കേട്ട വാര്‍ത്തകള്‍ എല്ലാം കള്ളം :അര്‍ച്ചന സുശീലന്‍

ജയില്‍ ഡി ഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ പത്തനംതിട്ടയില്‍  യാത്ര ചെയ്തതിന് വിമര്‍ശനവും ,വിവാദവും പഴിയും ഏറെ കേള്‍ക്കേണ്ടി വന്നിരിക്കുകയാണ് സീരിയല്‍ താരമായ അര്‍ച്ചന സുശീലന്‍. ഇരുവരുടേയും യാത്രയുമായി ബന്ധപ്പെട്ട് ലഭിച്ച ഊമക്കത്താണ് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചത്.

നടിക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ നടിയുടെ അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഊമക്കത്താണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നയിച്ചത്. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അര്‍ച്ചന വില്ലത്തിയായി തിളങ്ങിയ താരമാണ്. കഥാപാത്രത്തിലെല്ലാം വില്ലത്തരം ഉള്ളതുകൊണ്ട് പൊതു ചടങ്ങുകളിലും മറ്റും വെച്ച് വളരയെധികം വിമര്‍ശനം ഈ താരം ഏറ്റുവാങ്ങിയിട്ടുണ്ട് എന്ന് പ്രമുഖ സിനിമ പോര്‍ട്ടല്‍ പറയുന്നു .
ജയില്‍ ഡി.ഐ.ജി ബി. പ്രദീപിനെതിരായാണ് ആരോപണം എങ്കിലും സീരിയല്‍ നടിയായ അര്‍ച്ചനയുടെ പേര് ദുഷിപ്പിക്കുന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ പടരുന്നത്‌. കറുത്തമുത്ത് ഉള്‍പ്പെടെ നിരവധി സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ച നടിയാണ് ഡി.ഐ.ജിക്കൊപ്പം സര്‍ക്കാര്‍ അനുവദിച്ച വാഹനത്തില്‍ കറങ്ങിയതെന്ന് തുടക്കം തൊട്ടേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.നടി മലയാള സീരിയലുകളില്‍ സജീവമാണെങ്കിലും ജനിച്ചതും വളര്‍ന്നതും കേരളത്തിനു വെളിയിലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയുമായി ഡി.ഐ.ജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് ഊമകത്തില്‍ പറയുന്നത് .കത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!