശാപ്പുമാണ് നിരോധിച്ചത്. എന്നാൽ അതേസമയം ഉത്തരവു സംബന്ധിച്ച് ചില അവ്യക്തതകളും നിലനിൽക്കുന്നുണ്ട്
Read Moreകേരളം ഇനി ഇരുട്ടില്‍ അല്ല
കേരളത്തിലെ എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച് കേരളം ചരിത്ര നേട്ടം സൃഷ്ടിച്ചതായി വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. സംസ്ഥാനം സമ്പൂർണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം മെയ് 29ന് കോഴിക്കോട്ട് മാനാഞ്ചിറ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് ആദ്യമായി സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ലയായി പാലക്കാടിനെ 2009 ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ ഏതെങ്കിലും രണ്ട് പബ്ലിക് യൂട്ടിലിറ്റികൾ വൈദ്യുതീകരിക്കുകയും ആകെ വീടുകളിൽ പത്തു ശതമാനത്തിന് വൈദ്യുതി നൽകുകയും ചെയ്താൽ സമ്പൂർണ വൈദ്യുതീകൃതമാകും എന്നതാണ് കേന്ദ്ര സർക്കാർ മാനദണ്ഡം. ഈ നിലയിൽ കണക്കാക്കിയാൽ കേരളം എത്രയോ നേരത്തെ തന്നെ സമ്പൂർണ വൈദ്യുതീകൃതമാണ്. എന്നാൽ എല്ലാ വീടുകളിലും വൈദ്യുതി…
Read Moreവരട്ടാര്‍ പുനരുജ്ജീവനം : വിളംബര യാത്ര നടന്നു
പത്തനംതിട്ട :വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 29ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പുഴ നടത്തത്തിന്റെ മുന്നോടിയായുള്ള വിളംബര ജാഥ നടന്നു .കോയിപ്രം പഞ്ചായത്തിലെ പൂര്‍വ പമ്പാ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നുമാണ് ആരംഭിച്ചത് . എം.എല്‍.എമാരായ കെ.കെ രാമചന്ദ്രന്‍ നായര്‍, വീണാ ജോര്‍ജ്, ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ഇരവിപേരൂര്‍, കുറ്റൂര്‍ തുടങ്ങി വരട്ടാര്‍ കടന്നുപോകുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിളംബര യാത്ര നടന്നത് . കോയിപ്രം ഇടനാട് അതിര്‍ത്തിയിലെ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നും ആരംഭിച്ച യാത്ര വരട്ടാര്‍ ഉത്ഭവിക്കുന്ന പുതുക്കുളങ്ങര പടനിലത്തെത്തി അവിടെ നിന്നും ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളിലൂടെ തിരുവന്‍വണ്ടൂരിലെ വാളത്തോട്ടില്‍ സമാപിച്ചു. മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്‍, കെ.ടി ജലീല്‍, മാത്യു ടി.തോമസ് എന്നിവരാണ് 29ന് നടക്കുന്ന പുഴനടത്തം യാത്രയില്‍ പങ്കുചേരുക. വരട്ടാറിനെ പൂര്‍വസ്ഥിതിയിലാക്കുകയാണ് വരട്ടെ ആര്‍ എന്ന്…
Read More‘വാട്ടര്‍ ജേര്‍ണലിസം’ എന്ന വിഷയത്തില്‍ മാദ്ധ്യമ ശില്പശാല 2017 മെയ് 27, 28 തീയതികളില്‍ അതിരപ്പിള്ളിയില്‍
കേരളീയം മാസികയും ചാലക്കുടി പുഴ സംരക്ഷണ സമിതിയും സംയുക്തമായി ‘വാട്ടര്‍ ജേര്‍ണലിസം’ എന്ന വിഷയത്തില്‍ ഒരു മാദ്ധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. 2017 മെയ് 27, 28 തീയതികളില്‍ അതിരപ്പിള്ളിയില്‍ വച്ചാണ് ശില്പശാല നടക്കുന്നത്. നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉറവകളും നശിച്ചുകൊണ്ടിരിക്കുന്ന പുഴകളും എന്തുകൊണ്ടാണ് മലയാളികളെ അത്രമേല്‍ ആകുലപ്പെടുത്താത്തത്? ജലസംരക്ഷണത്തിന്റെ പ്രാധാന്യം കേരളീയ സമൂഹവുമായി പങ്കുവയ്ക്കുന്നതിനും ജലവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനും മാദ്ധ്യമങ്ങള്‍ക്ക് എന്ത് സഹായമാണ് .ചെയ്യാന്‍ കഴിയുന്നത്? ഇതാണ് ശില്പശാലയുടെ ആലോചനാ വിഷയം. ശില്പശാല, 2017 മെയ് 27ന് (ശനി) രാവിലെ 10.00 മണിക്ക് ആരംഭിച്ച് മെയ് 28ന് (ഞായര്‍) വൈകീട്ട് 4.00ന് അവസാനിക്കും. ക്യാമ്പ് അംഗങ്ങള്‍ക്ക് താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എസ്. ശരത്,9446586943,രജനീഷ്, 9495995897
Read Moreഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായാണ് പാലം രാജ്യത്തിനു തുറന്നുകൊടുത്തത്. ലോഹിത് നദിയ്ക്ക് കുറുകെ, അസമിലെ സാധിയയില്‍ നിന്നും ദോലയിലേയ്ക്കാണ് പാലം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സെനോവാൾ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 9.2 കിലോമീറ്ററാണ് പാലത്തിന്‍റെ നീളം. മുംബൈയിലെ ബാന്ദ്ര- വര്‍ലി സീ ലിങ്കിനേക്കാള്‍ ദൈര്‍ഘ്യമേറിയതാണ് ഈ പാലം.950 കോടി മുതല്‍മുടക്കുള്ള പാലത്തിന്‍റെ നിര്‍മ്മാണത്തിന് 2011 ലാണ് ആരംഭം കുറിയ്ക്കുന്നത്. സൈന്യത്തിനും ഏറെ സഹായകമാകുന്നതാണ് പുതിയ പാലം.
Read Moreഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അറ്റാദായം ഉയർന്നു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അറ്റാദായത്തിൽ വൻ വർധന. 2016-17 ധനകാര്യവർഷത്തിൽ അറ്റാദായം 70 ശതമാനം ഉയർന്ന് 19,106 കോടി രൂപയായി. 2015-16 ധനകാര്യവർഷത്തിൽ അറ്റാദായം 11,242 കോടി രൂപയായിരുന്നു. മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 85 ശതമാനം ഉയർന്ന് 3,271 കോടി രൂപയായി. തൊട്ടു തലേ വർഷം ഇതേ കാലയളവിൽ 2006 കോടിരൂപയായിരുന്നു. വരുമാനം 24 ശതമാനം ഉയർന്ന് 1,22,285 കോടി രൂപയായി. തലേ വർഷം 98,719 കോടി രൂപയായിരുന്നു. മാർച്ചിൽ അവസാനിച്ച ധനകാര്യവർഷത്തിൽ ഒരു ബാരലിൽ ക്രൂഡ് ശുദ്ധീകരിക്കുന്നതിൽനിന്നുള്ള മാർജിൻ 5.06 ഡോളറിൽനിന്ന് 7.77 ഡോളറായി ഉയർന്നു. മികച്ച റിസൾട്ട് ലഭിച്ചതിനാൽ ഓഹരിയുടമകൾക്ക് പത്തു ശതമാനം ഡിവിഡന്റ് നല്‍കുമെന്ന് ഐഒസി ചെയർമാൻ ബി. അശോക് അറിയിച്ചു.
Read Moreകാർഷികവായ്പയ് ക്കുള്ള സബ്സിഡി തുടരാൻ ഉത്തരവായി
മുംബൈ: കാർഷികവായ്പയ് ക്കുള്ള മൂന്നു ശതമാനം സബ്സിഡി പദ്ധതി തുടരാൻ ഉത്തരവായി. മുൻ വർഷങ്ങളിൽ അനുവദിച്ചിരുന്ന ഈ ഇളവ് തുടരുന്നതിനുള്ള ഉത്തരവ് റിസർവ് ബാങ്ക് ഇന്നലെയാണു പുറത്തിറക്കിയത്. ഉത്തരവ് ഇറങ്ങാത്തതിനാൽ പലിശ സബ്സിഡിയില്ലെന്നു പല ബാങ്കുകളും ഇടപാടുകാരോടു പറഞ്ഞിരുന്നു. ഇന്നലത്തെ ഉത്തരവോടെ ഇതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല (ഒരു വർഷം വരെ) കാർഷികവായ്പ (വിളവായ്പ)യ്ക്കാണു സബ്സിഡി. കൃത്യമായി തിരിച്ചടച്ചാൽ മൂന്നു ശതമാനം പലിശ കുറയ്ക്കും. ഏഴു ശതമാനം പലിശയ്ക്ക് അനുവദിക്കുന്ന കാർഷിക വായ്പയുടെ പലിശ അങ്ങനെ നാലു ശതമാനമായി കുറയും.
Read More